കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ സമൂല പരിഷ്‌കാരം വരുന്നു; നിയമങ്ങള്‍ പൊളിച്ചെഴുതും, പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയം വരുന്നു, വത്തിക്കാനുമായി ധാരണയിൽ എത്തി? | Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ജനജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന പദ്ധതികളിലാണ് നിയമ മാറ്റങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സൗദി ഭരണകൂടം തന്നെ മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതിയിലാണ് ജനജീവിതം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. സൗദിയില്‍ ഇതുവരെ പിന്തുടര്‍ന്നിരുന്ന എല്ലാ ചിട്ടകളും എടുത്തു കളയുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ദേശങ്ങളുടെ പകര്‍പ്പ് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു. അതിലെ സുപ്രധാന ഭാഗങ്ങള്‍ ഇങ്ങനെ...

സാധാരണ ചെയ്യുന്നത്

സാധാരണ ചെയ്യുന്നത്

സൗദിയില്‍ സാധാരണ പ്രാര്‍ഥനയ്ക്ക് ബാങ്ക് വിളിച്ചാല്‍ കടകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ അത്ര ഗൗരവത്തില്‍ ഈ നിയന്ത്രണമില്ല. പക്ഷേ, ഇത്തരം അടയ്ക്കലുകള്‍ ആവശ്യമില്ലെന്നാണ് പുതിയ നിര്‍ദേശം. വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അടയ്ക്കുക എന്ന രീതി ഒഴിവാക്കണമെന്നാണ് ഒരു നിര്‍ദേശം.

കൂടിച്ചേരലുകള്‍

കൂടിച്ചേരലുകള്‍

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ചേരുന്നതിന് സൗദിയില്‍ നിയന്ത്രണമുണ്ട്. ഈ നിയന്ത്രണം ഒഴിവാക്കണമെന്നാണ് പ്രോഗ്രാമിന്റെ ഭാഗമായുള്ള മറ്റൊരു നിര്‍ദേശം. സ്ത്രീകള്‍ക്ക് സൗദി അറേബ്യ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്യപുരുഷന്‍മാരും സ്ത്രീകളും ഇടകലര്‍ന്ന് ഇരിക്കുന്നതും ഒത്തുകൂടുന്നതിനും നിയന്ത്രണമുണ്ട്.

236 പേജുള്ള ഡോക്യുമെന്റ്

236 പേജുള്ള ഡോക്യുമെന്റ്

ഈ രണ്ട് കാര്യങ്ങളാണ് പുതിയ നിര്‍ദേശത്തില്‍ വ്യത്യസ്തമായിട്ടുള്ളതെന്ന് എന്‍ഡിടിവിയും ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തു. ജനജീവിതം മെച്ചപ്പെടുത്തുന്ന പ്രോഗ്രാമിന്റെ ഭാഗമായുള്ള 236 പേജുള്ള ഡോക്യുമെന്റ് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതില്‍ മധ്യഭാഗത്തായിട്ടാണ് രണ്ട് വിവാദ നിര്‍ദേശങ്ങള്‍.

അടിയന്തരമായി ചെയ്യേണ്ടത്

അടിയന്തരമായി ചെയ്യേണ്ടത്

അടിയന്തരമായി വേണ്ട നിയമ ഭേദഗതികള്‍ എന്ന ഡോക്യുമെന്റിലെ ഭാഗത്താണ് ഈ രണ്ട് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് നിര്‍ദേശങ്ങളും സൗദിയിലെ യാഥാസ്ഥിതിക വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമായേക്കാം. ഡോക്യുമെന്റിലെ 156ാം പേജിലാണ് ഈ നിര്‍ദേശങ്ങള്‍.

മാധ്യമങ്ങളെ അറിയിച്ചത്

മാധ്യമങ്ങളെ അറിയിച്ചത്

കഴിഞ്ഞ വ്യാഴാഴ്ചയാണ് പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം നടന്നത്. സമ്മേളനത്തില്‍ ഈ രണ്ട് നിര്‍ദേശങ്ങള്‍ പരസ്യമായി എടുത്തുപറഞ്ഞിരുന്നില്ല. ഓണ്‍ലൈനില്‍ നിന്ന് ഈ ഭാഗങ്ങള്‍ നീക്കം ചെയ്യുകയുമുണ്ടായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

ആകര്‍ഷണ നീക്കങ്ങള്‍

ആകര്‍ഷണ നീക്കങ്ങള്‍

എണ്ണ സമ്പന്നമായ രാജ്യം മറ്റു വരുമാനമാര്‍ഗങ്ങളെ തേടുകയാണിപ്പോള്‍. അതിന്റെ ഭാഗമായിട്ടാണ് വിനോദങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത്. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.

സ്ത്രീ ശാക്തീകരണം

സ്ത്രീ ശാക്തീകരണം

വിഷന്‍ 2030ന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങളില്‍ സ്ത്രീ ശാക്തീകരണം പ്രധാന അജണ്ടയാണ്. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. യുവതികള്‍ക്ക് ജോലിയും വിദ്യാഭ്യാസവും നല്‍കാനും പ്രത്യേക പദ്ധതികള്‍ നടപ്പാക്കിവരികയാണ്.

ഇളവുകള്‍ ഇങ്ങനെയും

ഇളവുകള്‍ ഇങ്ങനെയും

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സിനിമാ നിയന്ത്രണം എടുത്തുകളഞ്ഞത്, സ്‌പോണ്‍സര്‍ ചെയ്യുന്ന സംഗീത വിരുന്നില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ച് എത്താന്‍ സാധിക്കുന്നത് തുടങ്ങിയ ഇളവുകളെല്ലാം സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചതാണ്.

പരസ്യമായി പങ്കെടുക്കാം

പരസ്യമായി പങ്കെടുക്കാം

സ്ത്രീകള്‍ക്ക് കായിക മേഖലയില്‍ പരസ്യമായി പങ്കെടുക്കാനുള്ള അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പൗരന്‍മാരുടെ പങ്കാളിത്തം സാമൂഹിക രംഗങ്ങളില്‍ ഉറപ്പാക്കാന്‍ സമൂലമായ പരിഷ്‌കാരവും നിയമനിര്‍മാണവും ആവശ്യമാണെന്നും പുതിയ ഡോക്യുമെന്റ് വ്യക്തമാക്കുന്നു.

മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

അതിനിടെ വനിതാ ഡ്രൈവിങിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ട്രാഫിക് വിഭാഗം അറിയിച്ചു. പ്രമുഖ വനിത സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാണ് മുഖ്യമായും വനതികള്‍ക്കുള്ള ഡ്രൈവിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. റിയാദ്, ജിദ്ദ, ദമ്മാം, മദീന, തബൂക്ക് എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ വനിത ഡ്രൈവിങ് സ്്കൂളുകള്‍ തുറന്നിട്ടുള്ളത്.

നൂറ് രൂപയും കിട്ടാനില്ല; ജനം നെട്ടോട്ടമോടുന്നു!! കേന്ദ്രബാങ്കിന്റെ സഹായം തേടി, ബാങ്കുകള്‍ പറയുന്നത്നൂറ് രൂപയും കിട്ടാനില്ല; ജനം നെട്ടോട്ടമോടുന്നു!! കേന്ദ്രബാങ്കിന്റെ സഹായം തേടി, ബാങ്കുകള്‍ പറയുന്നത്

English summary
Saudi Program Calls For Gender-Mixing, No Prayer Closure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X