കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഷെല്ലാക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി

  • By Anwar Sadath
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ യമന്‍ അതിര്‍ത്തിയില്‍ ഹൂതി വിമതര്‍ കടുത്ത ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഷെല്ലാക്രമണത്തെ തുടര്‍ന്ന് നജ്‌റാറിനില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു. പ്രദേശത്തെ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

യമനില്‍ സൗദി അറേബ്യ ആക്രമണം നടത്താന്‍ തുടങ്ങിയശേഷം ഇതാദ്യമായാണ് ഹൂതി വിമതല്‍ സൗദിക്ക് തിരിച്ചടി നല്‍കുന്നത്. നിര്‍ണായകമാണ് ആക്രമണമാണ് സൗദിക്കെതിരെ ഉണ്ടായിരിക്കുന്നതെന്ന് വിമതരെ ഉദ്ധരിച്ച് ചില മാധ്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം വിമതര്‍ നടത്തിയ ആക്രമണത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

saudi-arabia-attacks-yemen

യമനില്‍ വിമതര്‍ നടത്തുന്ന ആക്രമണങ്ങളെ തടയിടാന്‍ സൗദി ആഴ്ചകളായി വ്യോമാക്രമണം നടത്തുകയാണ്. വ്യോമാക്രമണത്തിന് പിന്നാലെ കരയാക്രമണം തുടങ്ങിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് വിമതരുടെ തിരിച്ചടി. ഇതോടെ യമന്‍ അതിര്‍ത്തി പ്രദേശത്ത് കഴിയുന്ന മലയാളികള്‍ അടക്കമുള്ള ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.

ഹൂതികള്‍ക്കെതിരായ ആക്രമണത്തില്‍ സൗദി ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും യമനില്‍ സമാധാനം നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് സൗദി വക്താവ് അറിയിച്ചു. ഹൂതി വിമതരുടെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കിയതായും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

English summary
Saudi Arabia's border with Yemen attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X