സ്‌കൂള്‍ ഹോസ്റ്റലിന് തീപിടിച്ചു, ഉറങ്ങിക്കിടന്ന 11 പെണ്‍കുട്ടികളും വെന്തുമരിച്ചു

  • By: Rohini
Subscribe to Oneindia Malayalam

അട്‌ന: തുര്‍ക്കിയിലെ അഡ്‌നയില്‍ സ്‌കൂള്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് തീപിടിച്ച് പതിനൊന്ന് വിദ്യാര്‍ത്ഥിനികളും ഹോസ്റ്റര്‍ വാര്‍ഡനും വെന്തു മരിച്ചു. ഇന്ന് (നവംബര്‍ 30) പുലര്‍ച്ചെയാണ് സംഭവം.

മുറി പൂട്ടിയിട്ടതു കാരണം പുറത്തേക്ക് രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. മൂന്ന് നില കെട്ടിടത്തിനും തീപിടിച്ചത് കാരണം, ജനല്‍ വഴി പുറത്തേക്ക് ചാടിയവരില്‍ 22 പെണ്‍കുട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 7.25 ഓടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും, മൂന്ന് മണിക്കൂറോളം തീ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

turkey

ഫോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. മരത്തടികൊണ്ടുള്ള ഇന്റീരിയല്‍ ആയതിനാലാണ് തീ പടര്‍ന്ന് പിടിച്ചത്. മുറി പുറത്ത് നിന്ന് പൂട്ടിയിരുന്നു എന്നും, അതുകൊണ്ടാണ് കുട്ടികള്‍ക്ക് വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ കഴിയാതെ പോയത് എന്നും അഡ്‌ന സിറ്റി മേയര്‍ ഹുസൈന്‍ സോസ്ലു പറഞ്ഞു. വാതിലിന് സമീപമാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നതത്രെ.

സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന പ്രദേശത്തെ കുട്ടികളാണ് ഹോസ്റ്റലില്‍ താമസിച്ച് പഠിയ്ക്കുന്നത്. പതിനൊന്നിനും പതിനാലിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് മരിച്ചത്.

English summary
Twelve people, most of them schoolgirls, were killed when fire ravaged a dormitory for pupils in the southern Turkish region of Adana, local officials said
Please Wait while comments are loading...