ഇന്ത്യയ്ക്ക് സഹായവുമായി സൗദി അറേബ്യ: ഓക്‌സിജനും സിലിണ്ടറുകളും രാജ്യത്തേക്ക്, ആദ്യ ലോഡ് പുറപ്പെട്ടു
റിയാദ്: കൊറോണ വൈറസ് വ്യാപനം ശക്തിയാർജ്ജിച്ചതോടെ ഇന്ത്യയ്ക്ക് കൈത്താങ്ങുമായി സൌദി അറേബ്യ. ഓക്സിജൻ ക്ഷാമവും ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞതോടെ അനുബന്ധ സൌകര്യങ്ങൾക്കും രാജ്യത്ത് പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യത്തേക്ക് 80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാനുള്ള സൌദിയുടെ തീരുമാനം. അദാനി ഗ്രൂപ്പുമായും എംഎസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് സൌദി അറേബ്യ ഓക്‌സിജൻ ഇന്ത്യയിലേക്ക് എത്തിക്കുക.
ഇന്ത്യയിലേക്ക് സൌദി ഓക്സിജനും അനുബന്ധ സൌകര്യങ്ങളും നൽകുമെന്ന് റിയാദിലെ ഇന്ത്യൻ എംബസിയാണ് വ്യക്തമാക്കിയത്. എംബസി ചിത്രങ്ങൾ അടക്കമാണ് ഈ സുപ്രധാന തീരുമാനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഈ ദൌത്യത്തിനായി ഗൌതം അദാനിയുമായും ലിൻഡെയുമായും സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും എംബസി ട്വീറ്റിൽ കുറിച്ചു. ദമാമിൽ നിന്ന് നേരിട്ട് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തേക്കാണ് ടാങ്കുകളും ലിക്വിഡ് ഓക്‌സിജനും എത്തിക്കുക. തുടർന്നായിരിക്കും വിതരണം ചെയ്യൽ ആരംഭിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അടിയന്തരമായി ഓക്സിജൻ എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ദമ്മാമിൽ നിന്നുള്ള ആദ്യത്ത ലോഡ് മുന്ദ്ര തുറമുഖത്തേക്കുള്ള യാത്രയിലാണെന്നും അദാനി ട്വിറ്ററിൽ കുറിച്ചു.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള നീണ്ട നിര, ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍
ഇപ്പോൾ പ്രഖ്യാപിച്ച ക്രയോജനിക് ടാങ്കുകൾക്ക് പുറമേ, സൗദിയിൽ നിന്ന് 5000 മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകളും ഇന്ത്യയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുതായി ഗൗതം അദാനിയാണ് ചൂണ്ടിക്കാണിക്കുന്നത്. സൌദി മുൻകയ്യെടുത്ത് ഇന്ത്യയിലേക്ക് ഇത്തരം സഹായങ്ങളെത്തിക്കുന്നതിന് ഡോ ഔസാഫ് സഈദിന് സൗദിയിലെ ഇന്ത്യൻ അംബാസഡർ നന്ദിയറിയിച്ചു.
Twitter/ PublishCurate a story with TwitterWhat would you like to embed?Enter a Twitter URLhttps://twitter.com/IndianEmbRiyadh/status/1385993688271126528Get WidgetThat’s all we need, unless you’d like to set customization options.By embedding Twitter content in your website or app, you are agreeing to the Developer Agreement and Developer Policy.Copied!Paste this code directly into the HTML portion of your site, and you'll be good to go. Need more info? Check out our developer docs.CloseEmbassy of India is proud to partner with Adani group and M/s Linde in shipping much needed 80MT liquid oxygen to India. Our hearfelt thanks to Ministry of Health Kingdom of Saudi Arabia for all their help, support and cooperation.@MEAIndia @drausaf @SaudiMOH @HMOIndia pic.twitter.com/6j8NuGwtCB
— India in Saudi Arabia (@IndianEmbRiyadh) April 24, 2021
മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications