കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി സൈന്യം; ആണവ മാലിന്യ കേന്ദ്രം, ഭീഷണി തുരുത്തായി രാജ്യം!!

ഖത്തര്‍, യുഎഇ അതിര്‍ത്തിയിലും സമാനമായ ആണവ മാലിന്യ കേന്ദ്രം സ്ഥാപിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് അല്‍ റിയാദ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തറിനെ ഗൾഫ് രാജ്യങ്ങളിൽനിന്നും പൂർണമായി അകറ്റാൻ സൗദി | Oneindia Malayalam

റിയാദ്/ദോഹ: ഖത്തര്‍ അതിര്‍ത്തിയില്‍ കനാല്‍ നിര്‍മിക്കാന്‍ ആലോചന തുടങ്ങിയ സൗദി അറേബ്യ മറ്റു ചില തന്ത്രപരമായ നീക്കങ്ങള്‍ കൂടി നടത്തുന്നു. ഖത്തര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെടുന്ന അവസ്ഥയാകും ഇതിന്റെ ഫലം. കനാല്‍ വരുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് കുറച്ചുകൂടി ഗൗരവമുള്ള വിവരങ്ങളാണ്.
ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി സൈന്യം പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. കൂടെ സൗദിയിലെ ആണവ മാലിന്യങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്രമായി ഖത്തര്‍ അതിര്‍ത്തിയെ മാറ്റും. ഖത്തറിനെ ആശങ്കയിലാക്കുന്ന നീക്കമാണ് സൗദിയുടെ ആലോചനയിലുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തൊക്കെ പദ്ധതികളാണ് സൗദി സൈന്യത്തിന് അതിര്‍ത്തിയിലുള്ളത്. സൗദിയുടെ നീക്കം എങ്ങനെ ഖത്തറിന് തിരിച്ചടിയാകും. വിവരിക്കാം...

കനാല്‍ വന്നാലുള്ള പ്രതിസന്ധി

കനാല്‍ വന്നാലുള്ള പ്രതിസന്ധി

ഖത്തറിന്റെ ഏക കരമാര്‍ഗമുള്ള അതിര്‍ത്തിയാണ് സൗദിയുമായി പങ്കുവയ്ക്കുന്ന മേഖല. ഈ മേഖലയൊഴിച്ച് എല്ലാ ഭാഗവും ജലത്താല്‍ ചുറ്റപ്പെട്ട രാജ്യമാണ് ഖത്തര്‍. സൗദി സഖ്യം ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച കഴിഞ്ഞ വര്‍ഷം ജൂണില്‍ സൗദി ആദ്യം ചെയ്തത് ഈ അതിര്‍ത്തി അടയ്ക്കുകയാണ്. ഇതോടെ ഇതുവഴി സൗദിയിലേക്ക് കടക്കാന്‍ ഖത്തറുകാര്‍ക്ക് സാധിക്കാതെ വന്നു. മാത്രമല്ല, ഈ പാതയിലൂടെയുള്ള ചരക്കുകടത്തും തടസപ്പെട്ടു. ഈ സാഹചര്യം തുടരവെയാണ് ഖത്തര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കൂറ്റന്‍ കനാല്‍ നിര്‍മിക്കാന്‍ സൗദി ആലോചിക്കുന്നുവെന്ന വിവരം പുറത്തുവന്നത്. ഈ കനാല്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ ഖത്തര്‍ ഒരു ദ്വീപായി മാറും. പിന്നീട് കരാതിര്‍ത്തി ഖത്തറിനുണ്ടാകില്ല.

കാര്യങ്ങള്‍ ഇങ്ങനെ

കാര്യങ്ങള്‍ ഇങ്ങനെ

ഖത്തര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയില്‍ 60 കിലോമീറ്റര്‍ ദൂരത്തില്‍ കനാല്‍ നിര്‍മിക്കാനാണ് സൗദിയുടെ ആലോചനയെന്ന് സബ്ഖ് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 200 മീറ്റര്‍ വീതിയിലും 20 മീറ്റര്‍ ആഴത്തിലുമായിരിക്കും കനാല്‍ നിര്‍മിക്കുക. ഖത്തറിന്റെ അതിര്‍ത്തിയില്‍ നിന്ന് അല്‍പ്പം സ്ഥലം ഒഴിച്ചിട്ട ശേഷമായിരിക്കും കനാല്‍ നിര്‍മാണം. ഈ കനാല്‍ വഴി ചരക്കുകടത്തും കപ്പല്‍ പാതയും ഒരുക്കാനും സൗദിക്ക് പദ്ധതിയുണ്ട്. വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സൗദി ഈ പദ്ധതി കൊണ്ടുവരുന്നതെങ്കിലും ഫലത്തില്‍ ഖത്തറിന് തിരിച്ചടിയാണ്. കാരണം ഖത്തറിന്റെ ഏക കരാതിര്‍ത്തി ഇല്ലാതാകും. എന്നാല്‍ കനാല്‍ നിര്‍മാണം മാത്രമല്ല സൗദിയുടെ ഉദ്ദേശം.

ഖത്തര്‍ അതിര്‍ത്തിയില്‍ മാലിന്യം നിറയും

ഖത്തര്‍ അതിര്‍ത്തിയില്‍ മാലിന്യം നിറയും

ഖത്തറിനോട് ചേര്‍ന്ന അതിര്‍ത്തി മേഖലയില്‍ കൂറ്റന്‍ സൈനിക ആസ്ഥാനവും സൗദി നിര്‍മിക്കുന്നുണ്ട്. കൂടാതെ ആണവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള കേന്ദ്രവും ഇവിടെ ഒരുക്കും. സൗദി അറേബ്യ വ്യത്യസ്തമായ ഊര്‍ജ മേഖലകള്‍ തേടുകയാണ്. ആണവോര്‍ജ്ജമാണ് സൗദിയുടെ അടുത്ത ലക്ഷ്യം. ഇതിന് വേണ്ടി അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍കിട രാജ്യങ്ങളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. സൗദിയില്‍ വിവിധ ഭാഗങ്ങളില്‍ 16 ആണവ റിയാക്ടറുകളാണ് ഒരുക്കാന്‍ പോകുന്നത്. ഈ റിയാക്ടറുകളിലെ മാലിന്യം ഒഴിവാക്കുന്നത് ഒരു വെല്ലുവിളിയാണ്. അതിന് വേണ്ടി കണ്ടെത്തുന്നത് ഖത്തര്‍ അതിര്‍ത്തിയാണെന്ന് അല്‍ റിയാദ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സൂചന നല്‍കിയത് യുഎഇ മന്ത്രി

സൂചന നല്‍കിയത് യുഎഇ മന്ത്രി

സൗദി അറേബ്യന്‍ ഭരണകൂടം കനാല്‍ പദ്ധതി സംബന്ധിച്ച് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ സൗദി അറേബ്യയുടെ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ശരിയാണെന്ന തോന്നലുണ്ടാക്കുന്നതായിരുന്നു യുഎഇയുടെ പ്രതികരണം. യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ഖത്തര്‍ അതിര്‍ത്തിയിലെ കനാല്‍ പദ്ധതി സംബന്ധിച്ച് ട്വിറ്ററില്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ചു. കനാല്‍ വരുന്നത് ഖത്തറിന് ഭയമാണെന്നും ഖത്തറിന്റെ മൗനം ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഖത്തര്‍ ഭരണകൂടം ആശങ്കയിലാണെന്നും ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു.

പ്രതിസന്ധി രൂക്ഷമാക്കും

പ്രതിസന്ധി രൂക്ഷമാക്കും

കനാല്‍ നിര്‍മാണം ഗള്‍ഫിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്നതില്‍ തര്‍ക്കമില്ല. ഖത്തറും സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും തമ്മിലുള്ള നിലവിലെ പ്രശ്‌നങ്ങള്‍ കനക്കാനാണ് സാധ്യത. നിലവില്‍ ഈ നാല് രാജ്യങ്ങള്‍ക്ക് ഖത്തറുമായി യാതൊരു വിധ ബന്ധങ്ങളും ഇല്ല. സമാധാന ശ്രമങ്ങളുമായി കുവൈത്തും അമേരിക്കയും തുര്‍ക്കിയും ചില യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തുണ്ടെങ്കിലും എല്ലാ സമവായ ശ്രമങ്ങളും അവതാളത്തിലാക്കുന്നതാണ് പുതിയ വിവരങ്ങള്‍. കനാലിന് വേണ്ടി ആവശ്യമുള്ളത് 280 കോടി റിയാലാണ്. ഈ പദ്ധതിയുടെ കരട് രൂപം അനുമതിക്ക് വേണ്ടി ഭരണകൂടത്തിന് സമര്‍പ്പിച്ചിരിക്കുകയാണെന്ന് സബ്ഖ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രക്ഷാ സേന ഏറ്റെടുക്കുന്നു

രക്ഷാ സേന ഏറ്റെടുക്കുന്നു

സൗദി ഭരണകൂടത്തിന്റെ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ 12 മാസത്തിനകം കനാല്‍ നിര്‍മാണം തുടങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നേരത്തെ ഖത്തര്‍ സൗദി അതിര്‍ത്തിയില്‍ കസ്റ്റംസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവരെ ഒഴിപ്പിച്ചിട്ടുണ്ട്. ഖത്തര്‍ അതിര്‍ത്തി വഴി യാത്രകളോ ചരക്കുകടത്തോ ഇല്ലാത്ത സാഹചര്യത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്. പകരം അതിര്‍ത്തി രക്ഷാസേന മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ്. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു മാറ്റങ്ങള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്രത്തോളം വഷളായി എന്ന് സൂചിപ്പിക്കുന്നതാണ് പുതിയ മാറ്റങ്ങള്‍.

യുഎഇ അതിര്‍ത്തിയിലും

യുഎഇ അതിര്‍ത്തിയിലും

കനാല്‍ നിര്‍മാണത്തിനും അതിര്‍ത്തിയിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും പണം നല്‍കുന്നത് സൗദിയിലെയും യുഎഇയിലേയും സ്വകാര്യ കമ്പനികളാണ്. ഈജിഷ്യന്‍ കമ്പനിയാണ് കുഴിയെടുക്കല്‍ പ്രക്രിയക്ക് നേതൃത്വം നല്‍കുക. സമാനമായ രീതിയില്‍ ആണവ മാലിന്യങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണത്തിനും ഈ കമ്പനികള്‍ തന്നെയാണ് മേല്‍നോട്ടം വഹിക്കുക എന്ന് അല്‍ റിയാദ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഖത്തര്‍, യുഎഇ അതിര്‍ത്തിയിലും സമാനമായ ആണവ മാലിന്യ കേന്ദ്രം സ്ഥാപിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് അല്‍ റിയാദ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. യുഎഇ കൂടി മാലിന്യ കേന്ദ്രം നിര്‍മിച്ചാല്‍ ഖത്തറിന്റെ ഭാവി കൂടുതല്‍ സങ്കീര്‍ണമാകും.

മകളെ പീഡിപ്പിച്ചു; പരാതി നല്‍കിയ പിതാവിനെ ജയിലിലടച്ചു, മര്‍ദ്ദിച്ച് കൊന്നു!! ബിജെപി നേതാവ് പിടിയില്‍മകളെ പീഡിപ്പിച്ചു; പരാതി നല്‍കിയ പിതാവിനെ ജയിലിലടച്ചു, മര്‍ദ്ദിച്ച് കൊന്നു!! ബിജെപി നേതാവ് പിടിയില്‍

English summary
Saudi Plans Military Base and Nuclear Dump Near Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X