സൗദിയെ ഞെട്ടിച്ച് വിമാനത്താവളത്തില്‍ ആക്രമണം; എട്ട് പേര്‍ക്ക് പരിക്ക്, വിമാനം തകര്‍ന്നു
റിയാദ്: സൗദി അറേബ്യയില്‍ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം. 24 മണിക്കൂറിനിടെ രണ്ട് ആക്രമണങ്ങളാണുണ്ടായത്. ആദ്യത്തേതില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. എന്നാല്‍ രണ്ടാമത്തെ ആക്രമണം വീര്യമേറിയ ബോംബുകള്‍ ഉപയോഗിച്ചായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ആക്രമണത്തിന് പിന്നില്‍ യമനിലെ ഹൂത്തികളാണ് എന്ന് സൗദി ആരോപിച്ചിരുന്നു.
എന്നാല്‍ പുതിയ ആക്രമണം നടത്തിയത് ആരാണെന്ന് ഇതുവരെ വ്യക്തമല്ല. യമനില്‍ സൗദി പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് സൗദിയിലേക്കും മിസൈലുകളും ഡ്രോണുകളും എത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ....

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമായിട്ടായിരുന്നു അബഹ വിമാനത്താവളത്തിന് നേരെ ആക്രമണങ്ങള്‍. ബോംബുകള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് സൗദി സര്‍ക്കാര്‍ ടെലിവിഷന്‍ അറിയിച്ചു. ആദ്യ ആക്രമണത്തില്‍ കാര്യമായ നഷ്ടമുണ്ടായില്ല. മിസൈലുകള്‍ വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ സൈന്യം തകര്‍ക്കുകയായിരുന്നു.

എന്നാല്‍ രണ്ടാമത്തെ ആക്രമണം ശക്തമമായിരുന്നു. ഇതില്‍ എട്ട് പേര്‍ക്ക് പരിക്കു പറ്റി. ഒരു യാത്രാ വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തുവെന്ന് സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. യമനില്‍ സൗദി സൈന്യവും ഹൂത്തികളും തമ്മിലുള്ള യുദ്ധം തുടരവെയാണ് അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഹൂത്തികളാകും ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സാധാരണ ഹൂത്തികള്‍ ആക്രമണം നടത്തിയാല്‍ അവര്‍ അവകാശവാദം ഉന്നയിക്കാറുണ്ട്. എന്നാല്‍ ആദ്യ ആക്രമണം നടത്തിയത് ഹൂത്തികളാണ് എന്ന് സൗദി ആരോപിച്ചിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമനിലെ ഷിയാ വിമതരാണ് ഹൂത്തികള്‍. ആക്രമണത്തില്‍ പരിക്കേറ്റവരെ കുറിച്ചോ നാശനഷ്ടങ്ങളെ പറ്റിയോ സൗദി സഖ്യസേന വിശദീകരിച്ചിട്ടില്ല.

യമനില്‍ നിന്നുള്ള ആക്രമണം തടഞ്ഞു എന്നാണ് സൗദി സേന അറിയിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് അയല്‍ രാജ്യമായ യമനിലെ തെക്കന്‍ മേഖലയില്‍ ശക്തമായ ആക്രമണം ഹൂത്തികള്‍ നടത്തിയിരുന്നു. സൗദി പിന്തുണയ്ക്കുന്ന സര്‍ക്കാരിന്റെ 30 സൈനികരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇത്രയും സൈനികര്‍ സര്‍ക്കാരിന് നഷ്ടമാകുന്ന അപൂര്‍വം ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇത്.
പ്രണയം നിറച്ച് പ്രിയങ്ക ചോപ്ര; നിക്ക് ജോനസിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ വൈറല്‍
Recommended Video

2014ലാണ് ഹൂത്തി വിമതര്‍ യമനിലെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയത്. തലസ്ഥാനമായ സന്‍ആ അവര്‍ പിടിച്ചതോടെ പ്രസിഡന്റ് സൗദിയിലേക്ക് കടന്നു. വൈസ് പ്രസിഡന്റിനെ ചുമതല ഏല്‍പ്പിച്ചാണ് അദ്ദേഹം സൗദിയിലെത്തിയത്. പിന്നീട് യമനില്‍ സൗദി സൈനികമായി ഇടപെട്ടു. ഇതോടെയാണ് സൗദി സൈന്യവും ഹൂത്തികളും തമ്മില്‍ ശത്രുത വളര്‍ന്നത്. പിന്നീട് സൗദിക്ക് നേരെയായി ഹൂത്തികളുടെ ആക്രമണം.

സൗദിയിലെ വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നേരെയെല്ലാം ഹൂത്തികള്‍ ആക്രമണം നടത്താറുണ്ട്. പല മിസൈലുകളും ആകാശത്ത് വച്ചുതന്നെ സൗദി സൈന്യം തകര്‍ക്കുകയാണ് ചെയ്യുക. എന്നാല്‍ ചില മിസൈലുകള്‍ ലക്ഷ്യം കാണുകയും ചെയ്യും. അത്തരത്തിലൊരു ആക്രമണമാണ് ഇന്ന് അബഹ വിമാനത്താവളത്തിന് നേരെയുണ്ടായിരിക്കുന്നത്. അബഹ, ജിസാന്‍, നജ്രാന്‍ തുടങ്ങിയ മേഖലകളിലാണ് ഹൂത്തികള്‍ ആക്രമണം നടത്താറുള്ളത്.
സാനിയ ഇയ്യപ്പന്‍ വേറെ ലെവലാണ്; പഹാഠി വേഷത്തില്‍ കസോളില്‍... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

സൗദിയുടെ യമനിലെ ഇടപെടലിനെതിരെ പല മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിരുന്നു. ഹൂത്തികളെ പിന്തുണയ്ക്കുന്ന ഇറാന്റെ പ്രവര്‍ത്തിയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും ദരിദ്ര്യമായ രാജ്യമാണ് യമന്‍. യുദ്ധവും ഗോത്രങ്ങളുടെ പോരും ഈ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. യമനിലെ എണ്ണ കേന്ദ്രങ്ങള്‍ ഹൂത്തികള്‍ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications