Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ അടവ് മാറ്റി; ഇന്ത്യയുടെ തന്ത്രം ജയിച്ചു, അഞ്ച് വര്‍ഷത്തെ വിലക്കുറവില്‍ ക്രൂഡ് ഓയില്‍

ദുബായ്: സൗദി അറേബ്യ ഏഷ്യയിലേക്ക് നല്‍കുന്ന ക്രൂഡ് ഓയില്‍ വില വീണ്ടും കുറച്ചു. കഴിഞ്ഞ രണ്ട് മാസമായി തുടര്‍ച്ചയായി സൗദി വില കുറയ്ക്കുന്നതിന് പിന്നില്‍ ഇന്ത്യ സ്വീകരിക്കുന്ന നയങ്ങളാണ് എന്ന നിരീക്ഷണമുണ്ട്. റഷ്യയില്‍ നിന്ന് വില കുറഞ്ഞ എണ്ണ കിട്ടുന്നതും അമേരിക്കയില്‍ നിന്ന് കൂടുതല്‍ വാങ്ങാന്‍ തുടങ്ങിയതുമാണ് സൗദിയെ സമ്മര്‍ദ്ദത്തിലാക്കിയതത്രെ.

സൗദി അറേബ്യയുടെ ക്രൂഡ് മികച്ച മേന്മയുള്ളതാണ്. അതുകൊണ്ടുതന്നെ അവര്‍ ഉയര്‍ന്ന വിലയ്ക്കാണ് വില്‍ക്കുന്നത്. മറ്റു രാജ്യങ്ങള്‍ വില കുറച്ച് വില്‍ക്കുമ്പോഴും സൗദിയുടെ എണ്ണവില ഉയര്‍ന്നുതന്നെ നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സൗദി അറേബ്യ വില കുറയ്ക്കുകയാണ്. ജനുവരിയില്‍ ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയുടെ വിലയാണ് ബാരലിന് 0.60 ഡോളര്‍ കുറച്ചിരിക്കുന്നത്.

saudi arabia reduce crude oil price-

അഞ്ച് വര്‍ഷത്തെ ഏറ്റവും വലിയ വിലക്കുറവിലാണ് സൗദി അറേബ്യ അവരുടെ അറബ് ലൈറ്റ് ക്രൂഡ് വില്‍ക്കുന്നത്. രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഒപെക് രാജ്യങ്ങളും റഷ്യയും നടത്തുന്ന ഉല്‍പ്പാദനം കൂടിയത് കാരണം മിച്ചമായി എണ്ണയുണ്ട്. അവ വിറ്റഴിക്കാനാണ് വില കുറച്ചത് എന്നാണ് ഒരു വിവരം. മറ്റൊന്ന് ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യയിലെ പ്രധാന വിപണികള്‍ നിലനിര്‍ത്തുക എന്ന തന്ത്രമാണ്.

സൗദി അറേബ്യയുടെ അറബ് ലൈറ്റ് ക്രൂഡിന് സമാനമായ മേന്മയുള്ള റഷ്യയുടെ യുറല്‍ ക്രൂഡ് ഓയിലിന് വില കുറവാണ്. ഇവ ഇന്ത്യന്‍ വിപണിയില്‍ എത്തിയതോടെ സൗദിയുടെ എണ്ണ ഇല്ലെങ്കിലും കുഴപ്പമില്ല എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. അതിനിടെയാണ് അടുത്ത കാലത്ത് അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇന്ത്യ വാങ്ങാന്‍ തുടങ്ങിയത്. ഇത് രണ്ടും തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് സൗദിക്ക് മനസിലായി.

ക്രൂഡ് ഓയില്‍ തന്ത്രങ്ങള്‍

നേരത്തെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മാത്രമായിരുന്നു ഇന്ത്യ ക്രൂഡ് ഓയിലിന് വേണ്ടി ആശ്രയിച്ചിരുന്നത്. എന്നാല്‍ സമീപകാലത്ത് ഇന്ത്യ വാങ്ങല്‍ തന്ത്രം മാറ്റി. എവിടെ നിന്നാണോ വില കുറച്ച് കിട്ടുന്നത് അവിടെ നിന്ന് വാങ്ങാമെന്ന് തീരുമാനിച്ചു. മാത്രമല്ല, വൈവിധ്യവല്‍ക്കരണം നടപ്പാക്കുകയും ചെയ്തു.

ഇപ്പോള്‍ പശ്ചിമേഷ്യയിലെ എണ്ണയെ മാത്രമല്ല, അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ നിന്നെല്ലാം ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട്. ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. 2021 മുതലാണ് റഷ്യയെ എണ്ണയ്ക്ക് വേണ്ടി ഇന്ത്യ വലിയ തോതില്‍ ആശ്രയിക്കാന്‍ ആരംഭിച്ചത്. നിലവില്‍ റഷ്യയില്‍ നിന്നാണ് കൂടുതല്‍ ക്രൂഡ് ഇറക്കുമതി. ശേഷമാണ് ഇറാഖ്, സൗദി അറേബ്യ, അമേരിക്ക, യുഎഇ എന്നീ രാജ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+