കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി എഞ്ചിനീയര്‍ ഇന്ത്യന്‍ തൊഴിലാളിയെ തല്ലി മുഖത്ത് തുപ്പുന്ന വീഡിയോ വൈറല്‍

  • By Muralidharan
Google Oneindia Malayalam News

റിയാദ്: വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ എല്ലാവരും സുഖിച്ച് ജീവിക്കുകയല്ല. പലവിധ മാനസിക ശാരീരിക പീഡനങ്ങളും ഏല്‍ക്കേണ്ടി വരാറുണ്ട് എന്നത് ഒരു സത്യമാണ്. ഇത്തരം പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന ഒരു ദൃശ്യം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയില്‍ ഒരു എഞ്ചിനീയര്‍ ഇന്ത്യക്കാരനായ തൊഴിലാളിയെ മര്‍ദ്ദിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക് നിര്‍മാണത്തിനിടെയാണ് സംഭവം എന്നാണ് വീഡിയോ അവകാശപ്പെടുന്നത്. മര്‍ദ്ദനം ഏല്‍ക്കുന്ന തൊഴിലാളി തുടര്‍ച്ചയായി മാപ്പ് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് കൂടായെ തൊഴിലാളിയുടെ മേല്‍ ഇയാള്‍ തുപ്പുന്നതും വീഡിയോയില്‍ വ്യക്തമാണ്.

saud-engr

തരേക് ഫത്താഹ് എന്ന കനേഡിയന്‍ ജേര്‍ണലിസ്റ്റാണ് ഫേസ്ബുക്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്. സൗദി ഡിപ്ലോമാറ്റ് നേപ്പാളി യുവതിയെ ബലാത്സംഗം ചെയ്ത സംഭവം കൂടി കൂട്ടിയിണക്കിയ ഒരു അടിക്കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ ഫേസ്ബുക്കിലിട്ടത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിലായി ആയിരക്കണക്കിന് പേര്‍ ഈ വീഡിയോ കാണുകയും അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച എഞ്ചിനീയര്‍ക്കെതിരെ നടപടി എടുക്കണമെന്നും പല ഭാഗത്തുനിന്നും ആവശ്യം ഉയരുന്നു. സൗദിയില്‍ തന്നെയുള്ള പലരും വീഡിയോ ഷെയര്‍ ചെയ്ത് ഈ ആവശ്യം ഉയര്‍ന്നുന്നുണ്ട്. വീഡിയോ കാണൂ...

English summary
A viral video shows a Saudi engineer beating an Indian worker engaged in the Grand Mosque expansion work in the holycity of Mecca. As per reports the video has triggered a debate in Saudi Arabia on the rights of workers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X