കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയും പെട്രോള്‍ സബ്സിഡി നീക്കുന്നു? വിലക്കയറ്റം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, ജീവിതം ചെലവേറും

Google Oneindia Malayalam News

റിയാദ്: യുഎഇയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും പിന്നാലെ എണ്ണവില സബ്‌സിഡി പിന്‍വലിയ്ക്കാനൊരുങ്ങി സൗദി അറേബ്യ. പെട്രോള്‍ സബ്‌സിഡി പിന്‍വലിയ്ക്കാനൊരുങ്ങുകയാണ് സൗദി അറബ്യേ. ലോകത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ ലഭിയ്ക്കുന്ന രണ്ടാമത്തെ രാഷ്ട്രമായിരുന്നു സൗദി അറേബ്യ. ഒന്നാം സ്ഥാനത്ത് വെനിസ്വേലയാണ്.

സബ്‌സിഡി പിന്‍വലിച്ചാല്‍ പ്രതിവര്‍ഷം 30 ബില്യണ്‍ സൗദി റിയാല്‍ ലാഭിയ്ക്കാന്‍ കഴിയും. ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞപ്പോള്‍ പല ഗള്‍ഫ് രാഷ്ട്രങ്ങളും സബ്‌സിഡി പിന്‍വലിയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു. പല രാജ്യങ്ങളും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയും ചെയ്തു.

Saudi Arabia

എണ്ണവിലയാണ് സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല്. എതിനാല്‍ തന്നെ എണ്ണവില ഇടിയുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിയ്ക്കും. സബ്‌സിഡി ഒഴിവാക്കിയാല്‍ ആ ഇനത്തില്‍ തന്നെ നല്ലൊരു തുക ലാഭിയ്ക്കാനാകും.

എണ്ണവിലയ്ക്ക പുറമെ നികുതി ഇനത്തില്‍ നിന്നും ആഭ്യന്തര വരുമാനം മെച്ചപ്പെടുത്താനാണ് പല ഗള്‍ഫ് രാഷ്ട്രങ്ങളും ശ്രമിയ്ക്കുന്നത്. പെട്രോള്‍ ഡീസല്‍ വില ഉയരുന്നതിനൊപ്പം തന്നെ സൗദിയില്‍ നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെട വില ഉയരും. ഇത് സാധാരണക്കാരയ പ്രവാസികള്‍ക്ക് ഉള്‍പ്പടെ കടുത്ത തിരിച്ചടിയാകും. ചുരുക്കത്തില്‍ സൗദിയിലെ ജീവിതം ചെലവേറിയതാകും.

English summary
Saudi may lift subsidy on petrol.Move will save Kingdom nearly SR30bn.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X