വിഷന്‍ 2030 പദ്ധതി വിജയത്തിലേക്ക്, സൗദിയുടെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: സൗദിയില്‍ 2030 ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമാക്കി നടപ്പിലാക്കിയ സാമ്പത്തിക പദ്ധതികളും പരിഷ്‌കാരങ്ങളും വിജയത്തിലേക്ക്. ആദ്യ പാദ സാമ്പത്തിക റിപ്പോര്‍ട്ടില്‍ സൗദി ഏറ്റവും വലിയ സാമ്പത്തിക മുന്നേറ്റം കൈവരിച്ചതായി പറയുന്നു.

സൗദിയുടെ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 72 ശതമാനം വര്‍ദ്ധനവുണ്ടായതായും പറയുന്നുണ്ട്. 144.07 ബില്യണ്‍ സൗദി റിയാലാണ് നടപ്പു വര്‍ഷത്തെ ആദ്യ മൂന്ന് വര്‍ഷശത്തെ വരുമാനം.

 saudi

സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ വാര്‍ത്ത സമ്മേളനത്തിലാണ് സൗദിയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തിയത്. സൗദിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ആവിഷ്‌കരിച്ച വിഷന്‍ 2030 വിജയകരമാണെന്നതിന്റെ സൂചനയാണിതെന്നും മുഹമ്മദ് പറഞ്ഞു.

എണ്ണയിതര മേഖലയിലുണ്ടായ നേട്ടത്തെ കുറിച്ചും വെളിപ്പെടുത്തി. 3200 കോടിയാണ് എണ്ണയിതര മേഖലയിലുണ്ടായ നേട്ടം. മുന്‍വര്‍ഷത്തേക്കാള്‍ ഒരു ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. ഇന്ധന മേഖലയില്‍ 115 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്.

English summary
Saudi economic system.
Please Wait while comments are loading...