Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ ഐസിസ് ലക്ഷ്യം വയ്ക്കുന്നത് ആരെയൊക്കെ? ഓഡിയോ സന്ദേശത്തില്‍ പറയുന്നത്

റിയാദ്: നജ്‌റാനിലെ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയെന്ന് കരുതുന്നയാളുടെ ഓഡിയോ സന്ദേശം ലഭിച്ചു. സ്‌ഫോടനത്തിന് ശേഷമാണ് ഇയാളുടെ ഓഡിയോ സന്ദേശം പൊലീസിന് ലഭിയ്ക്കുന്നത്. സൗദിയിലെ ഷിയാകളെയും സൈനികരേയും ഭീഷണിപ്പെടുത്തുന്നതാണ് സന്ദേശം. ഐസിസാണ് ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയത്.

ഷിയ മുസ്ലിങ്ങളിലെ തന്നെ പ്രത്യേക വിഭാഗമായ ഇസ്മയിലികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് നജ്‌റാന്‍. സൗദി-യെമന്‍ അതിര്‍ത്തിയിലാണ് നജ്‌റാന്‍. ഇസ്മയിലികളെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതായി മൂന്ന് മിനിട്ടോളം വരുന്ന ഭീഷണി സന്ദേശത്തില്‍ പറയുന്നു. 'ഇസ്മയിലികളേ ഇവിടെ സുഖമായി ജീവിയ്ക്കാമെന്ന് നിങ്ങള്‍ ഒരിയ്ക്കലും സ്വപ്‌നം കാണേണ്ട' ഇതാണെന്റെ ആദ്യ സന്ദേശമെന്ന് ആക്രമണം നടത്തിയ അബു ഇഷാഖ് അല്‍ ഹിജാസി പറയുന്നു.

ISIS, Attack

രണ്ടാമത്തെ ഭീഷണി സൗദി സൈന്യത്തോട് തന്നെയാണ്.' ബഹുദൈവ ആരാധന നടത്തുന്നവരെ സംരക്ഷിയ്ക്കുന്നവരേ നിങ്ങളുടെ വീട്ടിലും ഓഫീസിലുമൊന്നും നിങ്ങള്‍ സുരക്ഷിതരല്ല ഞങ്ങള്‍ നിങ്ങളെയെല്ലാം ലക്ഷ്യം വയ്ക്കുന്നു'-അബു ഇഷാഖിന്റെ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

സൗദിയിലെ ഇസ്മയിലികളെ ഐസിസ് ലക്ഷ്യം വയ്ക്കുന്നതായി ഓഡിയോ സന്ദേശത്തില്‍ നിന്നും വ്യക്തമാണ്. സൗദിയിലെ ഷിയാകള്‍ക്ക് മേല്‍ ആക്രമണം നടത്താന്‍ യുവാക്കളായ സുന്നികളോട് ഐസിസ് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+