കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്തപുരത്തെ ആരും വിലക്കിയിട്ടില്ല..

  • By Athul
Google Oneindia Malayalam News

റിയാദ്: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി എന്ന വാര്‍ത്ത തെറ്റാണെന്ന് സംഘാടകര്‍ പറഞ്ഞു. അറബ് രാജ്യങ്ങളില്‍ കാന്തപുരത്തിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് അറബ് രാജ്യങ്ങളില്‍ നിന്നും കാര്യമായ സഹായവും ലഭിക്കാറുണ്ട്.

അതിനിടെയാണ് ഇസ്ലാമിക വിശ്വാസത്തിന് വിരുദ്ധമായ ചിന്തയുടെ പേരില്‍ കാന്തപുരത്തിന് സൗദി വിലക്കേര്‍പ്പെടുത്തി എന്ന വാര്‍ത്ത പ്രചരിച്ചത്.

kanthapuram

ഒക്ടോബര്‍ 27ന് ദമാമില്‍ കാന്തപുരത്തിന്റെ പരിപാടിക്കായി സ്റ്റേഡിയം ബുക്കു ചെയ്തിരുന്നെങ്കിലും നേരത്തെ അപേക്ഷ നല്‍കാത്തതിനാല്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. അതിനാല്‍ പരിപാടി തൊട്ടടുത്ത ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ഈ സംഭവത്തെയാണ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്ന് ഐസിഎഫ് സൗദി നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

എന്നാല്‍ സൗദി അറേബ്യയിലെ മക്ക മതകാര്യ മന്ത്രാലയത്തിന്റേയും സൗദി ഗ്രാന്റ് മുഫ്തിയുടേയും പേരില്‍ പ്രചരിക്കുന്ന കത്തുകള്‍ വ്യാജമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഒരു മുസ്ലീം സംഘടനയ്ക്കും സൗദിയില്‍ നിരോധനെ ഏര്‍പ്പെടുത്തിയിട്ടില്ല. ആഭ്യന്തര വകുപ്പിനു മാത്രമേ രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താനുള്ള അധികാരമുള്ളൂ. മറിച്ചുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും നേതാക്കള്‍ അറിയിച്ചു.

English summary
Media reports that Saudi Arabia banned Kanthapuram AP Aboobacker Musalyar. it is a wrong news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X