സൗദി ഭരണത്തില്‍ കുടുംബ അട്ടിമറി; ഏജന്‍സികളില്‍ അഴിച്ചുപണി, വന്‍ പൊട്ടിത്തെറിക്ക് സാധ്യത

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയിലെ രാജകുടുംബത്തില്‍ അധികാര വടംവലി രൂക്ഷമായെന്ന് റിപ്പോര്‍ട്ടുകള്‍. കിരീടാവകാശിയായി നിയമിക്കപ്പെട്ട സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ഭരണകാര്യങ്ങളില്‍ കൂടുതലായി ഇടപെടുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏത് സമയവും ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സല്‍മാന്‍ രാജാവിനും മകന്‍ മുഹമ്മദിനും അധികാരം പൂര്‍ണമായും ലഭിക്കുന്ന തരത്തില്‍ സുരക്ഷാ ഏജന്‍സികളില്‍ വന്‍ അഴിച്ചുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ ഭാഗമായി പ്രത്യേക സുരക്ഷാ വിഭാഗം തന്നെ രൂപീകരിച്ചു. കിരീടവകാശി ആയിരുന്ന സല്‍മാന്‍ രാജാവിന്റെ അനന്തരവന്‍ മുഹമ്മദ് ബിന്‍ നായിഫിനെ മറിച്ചിട്ടാണ് മുഹമ്മദിന് പദവി നല്‍കിയത്. ശേഷം വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മുഹമ്മദ് ബിന്‍ നായിഫിനെ കാണാനില്ല?

മുഹമ്മദ് ബിന്‍ നായിഫിനെ കാണാനില്ല?

കിരീടവകാശി പദവി എടുത്തുകളഞ്ഞ ശേഷം മുഹമ്മദ് ബിന്‍ നായിഫിനെ പുറത്തു കണ്ടിട്ടില്ല. ഇദ്ദേഹം വീട്ടുതടങ്കലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിദ്ദയിലെ കൊട്ടാരത്തില്‍ നിന്നു ഇദ്ദേഹത്തെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നാണ് വാര്‍ത്ത.

 പുതിയ കിരീടവകാശി

പുതിയ കിരീടവകാശി

മുഹമ്മദ് ബിന്‍ നായിഫിന്റെ നിയന്ത്രണത്തിലായിരുന്നു സൗദിയിലെ സുരക്ഷാ വിഭാഗങ്ങള്‍. ഇദ്ദേഹം നടത്തിയ പല നീക്കങ്ങളും അമേരിക്കയുടെയും മറ്റു പാശ്ചാത്യ നാടുകളുടെയും വരെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പൊടുന്നനെയാണ് ഇദ്ദേഹത്തെ പദവിയില്‍ നിന്നു മാറ്റി മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശി ആക്കി പ്രഖ്യാപനം വന്നത്.

 അഴിച്ചുപണി നടക്കുന്നു

അഴിച്ചുപണി നടക്കുന്നു

തൊട്ടുപിന്നാലെയാണ് സുരക്ഷാ ഏജന്‍സികള്‍ അഴിച്ചുപണിയുന്നത്. മുഹമ്മദ് ബിന്‍ നായിഫിനെ പൂര്‍ണമായും ഒതുക്കുക എന്നതാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോള്‍ പുതിയ സുരക്ഷാ ഏജന്‍സി രൂപീകരിച്ചിരിക്കുകയാണ്.

പ്രത്യേക സേനയും ഏജന്‍സിയും

പ്രത്യേക സേനയും ഏജന്‍സിയും

ജനറല്‍ അബ്ദുല്‍ അസീസ് അല്‍ ഹുവൈറിനിയുടെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുക. പ്രത്യേക സേന വരെ ഈ ഏജന്‍സിക്ക് കീഴിലുണ്ടാകും. കൂടാതെ ഭീകരവിരുദ്ധ വിഭാഗവും.

നിയന്ത്രണം പ്രധാനമന്ത്രിയുടെ ഓഫീസിന്

നിയന്ത്രണം പ്രധാനമന്ത്രിയുടെ ഓഫീസിന്

ഈ പുതിയ ഏജന്‍സിയെ നിയന്ത്രിക്കുക പ്രധാനമന്ത്രിയുടെ ഓഫീസാണ്. നിലവില്‍ രാജാവാണ് ഈ പദവി വഹിക്കുന്നത്. രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് സുരക്ഷാ ഏജന്‍സികളില്‍ അഴിച്ചുപണി നടത്തിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

നേരത്തെയുള്ള നിര്‍ദേശം

നേരത്തെയുള്ള നിര്‍ദേശം

അന്തരിച്ച രാജകുമാരന്‍ നായിഫ് ബിന്‍ അബ്ദുല്‍അസീസ് 2012ല്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ഏജന്‍സി രൂപീകരിച്ചതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വിശദീകരിക്കുന്നു. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം ഇതാവശ്യപ്പെട്ടിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മുഹമ്മദ് ബിന്‍ നായിഫ്

മുഹമ്മദ് ബിന്‍ നായിഫ്

സൗദിയില്‍ അല്‍ഖാഇദയെയും മറ്റു സായുധ സംഘങ്ങളെയും നേരിടുന്നതില്‍ മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തിയാണ് മുഹമ്മദ് ബിന്‍ നായിഫ്. 2003ലും 2006ലും സൗദിയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഹമ്മദ് ബിന്‍ നായിഫ് നടപടികള്‍ ശക്തമാക്കിയിരുന്നത്.

 മുഹമ്മദ് ബിന്‍ സല്‍മാന്‍

മുഹമ്മദ് ബിന്‍ സല്‍മാന്‍

2015ല്‍ സല്‍മാന്‍ രാജാവായപ്പോള്‍ കിരീടവകാശിയായി പ്രഖ്യാപിച്ചത് മുഹമ്മദ് ബിന്‍ നായിഫിനെ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തെ മാറ്റി സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശി ആക്കിയത്.

 സൈനിക ഇടപെടല്‍

സൈനിക ഇടപെടല്‍

ഇനി സല്‍മാന്‍ രാജാവിന് ശേഷം രാജാവിന്റെ പദവിയില്‍ മകന്‍ മുഹമ്മദായിരിക്കും എത്തുക. 32 കാരനായ മുഹമ്മദ് നിലവില്‍ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്നുണ്ട്. ഇദ്ദേഹം ഈ പദവി ഏറ്റെടുത്ത ശേഷമാണ് സൗദി അറേബ്യ വിവിധ രാജ്യങ്ങളില്‍ സൈനിക ഇടപെടല്‍ ആരംഭിച്ചത്.

 അതൃപ്തിയുള്ളവരുണ്ട്

അതൃപ്തിയുള്ളവരുണ്ട്

എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്റെ പല നീക്കങ്ങളിലും അതൃപ്തിയുള്ളവര്‍ രാജകുടുംബത്തില്‍ തന്നെയുണ്ടെന്നാണ്. മുഹമ്മദ് ബിന്‍ നായിഫിനെ പിന്തുണയ്ക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് അദ്ദേഹത്തിന് പദവി നഷ്ടപ്പെട്ട സംഭവം.

SaudiLed Block Modifies Demands To End Qatar Crisis
ഇനിയും സ്ഥാനങ്ങള്‍ തെറിക്കും

ഇനിയും സ്ഥാനങ്ങള്‍ തെറിക്കും

ഇനിയും ചില പ്രമുഖരുടെ സ്ഥാനങ്ങള്‍ തെറിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സൗദി അറേബ്യന്‍ നാഷനല്‍ ഗാര്‍ഡിന്റെ മേധാവി മിതിബ് ബിന്‍ അബ്ദുല്ലയെ പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹവും മുഹമ്മദ് ബിന്‍ സല്‍മാന് തീരെ താല്‍പ്പര്യമില്ലാത്ത വ്യക്തിയാണ്.

English summary
Saudi Arabia’s King Salman bin Abdulaziz has overhauled the kingdom’s security agencies, further concentrating power in the hands of the king and his son, the youthful crown prince Mohammed Bin Salman.
Please Wait while comments are loading...