Qatar crisis: അല്‍ ജസീറയെ അടപടലം പൂട്ടാന്‍ സൗദി സഖ്യരാജ്യങ്ങള്‍...പിന്നിൽ 20 വര്‍ഷത്തെ പക?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

അല്‍ ജസീറ എന്ന ടിവി ചാനലിന് അത്രയേറെ പഴക്കം ഒന്നും അവകാശപ്പെടാനില്ല. 1996 നവംബര്‍ 1 നായിരുന്നു ചാനല്‍ ലോഞ്ച് ചെയ്തത്. അങ്ങനെ നോക്കുമ്പോള്‍ വെറും 20 വര്‍ഷത്തെ ചരിത്രം മാത്രമാണ് അല്‍ജസീറയ്ക്ക് അവകാശപ്പെടാനുള്ളത്.

പാകിസ്താന്‍ സൈന്യവും ഖത്തറിലേക്ക്; എത്തുന്നത് 20000 പട്ടാളക്കാര്‍? ഗള്‍ഫില്‍ എന്താണ് നടക്കുന്നത്!!

പേടിപ്പിക്കല്ലേ ഗോപാലകൃഷ്ണാ...ഇതെന്റെ ഷോ..!! ബിജെപി നേതാവിനെ വലിച്ച് കീറി ഒട്ടിച്ച് നികേഷ് കുമാർ..!!

പക്ഷേ, ആ 20 വര്‍ഷങ്ങളും സംഭവ ബഹുലം ആയിരുന്നു. തുടക്കം മുതലേ അറബ് സഹോദര രാജ്യങ്ങളായ സൗദിക്കും ബഹ്‌റൈനും കല്ലുകടിയും ആയിരുന്നു അല്‍ ജസീറ.

ഇപ്പോള്‍ ഗള്‍ഫ് പ്രതിസന്ധി കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ സൗദി സഖ്യ രാജ്യങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്ന് അല്‍ ജസീറ അടച്ചുപൂട്ടണം എന്നതാണ്. സൗദി സഖ്യരാജ്യങ്ങളില്‍ അല്‍ജസറീറയ്ക്ക് നിരോധനവും വന്നുകഴിഞ്ഞു.

അല്‍ ജസീറ

അല്‍ ജസീറ

1996 നവംബര്‍ 1 ന് ആണ് അല്‍ ജസീറ ചാനല്‍ ഔദ്യോഗികമായി സംപ്രേഷണം തുടങ്ങുന്നത്. ഖത്തര്‍ രാജകുടുംബത്തിന്റെ സാമ്പത്തിക സഹായത്തോടെ ആയിരുന്നു ഇത്. വെറും ആറ് മണിക്കൂര്‍ സംപ്രേഷണത്തോടെ ആയിരുന്നു തുടക്കം.

സൗദി ചാനല്‍

സൗദി ചാനല്‍

അറബ് ലോകത്തെ ആദ്യത്തെ ടെലിവിഷന്‍ ചാനല്‍ ഒന്നും ആയിരുന്നില്ല അല്‍ ജസീറ. സൗദി പിന്തുണയോടെയുള്ള അറബ്‌സാറ്റ് അല്‍ജസീറയ്ക്കും വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവര്‍ത്തനം തുടങ്ങിയതാണ്.

ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം

ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം

അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശമാണ് അല്‍ജസീറയെ ലോക ശ്രദ്ധയിലേക്ക് ആകര്‍ഷിച്ചത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അഫ്ഗാനില്‍ ഒളിവ് ജീവിതം നയിച്ച ഒസാമ ബിന്‍ലാദനെ പിടികൂടാന്‍ വേണ്ടിയായിരുന്നു അമേരിക്കയുടെ നീക്കം. എന്നാല്‍ അതിന്റെ ഗുണം ലഭിച്ചത് അല്‍ ജസീറയ്ക്കും.

കാബൂളിലെ ബ്യൂറോ

കാബൂളിലെ ബ്യൂറോ

അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശം തുടങ്ങും മുമ്പ് തന്നെ അല്‍ ജസീറ കാബൂളില്‍ ബ്യൂറോ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഞെട്ടിപ്പിക്കുന്ന യുദ്ധ ദൃശ്യങ്ങളുമായി അല്‍ജസീറ ലോക മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറി.

ഒസാമ ബിന്‍ ലാദന്‍

ഒസാമ ബിന്‍ ലാദന്‍

അമേരിക്കന്‍ സേന ബിന്‍ലാദന് വേണ്ടി അഫ്ഗാന്‍ അരിച്ച് പെറുക്കുമ്പോള്‍ അല്‍ ജസീറ ചാനലില്‍ ബിന്‍ ലാദന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യപ്പെട്ടു. താലിബാന്‍ സൈനിക പരിശീലനങ്ങളും അവരുടെ പ്രതികരണങ്ങളും അല്‍ജസീറയിലൂടെ പുറത്ത് വന്നു. ഇതോടെ ലോകം മുഴുവന്‍ അല്‍ജസീറയ്ക്ക് വേണ്ടി കാതോര്‍ത്തിരിക്കാന്‍ തുടങ്ങി.

ലക്ഷങ്ങള്‍ വിലയുള്ള വീഡിയോ

ലക്ഷങ്ങള്‍ വിലയുള്ള വീഡിയോ

അല്‍ ജസീറ സംപ്രേഷണം ചെയ്യുന്ന വീഡിയോകള്‍ക്ക് വേണ്ടി ലോക മാധ്യമങ്ങള്‍ വരിനില്‍ക്കുന്ന സ്ഥിതി വിശേഷവും ഉണ്ടായി. അല്‍ജസീറയുമായി സിഎന്‍എന്‍ കരാറും ഉണ്ടാക്കി. എന്നാല്‍ പലപ്പോഴും അമേരിക്കന്‍ ആക്രമണങ്ങള്‍ അല്‍ജസീറയ്ക്ക് നേര്‍ക്ക് നടന്നിരുന്നു എന്നതാണ് സത്യം.

ഇറാഖ് അധിനിവേശത്തിലും

ഇറാഖ് അധിനിവേശത്തിലും

അമേരിക്കയുടെ ഇറാഖ് അധിനിവേശകാലത്തും അല്‍ ജസീറ തന്നെ ആയിരുന്നു ശ്രദ്ധാകേന്ദ്രം. ആര്‍ക്കും ലഭിക്കാത്ത യുദ്ധ ദൃശ്യങ്ങളുമായി അവര്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടേയിരുന്നു. 1997 മുതല്‍ ഇറാഖില്‍ അല്‍ ജസീറയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

കേരളത്തില്‍ പഠിച്ച താരീഖ് അയ്യൂബ് എന്ന രക്തസാക്ഷി

കേരളത്തില്‍ പഠിച്ച താരീഖ് അയ്യൂബ് എന്ന രക്തസാക്ഷി

ലോക മാധ്യമ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയ രക്തസാക്ഷിത്വം ആയിരുന്നു അല്‍ ജസീറ ജേര്‍ണലിസ്റ്റ് ആയിരുന്ന താരീഖ് അയ്യൂബിന്റേത്. 2003 ല്‍ ബാഗ്ദാദിലെ അല്‍ ജസീറ ഓഫീസിന് നേര്‍ക്ക് അമേരിക്ക നടത്തിയ ആക്രമണത്തിലായിരുന്നു താരീഖ് അയ്യൂബ് കൊല്ലപ്പെട്ടത്. കോഴിക്കോട്ടെ ഫറൂഖ് കോളേജില്‍ നിന്നായിരുന്നു താരീഖ് അയ്യൂബ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്.

അറിയാതെ പറ്റിപ്പോയി എന്ന്

അറിയാതെ പറ്റിപ്പോയി എന്ന്

അറിയാതെ സംഭവിച്ചതായിരുന്നു ആ ആക്രമണം എന്നായിരുന്നു അമേരിക്കയുടെ വാദം. എന്നാല്‍ ബാഗ്ദാദിലെ തങ്ങളുടെ ബ്യൂറോയെ കുറിച്ച് അമേരിക്കന്‍ സൈന്യത്തിന് അല്‍ ജസീറ നേരത്തേ തന്നെ വിവരം നല്‍കിയിരുന്നു. അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വേണ്ടി ഇറാഖില്‍ പലതവണ അല്‍ജസീറ നിരോധിക്കപ്പെടുകയും ചെയ്തിരുന്നു.

എല്ലാവര്‍ക്കും പ്രാതിനിധ്യം

എല്ലാവര്‍ക്കും പ്രാതിനിധ്യം

അല്‍ ജസീറയുടെ നിലപാടുകളെ കുറിച്ച് ഒരുപാട് ആക്ഷേപങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും അവരുടെ ന്യായം വിശദീകരിക്കാന്‍ അവസരം നല്‍കുന്ന ഒരു ചാനല്‍ പശ്ചിമേഷ്യയില്‍ നിന്ന് ആദ്യമായിരുന്നു. അത് തന്നെ ആണ് അല്‍ജസീറയുടെ പ്രാധാന്യവും.

യൂസഫ് അല്‍ ഖറദാവി

യൂസഫ് അല്‍ ഖറദാവി

അറബ് ലോകത്തെ ഏറ്റവും പ്രമുഖനായ മതപണ്ഡിതനാണ് യുസഫ് അല്‍ ഖറദാവി. അല്‍ ജസീറയുടെ തുടക്ക കാലം മുതലേ ഖറദാവിയുടെ പ്രത്യേക പരിപാടി ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. ശരിയത്തും ജീവിതവും എന്ന പേരിലായിരുന്നു ആ പരിപാടി.

സംശയങ്ങളും മറുപടിയും

സംശയങ്ങളും മറുപടിയും

ശരിയത്തും ഇസ്ലാമിക ജീവിതവും ആയി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഖറദാവി ചാനലിലൂടെ മറുപടി നല്‍കി പോന്നു. അറബ് ലോകത്തെ ഏറ്റവും ജനപ്രിയ പരിപാടിയായി ഇത് മാറുകയും ചെയ്തു.

സൗദി സഖ്യത്തിന്റെ പക തുടങ്ങുന്നു

സൗദി സഖ്യത്തിന്റെ പക തുടങ്ങുന്നു

ഈജിപ്തുകാരനായ ഖറദാവി എന്നും മുസ്ലീം ബ്രദര്‍ഹുഡ് നിലപാടുകള്‍ക്ക് അനുകൂലമായിരുന്നു. അന്ന് മുതല്‍ തന്നെ അല്‍ ജസീറ ചാനല്‍ സൗദി സഖ്യരാജ്യങ്ങളുടേയും ഈജിപ്തിന്റേയും കണ്ണിലെ കരടായി മാറിയിരുന്നു.

അല്‍ ജസീറ വാര്‍ത്തകള്‍

അല്‍ ജസീറ വാര്‍ത്തകള്‍

അറബ് ലോകത്തെ വാര്‍ത്തകള്‍ ഭരണകൂടത്തിന്റെ ഭാഗം മാത്രം പറയാതെ പുറത്തെത്തിക്കാന്‍ തുടങ്ങിയതോടെ അല്‍ ജസീറ വീണ്ടും വീണ്ടും പ്രതിസ്ഥാനത്താവുകയായിരുന്നു. പലപ്പോഴും അല്‍ ജസീറ പുറത്ത് വിട്ട വാര്‍ത്തകള്‍ വന്‍ വിവാദങ്ങളിലേക്കും നയിച്ചു.

മുല്ലപ്പൂ വിപ്ലവം

മുല്ലപ്പൂ വിപ്ലവം

ടുണീഷ്യയില്‍ തുടക്കം കുറിച്ച മുല്ലപ്പൂ വിപ്ലവം അറ് രാജ്യങ്ങളിലേക്ക് വ്യാപിക്കാന്‍ കാരണവും അല്‍ ജസീറ തന്നെ ആണെന്ന് വിലയിരുത്തപ്പെടുന്നു. അത്രത്തോളം പ്രാധാന്യത്തോടെ ആയിരുന്നു അല്‍ ജസീറ ഈ വിഷയം കൈകാര്യം ചെയ്തത്.

ഖറദാവിയുടെ പരിപാടി നിര്‍ത്തി

ഖറദാവിയുടെ പരിപാടി നിര്‍ത്തി

2013 ല്‍ അല്‍ ജസീറി ഖറദാവിയുടെ പരിപാടി അവസാനിപ്പിച്ചു. എന്നാല്‍ മുസ്ലീം ബ്രദര്‍ഹുഡിന് വേണ്ടി നില കൊണ്ട ഖറദാവിയും ആ പരിപാടി സംപ്രേഷണം ചെയ്ത അല്‍ജസീറ ചാനലിനോടും ഉള്ള എതിര്‍പ്പിന് കുറവൊന്നും ഉണ്ടായില്ല. ഏറ്റവും ഒടുവില്‍ സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിന്‍റെ സഹായം പറ്റുന്ന തീവ്രവാദികള്‍ എന്ന് പേരില്‍ പുറത്ത് വിട്ട പട്ടികയിലും ഖറദാവി ഉണ്ടായിരുന്നു

അല്‍ ജസീറ അടച്ചുപൂട്ടണം

അല്‍ ജസീറ അടച്ചുപൂട്ടണം

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നതില്‍ അല്‍ജസീറ പുറത്ത് വിടുന്ന വാര്‍ത്തകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നാണ് സൗദി സഖ്യാജ്യങ്ങളുടെ ആക്ഷേപം. അതുകൊണ്ട് അല്‍ ജസീറ ചാനല്‍ തന്നെ അടച്ചുപൂട്ടണം എന്നാണ് അവര്‍ ഖത്തറിനോട് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാന്‍ ഖത്തര്‍ തയ്യാറും അല്ല.

അല്‍ ജസീറ നല്‍കരുത്

അല്‍ ജസീറ നല്‍കരുത്

സൗദി അറേബ്യയിലേയും ബഹ്‌റൈനിലേയും അല്‍ജസീറ ഓഫീസുകള്‍ ഇപ്പോള്‍ തന്നെ പൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ അല്‍ജസീറ ചാനല്‍ ടൂറിച്ച് മേഖലകളിലും ഹോട്ടലുകളിലും ലഭ്യമാക്കരുത് എന്ന ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട് സൗദിയും ബഹ്‌റൈനും.

English summary
Saudi Arabia, Bahrain ban Al-Jazeera as gulf blockade tightens on Qatar, Why this much protest against Al Jazeera?
Please Wait while comments are loading...