• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗുരുതരവാസ്ഥയിലാണ്, ഞാനുണ്ടാക്കിയ രാജ്യത്ത് ചികിത്സാ സൗകര്യമില്ല'; ശ്രീലങ്കയോട് സഹായം തേടി നിത്യാനന്ദ

Google Oneindia Malayalam News

കൊളംബോ: സ്വയം പ്രഖ്യാപിത ആത്മീയ നേതാവും ബലാത്സംഗക്കേസില്‍ പ്രതിയുമായ നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടുന്നതായി റിപ്പോര്‍ട്ട്. തന്റെ ആരോഗ്യനില വഷളായതായി ചൂണ്ടിക്കാട്ടി, നിത്യാനന്ദ ഓഗസ്റ്റ് 7-ന് ശ്രീലങ്കന്‍ പ്രസിഡന്റിന് ഒരു കത്ത് എഴുതുകയും വൈദ്യസഹായത്തിന്റെ അടിയന്തിര ആവശ്യം സൂചിപ്പിച്ചതുമായാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
  എന്റെ രാജ്യത്ത് ചികിത്സ ഇല്ല, ഞാനിപ്പോൾ മരിക്കും സഹായം തേടി നിത്യാനന്ദ | *India

  നിത്യാനന്ദ 'സ്ഥാപിച്ച' ദ്വീപായ ശ്രീകൈലാസത്തിലെ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ദൗര്‍ലഭ്യം കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബലാത്സംഗക്കേസ് പ്രതി നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സ ആവശ്യമാണെന്നും കത്തില്‍ പരാമര്‍ശിച്ചതായി ശ്രീലങ്കന്‍ സര്‍ക്കാരിലെ ഒരു ഉന്നത വൃത്തത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയോട് റിപ്പോര്‍ട്ട് ചെയ്യുന്നു.

  സേഫ്റ്റി ബാഗ്, ഹുക്ക്.. കൊള്ളാലോ.. പതിവ് രീതി വിട്ട് ആദ്യമായി പാമ്പിനെ പിടിച്ച് വാവ സുരേഷ്സേഫ്റ്റി ബാഗ്, ഹുക്ക്.. കൊള്ളാലോ.. പതിവ് രീതി വിട്ട് ആദ്യമായി പാമ്പിനെ പിടിച്ച് വാവ സുരേഷ്

  1

  2022 ഓഗസ്റ്റില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെക്കാണ് നിത്യാനന്ദ കത്തെഴുതിയത്. ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമി എഴുതിയ കത്തില്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത് ഇങ്ങനെയാണ്. ഹിന്ദുമതത്തിന്റെ പരമോന്നത പോണ്ടിഫ് തിരുമേനി ശ്രീ നിത്യാനന്ദ പരമശിവത്തിന് ഗുരുതരമായ ആരോഗ്യസ്ഥിതിക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമാണ്.

  2

  കൈലാസത്തില്‍ നിലവില്‍ ലഭ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ തീര്‍ന്നു. ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും അടിസ്ഥാന രോഗനിര്‍ണയം നടത്താന്‍ കഴിയുന്നില്ല. നിത്യാനന്ദ നിലവില്‍ ശ്രീകൈലാസത്തിന്റെ പരമാധികാര ഭൂമിയിലാണ്. ഈ സമയത്ത് ഏറ്റവും അടിയന്തിരമായി ആവശ്യമായ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇവിടെ ഇല്ല.

  ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം, പോകണം...; വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി ശിവദ

  3

  നിത്യാനന്ദയുടെ ആരോഗ്യം മനസ്സില്‍ വെച്ചുകൊണ്ട് രാഷ്ട്രീയ അഭയം ഉടന്‍ നല്‍കണമെന്ന് ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, അങ്ങനെ അദ്ദേഹത്തെ എയര്‍ ആംബുലന്‍സ് വഴി എയര്‍ലിഫ്റ്റ് ചെയ്യാനും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കില്‍ സുരക്ഷിതമായി വൈദ്യചികിത്സ സ്വീകരിക്കാനും കഴിയും. തന്റെ 'രാജ്യ'വുമായി നയതന്ത്ര ബന്ധം ആരംഭിക്കാനും ദ്വീപ് രാഷ്ട്രത്തോട് നിത്യാനന്ദ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

  കരിക്കോ ഫിറോസോ എം4 ടെക്കോ? യുട്യൂബില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സ് ആര്‍ക്ക്

  4

  നിത്യാനന്ദയ്ക്ക് സുരക്ഷിതമായ യാത്രാമാര്‍ഗം ആവശ്യപ്പെട്ട്, ചികില്‍സയുടെയും ഉപകരണങ്ങളുടെയും ചെലവ് ശ്രീകൈലാസം വഹിക്കുമെന്ന് അദ്ദേഹത്തിന്റെ മന്ത്രി പറഞ്ഞു. ശ്രീകൈലാസ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങി കൊണ്ടുവരും. കൂടാതെ ശ്രീലങ്കയിലെ എല്ലാ മെഡിക്കല്‍ ചെലവുകളും വഹിക്കും.

  5

  ഞങ്ങളുടെ നന്ദി സൂചകമായി, ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ആ മെഡിക്കല്‍ ഉപകരണങ്ങള്‍ ഞങ്ങള്‍ അവരുടെ പ്രയോജനത്തിനായി ഉപേക്ഷിക്കും എന്നൊക്കെയാണ് കത്തിലുള്ളത്. രാഷ്ട്രീയ അഭയം നല്‍കിയാല്‍ ശ്രീലങ്കയില്‍ നിക്ഷേപം നടത്താനുള്ള നിത്യാനന്ദയുടെ വാഗ്ദാനവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

  6

  2018 നവംബറില്‍ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയത്. കര്‍ണാടകയിലും നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2010 ലാണ് നിത്യാനന്ദയ്ക്കെതിരെ മുന്‍ ഡ്രൈവര്‍ ലെനിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗക്കുറ്റം ചുമത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു. തമിഴ്നാട് സ്വദേശിയായ നിത്യാനന്ദയുടെ യഥാര്‍ത്ഥ പേര് രാജശേഖരന്‍ എന്നാണ്.

  English summary
  Self-proclaimed spiritual leader Nityananda is reportedly seeking political asylum in Sri Lanka
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X