സൗദി ലോകത്തെ ഞെട്ടിക്കുന്നു; പുതിയ വാതക ശേഖരമുണ്ടെന്ന് വെളിപ്പെടുത്തല്‍!! അമേരിക്ക നിഷ്പ്രഭമാകും

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യ സാമ്പത്തികമായി പരുങ്ങലിലാകാന്‍ പ്രധാന കാരണം എണ്ണവിലയ്ക്ക് ആഗോളവിപണിയിലുണ്ടായ തകര്‍ച്ചയായിരുന്നു. അമേരിക്കന്‍ എണ്ണ വിപണയില്‍ എത്തിയതാണ് വില കുറയാന്‍ പ്രധാന കാരണമായത്. ഈ സാഹചര്യത്തില്‍ മറ്റു പല ആദായ മാര്‍ഗങ്ങളും സൗദി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. സൗദിയില്‍ വമ്പന്‍ വാതക ശേഖരമുണ്ട്. അരാംകോ മേധാവി ഖാലിദ് അല്‍ അബ്ദുല്‍ഖാദര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക എണ്ണ വിപണയില്‍ വരുത്തിയ മുന്നേറ്റം തടയാന്‍ സൗദിക്ക് ഇത് ധാരാളമാണ്. എവിടെയാണ് പുതിയ വാതക ശേഖരമുള്ളത്. വിവരങ്ങള്‍ ഇങ്ങനെ...

വാതക മേഖല

വാതക മേഖല

സൗദി അറേബ്യയ്ക്ക് വാതക മേഖലയില്‍ വന്‍ പദ്ധതികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകൃതിവാതകത്തിന്റെ ഉല്‍പ്പാദനം പതിന്‍മടങ്ങ് വര്‍ധിപ്പിക്കാനാണ് ആലോചന. സൗദി എണ്ണ കമ്പനിയായ അരാംകോ ഇതിനു വേണ്ട നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

കൂടുതല്‍ നിലയങ്ങള്‍

കൂടുതല്‍ നിലയങ്ങള്‍

അടുത്ത പത്ത് വര്‍ഷത്തിനകം ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ ഇരട്ടി ഉല്‍പ്പാദനം നടത്തുക എന്ന ലക്ഷ്യമാണ് അരാംകോക്കുള്ളത്. ഇതിന്റെ ഭാഗമായി കൂടുതല്‍ വാതക നിലയങ്ങള്‍ സ്ഥാപിക്കും.

എണ്ണയേക്കാള്‍ ശ്രദ്ധ

എണ്ണയേക്കാള്‍ ശ്രദ്ധ

എണ്ണയേക്കാള്‍ കൂടുതല്‍ ശ്രദ്ധ ഇനി വാതക മേഖലയ്ക്ക് നല്‍കും. ഇതുവഴി ക്രൂഡ് കൂടുതല്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഷെയ്ല്‍ നിക്ഷേപത്തില്‍ നിന്നാണ് വാതകം ഉല്‍പ്പാദിപ്പിക്കുക.

749 കോടി ടണ്‍

749 കോടി ടണ്‍

സൗദി അറേബ്യയില്‍ 749 കോടി ടണ്‍ പ്രകൃതി വാതകമുണ്ടെന്നാണ് ലോക ഊര്‍ജ സമിതിയുടെ കണക്ക്. ഇത് കുഴിച്ചെടുക്കാന്‍ സാധിക്കുന്ന വാതകത്തിന്റെ കണക്കാണ്. ഖനനം ചെയ്യാന്‍ സാധിക്കാത്തത് വേറെയും.

കണക്കാക്കാന്‍ കഴിയാത്തത്

കണക്കാക്കാന്‍ കഴിയാത്തത്

2014 ല്‍ സൗദിയിലെ വാതക ശേഖരത്തിന്റെ കണക്ക് പുറത്തുവന്നിരുന്നു. എന്നാല്‍ ആ കണക്ക് വെറും ഏകദേശം മാത്രമാണെന്നാണ് അരാംകോ മേധാവി അബ്ദുല്‍ഖാദര്‍ പറയുന്നത്. രാജ്യത്തെ ഷെയ്ല്‍ വാതക വിഭവം കണക്കാക്കാന്‍ കഴിയാത്തത്രയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

വാതകം ഇവിടെ

വാതകം ഇവിടെ

ജഫുറ മേഖലയിലാണ് ഈ നിക്ഷേപമുള്ളതെന്ന് അബ്ദുല്‍ ഖാദര്‍ വെളിപ്പെടുത്തി. അേേമരിക്കയിലെ ടെക്‌സാസിലുള്ള ഈഗിള്‍ ഫോര്‍ഡിലെ ഷെയ്ല്‍ നിക്ഷേപത്തോളം വരുമിത്. എന്നാല്‍ കൃത്യമായ സ്ഥലം അദ്ദേഹം വെളിപ്പെടുത്തിയില്ല.

ശരിയാണെന്ന് നിരീക്ഷകര്‍

ശരിയാണെന്ന് നിരീക്ഷകര്‍

അബ്ദുല്‍ ഖാദിര്‍ പറയുന്നത് ശരിയാണെന്ന് ബ്ലൂംബെര്‍ഗ് നിരീക്ഷകരും പറയുന്നു. സൗദിയില്‍ ഇതുവരെ കണ്ടെത്തിയതിനേക്കാള്‍ വലിയ അളവില്‍ വാതക ശേഖരമുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഖനനം ചെയ്യാമോ

ഖനനം ചെയ്യാമോ

എന്നാല്‍ സൗദി അറേബ്യയ്ക്ക് ഇത് ഖനനം ചെയ്‌തെടുക്കുന്നതിന് ചില തടസങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഖനനം ചെയ്‌തെടുക്കുമ്പോള്‍ നിലവിലെ വാതക വിലയേക്കാള്‍ കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമോ എന്നതാണ് സംശയം.

പല കമ്പനികള്‍ ശ്രമിച്ചിട്ടും

പല കമ്പനികള്‍ ശ്രമിച്ചിട്ടും

അതേസമയം, സൗദിയില്‍ വാതകം ഖനനം ചെയ്യുന്നതിന് പല കമ്പനികള്‍ ശ്രമിച്ചിട്ടും നടന്നിട്ടില്ലെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്രഞ്ച് ടോട്ടല്‍, ഇറ്റലിയുടെ എനി, സ്പാനിഷ് റെപ്‌സോള്‍ എന്നീ കമ്പനികളൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചില വിദേശ കമ്പനികള്‍ സൗദിയിലെ വാതക ഖനന മേഖലയില്‍ നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു.

എണ്ണ ഉല്‍പ്പാദനം

എണ്ണ ഉല്‍പ്പാദനം

നിലവില്‍ സൗദി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നില്ല. വിപണിയില്‍ വില ഉയരാന്‍ വേണ്ടിയാണ് ഈ തന്ത്രം. ഈ സാഹചര്യത്തിലാണ് വാതക മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന സൂചന വരുന്നത്.

30000 കോടി മാറ്റിവെക്കും

30000 കോടി മാറ്റിവെക്കും

സൗദി അരാംകോ വാതക ഖനന മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അടുത്ത പത്ത് വര്‍ഷത്തേക്ക് വാതക ഖനനത്തിന് വേണ്ടി മാത്രം 30000 കോടി ഡോളറാണ് മാറ്റിവയ്ക്കുന്നത്. 2028 ലക്ഷ്യമാക്കി പല വാതക പദ്ധതികളും അരാംകോ തയ്യാറാക്കിക്കഴിഞ്ഞു.

വരും മാസങ്ങളില്‍

വരും മാസങ്ങളില്‍

നിലവില്‍ ജാഫുറ, സൗത്ത് ഗവാര്‍ തുടങ്ങിയ ലോകത്തെ ഏറ്റവും വലിയ എണ്ണപാടങ്ങളില്‍ അരാംകോ വാതക ഖനനത്തിന് ശ്രമിക്കുന്നുണ്ട്. ഈ മേഖലയില്‍ തന്നെയാണോ പുതിയ ശേഖരം കണ്ടെത്തിയെന്ന് പറയുന്നത് എന്ന് വ്യക്തമല്ല. വരും മാസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രതീക്ഷിക്കാമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.

ഖത്തര്‍ എയര്‍വെയ്‌സ് തകരുന്നു; സമ്മതിച്ച് സിഇഒ!! നഷ്ടം 18 നഗരങ്ങള്‍, ഫണ്ടില്ലെങ്കില്‍ നശിക്കും

പ്രമുഖ നടി ഇസ്ലാം സ്വീകരിച്ചു; മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞു!! പുതിയ പേര് ഫാഇസ ഇബ്രാഹീം

ഷുഹൈബ് വധക്കേസ് പ്രതി ആകാശിന് ജയിലില്‍ വിഐപി പരിഗണ.. പ്രതികരിക്കാന്‍ പേടിച്ച് ജയില്‍ അധികൃതര്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Saudi Arabia Plans Its Own Shale Revolution

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്