കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയില്‍ വിസാ പരിഷ്‌കാരം; ഡിസംബര്‍ മുതല്‍ വന്‍ മാറ്റങ്ങള്‍!! നിയന്ത്രണം നീക്കും

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ വിസാ കാര്യങ്ങളില്‍ ചില പരിഷ്‌കാരങ്ങള്‍ വരുന്നു. സ്വദേശിവല്‍ക്കരണവും വിദേശികളെ നിയന്ത്രിക്കലും തുടങ്ങിയ ശേഷം രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടാണ് സൗദി വിസാ പരിഷ്‌കാരം കൊണ്ടുവരുന്നത്. വിദേശ സന്ദര്‍ശകരെ സൗദിയിലേക്ക് ആകര്‍ഷിക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

ഇലക്ട്രോണിക് വിസ വിദേശികള്‍ക്ക് അനുവദിക്കും. സൗദിയില്‍ നടക്കുന്ന ആഘോഷങ്ങള്‍, കായിക മല്‍സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാനെത്തുന്ന വിദേശികള്‍ക്ക് ഈ അവസരങ്ങള്‍ ഉപയോഗിക്കാം. വിസാ പരിഷ്‌കാരത്തിന്റെ വിശദാംശങ്ങളും സൗദിയുടെ ഉദ്ദേശലക്ഷ്യങ്ങളും ഇങ്ങനെ....

ഇലക്ട്രോണിക് വിസ ആര്‍ക്ക്

ഇലക്ട്രോണിക് വിസ ആര്‍ക്ക്

സൗദി അറേബ്യയിലേക്ക് വിദേശികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. വിദേശ സന്ദര്‍ശകര്‍ക്ക് വേണ്ടി ഇലക്ട്രോണിക് വിസകള്‍ അനുവദിക്കാനാണ് തീരുമാനം. കായിക മല്‍സരങ്ങളും മറ്റു കലാ പരിപാടികളും വീക്ഷിക്കുന്നതിന് എത്തുന്നവര്‍ക്ക് ഈ വിസാ സൗകര്യം ഉപയോഗപ്പെടുത്താം. സൗദിയില്‍ ഒട്ടേറെ കായിക മല്‍സരങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. എല്ലാ വിദേശികള്‍ക്കും ഈ വിസ അനുവദിക്കുമെങ്കിലും നേരത്തെ വിലക്കുള്ളവര്‍ക്ക് തടസം നേരിടും.

സാമ്പത്തികമായി തിരിച്ചടി

സാമ്പത്തികമായി തിരിച്ചടി

വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിച്ചില്ലെങ്കില്‍ സാമ്പത്തികമായി തിരിച്ചടി ലഭിക്കുമെന്ന് പുതിയ നേതൃത്വം കണക്കുകൂട്ടുന്നു. ഒട്ടേറെ കായിക മല്‍സരങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അടുത്തിടെ സൗദി സ്‌പോര്‍ട്ട്‌സ് അതോറിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ വിദേശികളായ കാണികളെ ആകര്‍ഷിച്ചാല്‍ മാത്രമേ ഇതിന്റെ ഗുണം ലഭിക്കൂ. അതിന് നിലവിലെ വിസാ സമ്പ്രദായത്തില്‍ മാറ്റം വരുത്തണം.

നിലവിലെ രീതി

നിലവിലെ രീതി

ഡിസംബര്‍ മുതലാണ് പുതിയ വിസകള്‍ അനുവദിക്കുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ കര്‍ശന നിലപാടാണ് സൗദിയില്‍ വിസാ കാര്യങ്ങള്‍ക്കുള്ളത്. എല്ലാവര്‍ക്കും വിസ അനുവദിക്കുന്ന രീതിയല്ല സൗദി തുടരുന്നത്. ജോലി ആവശ്യാര്‍ഥം സൗദിയിലേക്ക് വരാം. അവരുടെ ആശ്രിതര്‍ക്കും വിസ അനുവദിക്കും. ബിസിനസ് താല്‍പ്പര്യാര്‍ഥം വരാം. കൂടാതെ തീര്‍ഥാടകര്‍ക്കും.

തീര്‍ഥാടകരുടെ കാര്യത്തില്‍

തീര്‍ഥാടകരുടെ കാര്യത്തില്‍

തീര്‍ഥാടകര്‍ക്ക് അനുവദിക്കുന്ന വിസയില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും അവര്‍ക്ക് പോകാന്‍ സാധിക്കില്ല. മക്ക, മദീന തുടങ്ങിയ പ്രത്യേകതയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കുക. എന്നാല്‍ ഈ രീതിയിലും മാറ്റം വരുത്താന്‍ സൗദി ഭരണകൂടം ആലോചിക്കുകയാണിപ്പോള്‍.

 ഉംറ വിസക്കാര്‍ക്ക് ഇപ്പോള്‍...

ഉംറ വിസക്കാര്‍ക്ക് ഇപ്പോള്‍...

ഉംറ വിസയിലെത്തുന്നവര്‍ക്ക് സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയാണ് സൗദി കൃത്യമായി നിര്‍ദേശിച്ചിട്ടുണ്ട്. മക്കയിലെയും മദീനിലേക്കും ജിദ്ദയിലേയും പുണ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാണ് അവര്‍ക്ക് അനുമതി. എന്നാല്‍ ഈ വിസയില്‍ എത്തുന്നവര്‍ സൗദിയിലെ വിവിധ കേന്ദ്രങ്ങളില്‍ കറങ്ങുന്നതായി നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും തടവ്, പിഴ ശിക്ഷകള്‍ നല്‍കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ജവാസാത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇളവുകള്‍ ലഭിച്ചാലുള്ള ഗുണം

ഇളവുകള്‍ ലഭിച്ചാലുള്ള ഗുണം

എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഹജ്ജ്, ഉംറ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് നേരിയ ഇളവ് നല്‍കുന്ന പദ്ധതിയും ആലോചനയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവര്‍ക്ക് രണ്ടാഴ്ച, ഒരുമാസം എന്നീ കാലയലളിവില്‍ വിസാ സമയപരിധി ദീര്‍ഘിപ്പിക്കാന്‍ സാധിക്കുമോ എന്നാണ് ആലോചന. ഇക്കാര്യം നടപ്പായാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തീര്‍ഥാടക വിസയിലെത്തുന്നവര്‍ക്ക് അവസരമൊരുങ്ങും.

എണ്ണ ശാശ്വതമല്ല

എണ്ണ ശാശ്വതമല്ല

കൂടുതല്‍ വിദേശികളെ സൗദിയിലേക്ക് കൊണ്ടുവരികയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് സൗദി. എണ്ണയില്‍ നിന്നുള്ള വരുമാനം ശാശ്വതമല്ല എന്ന നിലപാടിലാണ് സൗദിയിലെ പുതിയ തലമുറ. ഈ സാഹചര്യത്തിലാണ് വിനോദ സഞ്ചാരത്തിന് പ്രാധാന്യം നല്‍കുന്നത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

 ഡിസംബര്‍ 15 മുതല്‍

ഡിസംബര്‍ 15 മുതല്‍

കായിക മേളകള്‍ കാണാന്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന ഇലക്ട്രോണിക് വിസകള്‍ ഡിസംബര്‍ 15 മുതലാണ് ഇഷ്യു ചെയ്യുകയെന്ന ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഒട്ടേറെ കായിക മല്‍സരങ്ങള്‍ക്കാണ് സൗദി വേദിയൊരുക്കാന്‍ പോകുന്നത്. മല്‍സരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വിസ ഉപയോഗിക്കാമെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി വൈസ് ചെയര്‍മാനായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

പ്രത്യേക വീഡിയോ പുറത്തിറക്കി

പ്രത്യേക വീഡിയോ പുറത്തിറക്കി

പുതിയ വിസ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് പ്രത്യേക വീഡിയോ സൗദി ഇറക്കിയിട്ടുണ്ട്. ഇത്തരം വിസ ലഭിച്ച് എത്തുന്നവര്‍ക്ക് എവിടെയെല്ലാം സഞ്ചരിക്കാമെന്ന് വിസയില്‍ സൂചിപ്പിക്കും. ഒരു കായിക മല്‍സരം കാണാനാണ് എത്തുന്നതെങ്കില്‍ അതിന് മുമ്പും ശേഷവും സൗദിയില്‍ തങ്ങാനുള്ള സമയപരിധി നിശ്ചയിക്കും. ഈ കാലയളവില്‍ അവര്‍ക്ക് യാത്ര ചെയ്യാവുന്ന സ്ഥലങ്ങളും നിശ്ചയിച്ച് നല്‍കും.

അപേക്ഷ ഫീസ് 50 റിയാല്‍

അപേക്ഷ ഫീസ് 50 റിയാല്‍

കായിക മല്‍സരങ്ങള്‍ കാണാനെത്തുന്നവര്‍ ഓണ്‍ലൈന്‍ വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ വഴി തന്നെ വിസ ലഭിക്കും. ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. അപേക്ഷ ഫീസ് 50 റിയാല്‍ ആകുമെന്നാണ് വീഡിയോയിയില്‍ പറയുന്നത്. എന്നാല്‍ ഇത്തരം വിസകളുടെ പരിധിയും നിയന്ത്രണങ്ങളും പരസ്യപ്പെടുത്തിയിട്ടില്ല.

എണ്ണവില കുറയ്ക്കാന്‍ ഇന്ത്യ കൈവിട്ട കളിക്ക്!! പാളിയാല്‍ രാജ്യം പ്രതിസന്ധിയില്‍, മോദി അനുമതി നല്‍കിഎണ്ണവില കുറയ്ക്കാന്‍ ഇന്ത്യ കൈവിട്ട കളിക്ക്!! പാളിയാല്‍ രാജ്യം പ്രതിസന്ധിയില്‍, മോദി അനുമതി നല്‍കി

ആധാറിന് ഭേദഗതികളോടെ അംഗീകാരം; സുപ്രീംകോടതിയുടെ സുപ്രധാന വിധി, സ്‌കൂളിലും ബാങ്കിലും വേണ്ടആധാറിന് ഭേദഗതികളോടെ അംഗീകാരം; സുപ്രീംകോടതിയുടെ സുപ്രധാന വിധി, സ്‌കൂളിലും ബാങ്കിലും വേണ്ട

English summary
Saudi Arabia to offer visitor visa for special events from December
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X