സൗദി റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു!
സൗദി അറേബ്യ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ സന്ദര്‍ശനം നടത്തുന്ന സൗദി ഭരണാധികാരി സര്‍മാന്‍ രാജാവും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും കരാറില്‍ ഒപ്പു
Recommended Video

മോസ്കോ: സൗദി അറേബ്യ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ സന്ദര്‍ശനം നടത്തുന്ന സൗദി ഭരണാധികാരി സര്‍മാന്‍ രാജാവും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും കരാറില്‍ ഒപ്പുവച്ചു. റഷ്യയില്‍ നിന്ന് എസ്-400 എയര്‍ ഡിഫന്‍സ് സിസ്റ്റം സ്വന്തമാക്കാനാണ് സൗദിയുടെ തീരുമാനം. ക്രെംലിന് കൊട്ടാരത്തില്‍ ഇരു നേതാക്കളും നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സുപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്. എസ്-400 വിമാനവേധ മിസൈലുകള്‍ക്കു പുറമെ, കോര്‍നെറ്റ് ടാങ്ക്വേധ മിസൈലുകളും വിവിധ റോക്കറ്റ് ലോഞ്ചറുകളും റഷ്യയില്‍ നിന്ന് സൗദി വാങ്ങുന്നുണ്ട്.
സൗദി അറേബ്യയുടെ സൈനിക ശക്തിക്ക് കരുത്ത് കൂട്ടാന്‍ ഈ കരാര്‍ സഹായകമാവുമെന്ന് സൗദിയിലെ സൈനിക സ്ഥാപനമായ സൗദി അറേബ്യന്‍ മിലിറ്ററി ഇന്‍ഡസ്ട്രീസ് വക്താവ് അഭിപ്രായപ്പെട്ടു. ഇതിനു പുറമെ കോടിക്കണക്കിന് ഡോളറിന്റെ വ്യാപാര-വാണിജ്യ കരാറുകളിലും ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളാലും എണ്ണവിലയിലുണ്ടായ തകര്‍ച്ചയാലും പ്രതിസന്ധിയിലായ റഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് പുത്തന്‍ ഉണര്‍വേകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം, സിറിയന്‍ യുദ്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൗദി വിരുദ്ധ ചേരിയില്‍ നില്ക്കുന്ന റഷ്യയുമായി ഇത്ര പ്രധാനപ്പെട്ട കരാറുകളില്‍ ഏര്‍പ്പെട്ട തീരുമാനത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ അല്‍ഭുതം രേഖപ്പെടുത്തുന്നുണ്ട്. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ സൗദിയുടെ ബദ്ധശത്രുവായ ഇറാനോടൊപ്പമാണ് റഷ്യ. എന്നു മാത്രമല്ല, സിറിയയിലെ സൗദി താല്പര്യങ്ങള്ക്ക് ഏറ്റവും വലിയ വിലങ്ങുതടിയും ഇവിടത്തെ റഷ്യന്‍ സൈനിക സാന്നിധ്യമാണ്. സിറിയയുടെ സുപ്രധാന പ്രദേശങ്ങളിലെല്ലാം റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ സര്‍ക്കാര്‍ സേന ആധിപത്യമുറപ്പിച്ചു കഴിഞ്ഞു. സിറിയന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഗൗരവമുള്ള ചര്‍ച്ചകളൊന്നും ചരിത്രപ്രധാനമായ റഷ്യന്‍ സന്ദര്‍ശനത്തില്‍ സൗദി രാജാവും റഷ്യന്‍ നേതാക്കളും തമ്മില്‍ നടന്നില്ലെന്നാണ് സൂചന.
സൗദി ഭരണാധികാരി ആദ്യമായി നടത്തുന്ന സന്ദര്‍ശനം എന്ന നിലക്ക് ഇത് നിര്‍ണായകമായ സംഭവമാണെന്ന് പുടിന് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, മധ്യപൗരസ്ത്യ ദേശത്തെ ഇറാന്റെ അനാവശ്യമായ ഇടപെടല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി സല്മാന് രാജാവ് ചൂണ്ടിക്കാട്ടി. യമനില്‍ സമാധാനവും സുരക്ഷിതത്വവും ഉണ്ടായാല്‍ മാത്രമേ മേഖലയില്‍ സ്ഥിരതയുണ്ടാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications