കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ എംബിഎസ് എന്ന ബുദ്ധിരാക്ഷസന്‍!!! ഒറ്റയടിക്ക് കൈയ്യില്‍ വന്നത് 8 ലക്ഷം കോടി; എല്ലാം സുരക്ഷിതം

  • By Desk
Google Oneindia Malayalam News

റിയാദ്:അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട രാജ്യമാണ് സൗദി അറേബ്യ. ഈ സാഹചര്യത്തില്‍ ആയിരുന്നു, മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ സല്‍മാന്‍ രാജാവ് കിരീടാവകാശിയായി പ്രഖ്യാപിച്ചത്. അടിമുടി പരിഷ്‌കരണം നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളോടേയും ആയിരുന്നു മുഹമ്മദ് രാജകുമാരന്റെ വരവ്.

സൗദിയിലെ രംഗങ്ങള്‍ ശാന്തമാക്കാന്‍ മുഹമ്മദ് രാജകുമാരന്‍; എല്ലാത്തിനും പിന്നില്‍ വന്‍ ലക്ഷ്യങ്ങള്‍...സൗദിയിലെ രംഗങ്ങള്‍ ശാന്തമാക്കാന്‍ മുഹമ്മദ് രാജകുമാരന്‍; എല്ലാത്തിനും പിന്നില്‍ വന്‍ ലക്ഷ്യങ്ങള്‍...

അതിന്റെ ആദ്യഘട്ടമായി അഴിമതിക്കെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമായി രാജകുമാരന്‍മാരും ബിസിനസ് ഭീമന്‍മാരും അഴിക്കുള്ളിലായി. അന്ന് തന്നെ മുഹമ്മദ് രാജകുമാരന്റെ പദ്ധതികളെ കുറിച്ച് ചില അണിയറക്കഥകള്‍ ഉണ്ടായിരുന്നു.

ചന്ദ്രനെ നോക്കിയാൽ പെൺകുട്ടികൾ ഗർഭിണികളാവും, 9 തവണ നോക്കിയാൽ നരകം... സൂപ്പർ ബ്ലഡ് ബ്ലൂ മൂണിനെ പറ്റി!ചന്ദ്രനെ നോക്കിയാൽ പെൺകുട്ടികൾ ഗർഭിണികളാവും, 9 തവണ നോക്കിയാൽ നരകം... സൂപ്പർ ബ്ലഡ് ബ്ലൂ മൂണിനെ പറ്റി!

ഇപ്പോള്‍ ആ ലക്ഷ്യങ്ങളെല്ലാം ഒരു പരിധിവരെ നിറവേറ്റപ്പെട്ടു എന്ന് വേണം കരുതാന്‍. അറസ്റ്റ് ചെയ്തവരില്‍ നിന്നായി 130 ബില്യണ്‍ ഡോളര്‍ ഓളം ആണ് പിടിച്ചെടുത്തിട്ടുള്ളത് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. സൗദി അറ്റോര്‍ണി ജനറല്‍ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിട്ടുള്ളത്.

എത്ര പേര്‍ അറസ്റ്റില്‍

എത്ര പേര്‍ അറസ്റ്റില്‍

അഴിമതിക്കെതിരെയുള്ള നടപടികളുടെ ഭാഗമായി എത്ര പേര്‍ അറസ്റ്റിലായി എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യത്യസ്തമായ കണക്കുകളാണ് ഉള്ളത്. എന്തായാലും രാജകുമാരന്‍മാരും ബിസിനസ് മാഗ്നറ്റുകളും ഉള്‍പ്പെടെ നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തിരുന്നു എന്നത് സത്യമാണ്.

ലക്ഷ്യമിട്ടത്

ലക്ഷ്യമിട്ടത്

അഴിമതിക്കാരില്‍ നിന്ന് പിടിച്ചെടുക്കാന്‍ സൗദി ഭരണകൂടം ലക്ഷ്യമിട്ടത് 100 ബില്യണ്‍ ഡോളര്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് 6.3 ലക്ഷം കോടി രൂപ. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരം പ്രകാരം അതിലും എത്രയോ അധികം പിടിച്ചെടുത്തിട്ടുണ്ട് എന്നാണ്.

 8.4 ലക്ഷം കോടി

8.4 ലക്ഷം കോടി

അറസ്റ്റിലായവരുടെ ആസ്തിയും പണവും ആയി ഇതുവരെ പിടിച്ചെടുത്തത് 132 ബില്യണ്‍ ഡോളര്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്. ഇത് ഏതാണ്ട് 8.4 ലക്ഷം കോടി രൂപ മൂല്യം വരും. പണവും ഓഹരികളും കെട്ടിടങ്ങളും സ്ഥാപനങ്ങളും എല്ലാം ചേര്‍ന്നതാണ് ഈ മൂല്യം.

വിട്ടയക്കാന്‍ പണം

വിട്ടയക്കാന്‍ പണം

അറസ്റ്റ് ചെയ്ത പ്രമുഖരെ വിട്ടയക്കാന്‍ പ്രധാനമായും മുന്നോട്ട് വച്ചത് പണം എന്ന ആവശ്യം തന്നെ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറായ നൂറോളം പേരെ വിട്ടയച്ചുകഴിഞ്ഞിട്ടുണ്ട്. ചിലര്‍ ഇപ്പോഴും തടവില്‍ തന്നെയാണ്.

ആദ്യം മൈതിബ് രാജകുമാരന്‍

ആദ്യം മൈതിബ് രാജകുമാരന്‍

ഒരിക്കല്‍ കിരാടാവകാശിയാകും എന്ന് പോലും കരുതപ്പെട്ടിരുന്ന മൈതിബ് ബിന്‍ അബ്ദുള്ളയെ പോലും മുഹമ്മദ് രാജകുമാരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. 1.24 ബില്യണ്‍ ഡോളര്‍ നല്‍കിയാണ് മൈതിബ് രാജകുമാകന്‍ മോചനം സാധ്യമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അല്‍ വലീദിന്റെ അറസ്റ്റ്

അല്‍ വലീദിന്റെ അറസ്റ്റ്

ഏറ്റവും ഞെട്ടിച്ച വാര്‍ത്ത ലോക സമ്പന്നന്‍ ആയ അല്‍ വലീദ് ബിന്‍ തലാലും അറസ്റ്റ് ചെയ്യപ്പെട്ടു എന്നതായിരുന്നു. സൗദിയിലെ ഏറ്റവും വലിയ ധനികനാണ് അല്‍ വലീദ്. ഏറ്റവും ഒടുവില്‍ അല്‍ വലീദിനേയും മോചിപ്പിച്ചിട്ടുണ്ട്. 600 കോടി ഡോളര്‍ നല്‍കിയതിന് ശേഷം ആണ് അല്‍ വലീദ് മോചിപ്പിക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അവസാനത്തെ പ്രമുഖനും

അവസാനത്തെ പ്രമുഖനും

സൗദിയിലെ മാധ്യമ ഭീമന്‍ ആയ വലീദ് അല്‍ ഇബ്രാഹിമും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇദ്ദേഹവും മോചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന് ഭരണകൂടം ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബജറ്റ് കമ്മിയെ മറികടന്നു?

ബജറ്റ് കമ്മിയെ മറികടന്നു?

സൗദി അറേബ്യയുടെ ബജറ്റ് കമ്മി 6,400 കോടി ഡോളര്‍ ആയിരുന്നു. ഇപ്പോള്‍ പിടിച്ചെടുത്തു എന്ന് പറയുന്ന ആസ്തികളുടെ മൂല്യം 13,000 കോടി ഡോളര്‍ വരും. നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ ഈ പണം തന്നെ ധാരാളമാണ് എന്നാണ് വിലയിരുത്തല്‍.

 പണം അല്ല

പണം അല്ല

ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഭരണകൂടത്തിന് നല്‍കിയ ആസ്തികളില്‍ പണം കുറവാണ് എന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അധികവും റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടതും ഓഹരികളുമായി ബന്ധപ്പെട്ടതും ആണത്രെ. ഇത് എങ്ങനെ പണമാക്കി മാറ്റി രാജ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്താം എന്നത് ഒരുപക്ഷേ, ഒരു വെല്ലിവിളി ആയേക്കാം.

റിറ്റ്‌സ് കാള്‍ട്ടണ്‍

റിറ്റ്‌സ് കാള്‍ട്ടണ്‍

സൗദിയിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ എന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ ആയിരുന്നു അറസ്റ്റിലായവരെ പാര്‍പ്പിച്ചിരുന്നത്. ഇവിടത്തെ ഏറ്റവും ചെലവ് കുറഞ്ഞ മുറിയുടെ ഒരു ദിവസത്തെ വാടക അമ്പത്തി ഒന്നായിരം രൂപയില്‍ അധികമാണ്. ഇപ്പോള്‍ മിക്കവരേയും ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ ഹോട്ടല്‍ പൊതുജനത്തിനായി തുറന്നുകൊടുക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജയിലിലേക്ക്

ജയിലിലേക്ക്

380 ല്‍ പരം പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. അതില്‍ ഭൂരിഭാഗം പേരും ഒത്തുതീര്‍പ്പിന്റെ ഭാഗമായി പണം കെട്ടി മോചിതരായിട്ടുണ്ട്. ഇനി.യും 56 പേര്‍ കസ്റ്റഡിയില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ജയിലിലേക്ക് മാറ്റിയതായും കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

വിദേശ പര്യടനം

വിദേശ പര്യടനം

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. അതിന് മുമ്പ് അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കുകയാണ് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. നേരത്തെ ബിബിസി പുറത്ത് കൊണ്ടുവന്ന വാര്‍ത്ത ഭരണകൂടത്തെ ഏറെ അപകീര്‍ത്തിപ്പെടുത്തിയിരുന്നു.

അല്‍ വലീദിന്റെ നിലപാട്

അല്‍ വലീദിന്റെ നിലപാട്

തടവറയില്‍ നിന്ന് പുറത്ത് വന്നെങ്കില്‍ അല്‍ വലീദിന്റെ നിലപാടില്‍ ഇപ്പോഴും മാറ്റമൊന്നും ഇല്ല. താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. റിറ്റ്‌സ് കാള്‍ട്ടണില്‍ നിന്ന് പുറത്ത് വന്നെങ്കിലും വലീദ് ഇപ്പോഴും വീട്ടുതടങ്കലില്‍ ആണെന്നും ആരോപണം ഉണ്ട്.

പ്രതിഛായ കൂടി

പ്രതിഛായ കൂടി

വ്യാപക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് മുന്നോട്ട് വന്ന മുഹമ്മദ് രാജകുമാരന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും 'സൗദി ശുദ്ധീകരണത്തിന്' കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിനകത്ത് പൗരന്‍മാര്‍ക്കിടയില്‍ പുതിയ പ്രതീക്ഷ തന്നെയാണ് മുഹമ്മദ് രാജകുമാരന്‍. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടും എന്ന പ്രതീതി സൃഷ്ടിക്കാനും മുഹമ്മദ് രാജകുമാരന് കഴിഞ്ഞിട്ടുണ്ട്.

English summary
Saudi Arabia's Government has arranged to seize more than $124 billion through financial settlements with businessmen and officials detained in its crackdown on corruption, the Attorney-General says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X