സൗദിയില്‍ ജയിലറ ഇനി മണിയറ; ആശ്ചര്യപ്പെടുത്തി നൂറ് ദിനം, കൊട്ടാര സമാനം, ബാക്കി 56 പേര്‍

 • Written By:
Subscribe to Oneindia Malayalam
cmsvideo
  സൗദിയിലെ ആ ജയിൽ ഇനി മണിയറ | Oneindia Malayalam

  റിയാദ്: സൗദി അറേബ്യയില്‍ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നടപടിക്ക് വിധേയരായത് 300ലധികം പ്രമുഖരാണ്. ലോകത്തെ പ്രമുഖരായ കോടീശ്വരന്‍മാരെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ ഏജന്‍സി കൂട്ടത്തോടെ അറസ്റ്റ് ചെയ്തത് ആഗോള വ്യവസായ സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ഇവരെയെല്ലാം ജയിലില്‍ പാര്‍പ്പിക്കുന്നതിന് തടസമുണ്ടായിരുന്നു. തുടര്‍ന്നാണ് റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലേക്ക് മാറ്റിയത്. ഇപ്പോള്‍ ഈ കൊട്ടാര സമാനമായ ഹോട്ടലില്‍ പ്രമുഖരായ ഒരു തടവുകരനുമില്ല. എല്ലാവരുടെയും കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിരിക്കുന്നു. ഇനി ഹോട്ടല്‍ പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ പോകുകയാണ്. സൗദി രാജകുമാരന്‍മാര്‍ ഒരുമിച്ച് താമസിച്ച ഹോട്ടല്‍ എന്ന ഖ്യാതിയും റിറ്റ്‌സ് കാള്‍ട്ടന് സ്വന്തം. ആ ഹോട്ടലിലെ ഒരുരാത്രി താമസം പോലും സാധാരണക്കാരന് സ്വപ്‌നമാണ്. അവിടെയുള്ള സൗകര്യങ്ങള്‍ ആരെയും മോഹിപ്പിക്കുന്നതും....

  കുറഞ്ഞ വാടക 42000 രൂപ

  കുറഞ്ഞ വാടക 42000 രൂപ

  ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള രാജകുമാരന്‍മാര്‍ മൂന്ന് മാസത്തോളമാണ് റിറ്റ്‌സ് കാള്‍ട്ടനില്‍ താമസിച്ചത്. ഇവിടുത്തെ രാത്രി താമസത്തിന് ഒരു റൂമിന് ഏറ്റവും കുറഞ്ഞ വാടക 42000 രൂപയാണ്. സൗകര്യങ്ങള്‍ കൂടുംതോറും വാടക ഇരട്ടിയാകും.

  പണം നല്‍കി

  പണം നല്‍കി

  അങ്ങനെയുള്ള ഹോട്ടലിലാണ് 300 ലധികം രാജകുമാരന്‍മാരും വ്യവസായികളും മൂന്ന് മാസം താമസിച്ചത്. ഇപ്പോള്‍ തടവുകാരെയെല്ലാം ഒഴിപ്പിച്ചു. ഭൂരിഭാഗം പേരും സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം നല്‍കിയാണ് മോചിതരായത്.

   56 പേര്‍ ബാക്കിയായി

  56 പേര്‍ ബാക്കിയായി

  പണം നല്‍കാന്‍ വിസമ്മതിച്ച കുറച്ചുപേര്‍ മാത്രമാണ് ഇനിയും തടവിലുള്ളത്. ഇവരുടെ കേസ് കോടതിക്ക് കൈമാറും. ഇത്തരത്തില്‍ 56 പേരുണ്ടെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  ബുക്കിങ് ആരംഭിച്ചു

  ബുക്കിങ് ആരംഭിച്ചു

  ഹോട്ടല്‍ തുറക്കുന്നതിന്റെ ഭാഗമായിട്ടാണ് തടവുകാരുടെ കാര്യത്തില്‍ ഭരണകൂടം വേഗത്തില്‍ തീരുമാനമെടുത്തത്. ഈ മാസം 11ന് ഹോട്ടല്‍ തുറക്കാനാണ് തീരുമാനം. ബുക്കിങ് ആരംഭിച്ചതായി ഹോട്ടല്‍ വെബ് സൈറ്റില്‍ പറയുന്നു.

  ലോകത്തെ ആഡംബര കേന്ദ്രം

  ലോകത്തെ ആഡംബര കേന്ദ്രം

  സൗദി അറേബ്യന്‍ തലസ്ഥാനത്തെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടല്‍ ലോകത്തെ ഏറ്റവും ആഡംബര കേന്ദ്രങ്ങളിലൊന്നാണ്. അതിസമ്പന്നര്‍ക്ക് മാത്രമേ ഇവിടെ താമസിക്കാന്‍ കഴിയൂ. നീന്തല്‍കുളവും പൂന്തോട്ടവും കോണ്‍ഫറന്‍സ് ഹാളും ബാറും കളിസ്ഥലവുമെല്ലാം ചേര്‍ന്ന് 52 ഏക്കറില്‍ വിശാലമായി കിടക്കുന്നതാണ് ഹോട്ടല്‍.

  600 വര്‍ഷം പഴക്കം

  600 വര്‍ഷം പഴക്കം

  600 വര്‍ഷം പഴക്കമുള്ള ഒലീവ് മരങ്ങളുണ്ട് റിറ്റ്സിന്റെ കോംപൗണ്ടില്‍. വിശാലമായ പൂന്തോട്ടങ്ങള്‍, ഈന്തപ്പനകള്‍, ലോകോത്തര നിലവാരമുള്ള സ്പാ, ആയിരത്തോളം ജീവനക്കാര്‍, ആഡംബര വിവാഹത്തിനുള്ള വേദി, വിശാലമായ നീന്തല്‍ കുളങ്ങള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ തുടങ്ങി ഒരു തവണ കയറിയാല്‍ ഇറങ്ങാന്‍ തോന്നാത്ത വിധമുള്ള സൗകര്യമുള്ള ഹോട്ടലാണ് റിറ്റ്സ്.

  എല്ലാം പഴയപടി

  എല്ലാം പഴയപടി

  ഹോട്ടലിലെ ഇന്റര്‍നെറ്റ്, ടെലഫോണ്‍ ബന്ധം നേരത്തെ വിഛേദിച്ചിരുന്നു. നവംബര്‍ നാലിന് രാത്രി കൂട്ട അറസ്റ്റ് നടന്നതിന് പിന്നാലെയായിരുന്നു ഈ നടപടി. കൂടാതെ ഇനിയൊരു അറിയിപ്പുണ്ടാകുംവരെ അതിഥികളെ സ്വീകരിക്കില്ലെന്നും ഹോട്ടല്‍ അറിയിച്ചിരുന്നു. കേസിന്റെ നടപടികള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് വീണ്ടും തുറക്കുന്നത്.

  തിരക്കേറുന്ന വേള

  തിരക്കേറുന്ന വേള

  സാധാരണ ഫെബ്രുവരി 14ന് ഹോട്ടലില്‍ തിരക്കേറും. അക്കാര്യം മുന്‍കൂട്ടി കണ്ട് 14 തുറക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചന. പക്ഷേ ഇപ്പോള്‍ വന്നിരിക്കുന്ന വിവരം 11 ന് തുറക്കുമെന്നാണ്. ബുക്കിങ് സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

  ട്രംപിന്റെ താമസം

  ട്രംപിന്റെ താമസം

  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയിലെത്തിയപ്പോള്‍ താമസിച്ചത് റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലായിരുന്നു. ട്രംപ് മാത്രമല്ല, പല ലോകരാഷ്ട്ര നേതാക്കള്‍ക്കും ആതിഥ്യം വഹിച്ച ഹോ്ട്ടലുമാണിത്. സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ ശക്തമായ നിലപാടുകളുടെ വിജയം കൂടിയായിരുന്നു രാജകുമാരന്‍മാരുടെ കൂട്ട അറസ്റ്റ്.

   ചരിത്രം തിരുത്തി

  ചരിത്രം തിരുത്തി

  സൗദി അറേബ്യയുടെ ചരിത്രം മാറുകയാണ്. രാജകുടുംബത്തിലുള്ളവരുടെ തെറ്റുകളും കുറവുകളും കണ്ടില്ലെന്ന് നടിക്കുന്ന ഒരു രീതിയിലായിരുന്നു ഇതുവരെ. എന്നാല്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ പദവിയില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. തെറ്റുകള്‍ ആര് ചെയ്താലും ഫലം അനുഭവിക്കേണ്ടി വരുമെന്ന സാഹചര്യമാണിപ്പോള്‍.

  കൈയ്യടി ലഭിച്ചത്

  കൈയ്യടി ലഭിച്ചത്

  സാധാരണക്കാര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തുകയാണ്. സൗദിയിലെയും അയല്‍രാജ്യങ്ങളിലെയും പത്രങ്ങള്‍ നടപടിയെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലും രാജകുമാരന് മികച്ച പിന്തുണ ലഭിച്ചു. സൗദിയുടെ ചരിത്രം മാറുകയാണെന്നാണ് സംഭവത്തെ കുറിച്ച് ലണ്ടന്‍ കേന്ദ്രമായുള്ള നിരീക്ഷണ വിഭാഗമായ ഛതം ഹൗസിന്റെ ജെയ്ന്‍ കിന്നിന്‍മോണ്ട് അഭിപ്രായപ്പെട്ടത്.

  കൂടെ വിമര്‍ശനവും

  കൂടെ വിമര്‍ശനവും

  മുഹമ്മദ് രാജകുമാരന്‍ പുതിയ ഭരണരീതിയാണ് ആവിഷ്‌കരിക്കുന്നത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് അദ്ദേഹം വിശാലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനോടൊപ്പം തന്നെയാണ് അഴിമതി വിരുദ്ധ നീക്കങ്ങളും ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ നീക്കം അധികാരം ഉറപ്പിക്കാനും വിമര്‍ശനങ്ങളെ ഇല്ലാതാക്കാനുമുള്ള കിരീടവകാശിയുടെ തന്ത്രമാണിതെന്നും പറയുന്നവരുണ്ട്.

  English summary
  Saudi Arabia's Ritz-Carlton to re-open after months being used as a jail

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്