കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കിരീടവകാശി നേരിട്ടിറങ്ങി; ഖത്തര്‍ വീണ്ടും ചര്‍ച്ചയാകുന്നു!! ശക്തമായ തീരുമാനം ഉടന്‍

Google Oneindia Malayalam News

കുവൈത്ത് സിറ്റി: സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കുവൈത്തിലേക്ക്. ഖത്തര്‍ ഉപരോധം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുകയാണ് പ്രധാന ലക്ഷ്യം. കുവൈത്ത് അമീറുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം ഖത്തര്‍ വിഷയത്തില്‍ കടുത്ത ചില തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിട്ട് ഒന്നര വര്‍ഷത്തോളമായി. കുവൈത്ത് അമീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ ഏറെ ശ്രമിച്ച വ്യക്തിയാണ്. അദ്ദേഹവുമായി ബിന്‍ സല്‍മാന്‍ നടത്തുന്ന ചര്‍ച്ച വളരെ പ്രാധാന്യത്തോടെയാണ് ഗള്‍ഫ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്...

 തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദികളെ സഹായിക്കുന്നുവെന്നായിരുന്നു ആരോപണം. ഉപരോധം പിന്‍വലിക്കാന്‍ ചില ഉപാധികള്‍ സൗദി സഖ്യം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ഖത്തര്‍ ഉപാധികള്‍ തള്ളി.

 ഉറച്ച നിലപാടില്‍ ഖത്തര്‍

ഉറച്ച നിലപാടില്‍ ഖത്തര്‍

ഉപരോധം ഒരു വര്‍ഷം പിന്നിട്ടെങ്കിലും ഖത്തര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇറാന്റെയും തുര്‍ക്കിയുടെയും ഏഷ്യയിലേയും യൂറോപ്പിലേയും രാജ്യങ്ങളുടെയും സഹായത്തോടെ ഖത്തര്‍ ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തി. ഇപ്പോള്‍ കൂടുതല്‍ വ്യാപാര-നിക്ഷേപ വഴികള്‍ ഖത്തര്‍ കണ്ടെത്തി കഴിഞ്ഞു. ഉപരോധം കഴിഞ്ഞുപോയ സംഭവമാണെന്നാണ് കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭയില്‍ സംസാരിച്ച ഖത്തര്‍ അമീര്‍ പറഞ്ഞത്.

 ഉപരോധം പിന്‍വലിക്കണമെന്ന്

ഉപരോധം പിന്‍വലിക്കണമെന്ന്

ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കണമെന്ന് ഒട്ടേറെ രാജ്യങ്ങള്‍ സൗദി സഖ്യത്തോട് ആവശ്യപ്പെട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നും വിവിധ നേതാക്കള്‍ അഭ്യര്‍ഥിച്ചു. അമേരിക്ക, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഗള്‍ഫ് രാജ്യങ്ങള്‍ ഐക്യത്തോടെ നിലനില്‍ക്കണമെന്ന അഭിപ്രായക്കാരാണ്.

 കുവൈത്ത് അമീര്‍

കുവൈത്ത് അമീര്‍

പ്രതിസന്ധി പരിഹരിക്കാന്‍ തുടക്കം മുതല്‍ മുമ്പിലുള്ള വ്യക്തിയാണ് കുവൈത്ത് അമീര്‍. അദ്ദേഹം ഖത്തറിലെയും സൗദിയിലെയും യുഎഇയിലേക്കും നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷേ, സമവായത്തിലെത്താന്‍ സാധിച്ചില്ല. എങ്കിലും കുവൈത്ത് മധ്യസ്ഥ ശ്രമത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിന്‍സല്‍മാന്‍ കുവൈത്തിലെത്തുന്നത്.

ശക്തമായ ചില തീരുമാനങ്ങള്‍

ശക്തമായ ചില തീരുമാനങ്ങള്‍

സൗദി കിരീടവകാശിയുടെ നേതൃത്വത്തിലുള്ള വന്‍ സംഘമാണ് കുവൈത്ത് തലസ്ഥാനത്ത് എത്തുന്നത്. ഖത്തര്‍ മാത്രമാണ് പ്രധാന ചര്‍ച്ചയെന്ന്് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫിലെ പ്രമുഖ നേതാക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ ചില തീരുമാനങ്ങള്‍ വരാന്‍ പോകുന്നുവെന്ന സൂചനയാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരുക്കമാണെന്ന് ഖത്തര്‍

ഒരുക്കമാണെന്ന് ഖത്തര്‍

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹുമായി സൗദി കിരീടവകാശി ചര്‍ച്ച നടത്തും. എന്നാല്‍ വിശദാംശങ്ങള്‍ കുവൈത്ത് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടില്ല. ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും ഒരുക്കമാണെന്ന് ഖത്തര്‍ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ബന്ധം ഒഴിവാക്കിയാല്‍ മാത്രമേ ചര്‍ച്ച നടത്തൂവെനന്നാണ് സൗദി സംഖ്യം സ്വീകരിച്ച നിലപാട്.

തുര്‍ക്കിയും ഇറാനും

തുര്‍ക്കിയും ഇറാനും

ഉപരോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഖത്തറിനെ പ്രധാനമായും സഹായിച്ച രണ്ടു രാജ്യങ്ങളാണ് തുര്‍ക്കിയും ഇറാനും. തുര്‍ക്കി സാമ്പത്തികമായി പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ ആദ്യം സഹായത്തിനെത്തിയതും ഖത്തറായിരുന്നു. തുര്‍ക്കിയുടെ 3000 സൈനികര്‍ ദോഹയില്‍ തമ്പടിക്കുന്നുണ്ട്. ഇറാന്‍ ബന്ധം ഖത്തര്‍ ഒഴിവാക്കണമെന്നാണ് സൗദി സഖ്യം മുന്നോട്ട് വയ്ക്കുന്ന ഉപാധികളില്‍ ഒന്ന്.

ദുബായില്‍ ട്രൗസറിട്ട് പുറത്തിറങ്ങാമോ? അറബി വനിതയുടെ പരാതി ചര്‍ച്ചയാകുന്നു!! തടവും നാടുകടത്തലുംദുബായില്‍ ട്രൗസറിട്ട് പുറത്തിറങ്ങാമോ? അറബി വനിതയുടെ പരാതി ചര്‍ച്ചയാകുന്നു!! തടവും നാടുകടത്തലും

സൗദിയും യുഎഇയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫില്‍ യുദ്ധകാഹളം!! ചില്ലുമേടയ്ക്ക് താങ്ങാനാകില്ലസൗദിയും യുഎഇയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫില്‍ യുദ്ധകാഹളം!! ചില്ലുമേടയ്ക്ക് താങ്ങാനാകില്ല

English summary
Saudi Crown Prince to visit Kuwait for talks on Qatar: news agency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X