സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് ചാകര; സ്വന്തമായി ബിസിനസ് തുടങ്ങാം, നിയമം ജൂലൈയില്‍
ചെറുകിട സംരഭങ്ങളില്‍ കൂടി അനുമതി ലഭിക്കുന്നത് സാധാരണ പ്രവാസിക്കും സാധ്യതകളുടെ വാതില്‍ തുറക്കലാണെന്ന് വിലയിരുത്തുന്നു.
റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സ്വന്തമായി ബിസിനസ് സംരഭങ്ങള്‍ തുടങ്ങാനുള്ള നിയമം വരുന്നു. ഇതിനായി വാണിജ്യ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുകയാണ് സൗദി ഭരണകൂടം. നിയമം ജൂലൈയില്‍ പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ ഖസ്ബി പറഞ്ഞു.
ബിനാമി വ്യവസായങ്ങള്‍ ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വന്‍കിട സംരഭങ്ങള്‍ ആരംഭിക്കാന്‍ നിലവില്‍ വിദേശികള്‍ക്ക് നിയന്ത്രിത അനുമതിയുണ്ട്. എന്നാല്‍ ചെറുകിട സംരഭങ്ങളില്‍ കൂടി അനുമതി ലഭിക്കുന്നത് സാധാരണ പ്രവാസിക്കും സാധ്യതകളുടെ വാതില്‍ തുറക്കലാണെന്ന് വിലയിരുത്തുന്നു. സാമ്പത്തിക പ്രതിസന്ധിയും നിതാഖാത്തും ആശങ്കയിലാഴ്ത്തിയിരിക്കുന്ന വേളയിലാണ് സന്തോഷകരമായ പുതിയ വാര്‍ത്ത.

സൗദി പൊതു നിക്ഷേപ അതോറിറ്റിയുടെ ലൈസന്‍സ് നേടുന്നവര്‍ക്ക് വന്‍കിട നിക്ഷേപമുള്ള വ്യവസായങ്ങള്‍ തുടങ്ങാന്‍ നിലവില്‍ കഴിയും. എന്നാല്‍ ഉയര്‍ന്ന നിക്ഷേപം ആവശ്യമാണെന്നതിനാല്‍ ഇത് സാധാരണ പ്രവാസിക്ക് പ്രയാസകരമായ ദൗത്യമാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൂടുതല്‍ പ്രവാസികള്‍ക്ക് നേട്ടമാവുക.

വന്‍കിട ഉല്‍പ്പാദന സംരഭങ്ങളും ആശുപത്രി, റസ്റ്റോറന്റ് എന്നിവയും ആരംഭിക്കുന്നതിന് സൗദിയില്‍ വന്‍തുക നിക്ഷേപം ആവശ്യമാണ്. ഇത് ഒന്നില്‍കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് തുടങ്ങുകയാണ് പതിവ്. ഈ സാഹചര്യത്തില്‍ അത്ര ഉയര്‍ന്ന തുക നിക്ഷേപം ആവശ്യമില്ലാത്ത സംരഭങ്ങള്‍ തുടങ്ങാന്‍ കഴിയുന്നത് നേട്ടമാവും.

ചെറുകിട, ഇടത്തരം സംരഭങ്ങളില്‍ നിക്ഷേപത്തിന് നിലവില്‍ സൗദിയില്‍ വിദേശികള്‍ക്ക് അവസരമില്ല. ഇത് സ്വദേശികളുടെ പേരില്‍ വ്യാപകമായി ബിനാമി ബിസിനസ് തുടങ്ങാന്‍ വിദേശികളെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സൗദി ഭരണകൂടം ജൂലൈയില്‍ പുതിയ നിയമം കൊണ്ടുവരുന്നത്.

വിദേശികള്‍ക്ക് ചെറുകിട, ഇടത്തരം സംരംഭം തുടങ്ങാന്‍ അവസരം ലഭിച്ചാല്‍ ഇത്തരം ബിനാമി വ്യവസായങ്ങള്‍ ഇല്ലാതാവുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. സൗദിയില്‍ പുതുതായി ആരംഭിക്കുന്ന സമാന്തര വിപണി സംവിധാനം വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് വിദേശികള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നത് സംബന്ധിച്ച് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്.

മന്ത്രി പ്രഖ്യാപിച്ച പോലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ വിദേശികള്‍ക്ക് അവസരം ലഭിച്ചാല്‍ സൗദി അറേബ്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവും. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഗുണം ചെയ്യും. സൗദിയില്‍ പത്ത് ലക്ഷത്തോളം മലയാളികളാണുള്ളത്.

നിയമം പ്രാബല്യത്തിലായാല്‍ കൂടുതല്‍ ഗുണം ചെയ്യുക മലയാളികള്‍ക്ക് തന്നെയാവുമെന്നാണ് കണക്കുകൂട്ടല്‍. സൗദിയില്‍ നിലവില്‍ ഹോട്ടലുകളും മറ്റു ചെറുകിട കടകളും നടത്തുന്നവര്‍ക്ക് കൂടുതല്‍ സ്ഥാപനങ്ങള്‍ സ്വന്തമായി തുടങ്ങാന്‍ അവസരം ലഭിക്കുന്നത് മലയാളികള്‍ കൂടുതലായി സൗദി അറേബ്യയിലേക്ക് ആകര്‍ഷിക്കുന്നതിും വഴിയൊരുക്കും.

അതേസമയം, വിദേശികളുടെ പേരില്‍ ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ നിശ്ചിത ശതമാനം നികുതി ഒടുക്കേണ്ടി വരും. വിദേശ നിക്ഷേപം കൂടുതല്‍ സൗദിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഭരണകൂടം പുതിയ പദ്ധതി തുടങ്ങുന്നത്. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുമെന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സാമ്പത്തിക രംഗത്ത് വന്‍ ചലനമുണ്ടാക്കുന്ന പദ്ധതികള്‍ സൗദി ഭരണകൂടം ആസൂത്രണം ചെയ്യുന്നുണ്ട്. അതിന്റെ ഒരു ഭാഗമാണ് ജൂലൈയില്‍ വരുന്ന പുതിയ നിയമം. ഇനിയും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

നിലവിലുള്ള നിയമമനുസരിച്ച് സൗദിയില്‍ വിദേശികള്‍ക്ക് സ്വന്തം നിലയില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയില്ല. നിയമം അതിന് അനുവദിക്കുന്നില്ല. സ്വന്തമായി സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. അതാവട്ടെ സാധാരണ പ്രവാസികള്‍ക്ക് കിട്ടാന്‍ പ്രയാസവുമാണ്.

സാമ്പത്തികമായി തകര്‍ന്ന ജിസിസി രാജ്യങ്ങള്‍ എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ ആരായുന്നുണ്ട്. വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനാണ് ഇവര്‍ ആലോചിക്കുന്നത്. അതിന്റെ ഭാഗമായി നികുതി വരുമാനം കൂട്ടാന്‍ തീരുമാനിച്ചിരുന്നു. എണ്ണ വില വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications