ഇന്ത്യയിൽ നിന്നുള്ള കോഴികള്‍ക്കും കോഴിമുട്ടയ്ക്കും താൽക്കാലിക വിലക്ക്: നിലപാട് വ്യക്തമാക്കി സൗദി

  • Written By:
Subscribe to Oneindia Malayalam

റിയാദ്: ഇന്ത്യയില്‍ നിന്നുള്ള പൗള്‍ട്രി ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. കോഴിയിറച്ചി, വിരിയിക്കാനുള്ള മുട്ടകള്‍, ജീവനുള്ള കോഴികള്‍ എന്നിവയ്ക്കാണ് സൗദി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. സൗദി കാർഷിക മന്ത്രാലയമാണ് വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് പലയിടങ്ങളിലായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സൗദിയുടെ നീക്കം. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കർണാടകയിലെ ബെംഗളൂരുവിലാണ് അടുത്ത കാലത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്.

ഇന്ത്യൻ കാര്‍ഷിക മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജനുവരിയിൽ‍ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്‍ ഫോർ‍ അനിമല്‍ ഹെൽത്ത് പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നതായി ചൂണ്ടിക്കാണിച്ചത്. ഇന്ത്യയില്‍ നിന്നുള്ള പൗള്‍ട്രി ഉൽപ്പന്നങ്ങളുടെ കയറ്റുമതിയ്ക്ക് താൽക്കാലിക വിലക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്.

 poultry

പാരീസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെൽത്ത് ഓർഗനൈസേഷന്‍ ഫോർ‍ അനിമല്‍ ഹെൽത്തിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ നിന്നുള്ള പൗൾട്രി ഉൽപ്പന്നങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് സൗദി കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് സ്റ്റേറ്റ് ഏജൻസി എസ്പിഎയാണ് റിപ്പോർട്ട് ചെയ്യുന്നത്.

2017 ഡിസംബര്‍ 28ന് കർണാടകയിലെ ദാസറഹള്ളിയിലെ പക്ഷികൾക്കിടയിൽ‍ എച്ച്5എൻ8 വൈറസ് കണ്ടെത്തിയിട്ടുണ്ടെന്നും ഇത് 951 ഓളം പക്ഷികൾ‍ ചത്തൊടുങ്ങുന്നതിന് ഹെൽത്ത് ഓർഗനൈസേഷന്‍ ഫോർ‍ അനിമല്‍ ഹെൽത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

English summary
Saudi Arabia has temporarily banned imports of live birds, hatching eggs and chicks from India after a form of bird flu that is highly lethal for poultry was found, the Saudi agriculture ministry said on Thursday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്