അക്ഷര വസന്തത്തിന് തിരിതെളിഞ്ഞു സാഹിത്യലോകം ഇനി ഷാര്‍ജയിലേക്ക്
ഷാര്‍ജ: 34ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഉജ്വലമായ തുടക്കം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയും സൗദി രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമിര്‍ ഖാലിദ് അല്‍ ഫൈസലും ചേര്‍ന്നാണ് മേള ഉദ്ഘാടനം ചെയ്തത്.

രാജകുടുംബാഗങ്ങള്‍ക്ക് പുറമെ പ്രമുഖ വ്യക്തിത്വങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകള്‍ ഇനിയുള്ള പതിനൊന്ന് ദിവസം ഈ അക്ഷര നഗരിയില്‍ ഒത്തുച്ചേരും. 210 ലേറെ ഭാഷകളില്‍ നിന്നും 15 ലക്ഷത്തിലധികം തലവാചകങ്ങളിലായി കോടിക്കണക്കിനു പുസ്തകങ്ങളാണ് മേളയില്‍ അണിനിരക്കുന്നത്. 1546 പ്രസാധകരാണ് ഇത്തവണ ഷാര്‍ജ പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 112 പ്രസാധകരുമായി ഇന്ത്യയാണ് മേളയിലെ കേമന്‍. യുഎഇ ലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി സീതാറാമാണ് ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാമിന്റെ പുസ്തകങ്ങള്‍ക്ക് മാത്രമായി പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. കലാമിന്റെ അവസാനത്തെ പുസ്തകം 'അഡ്വാന്‍േറജ് ഇന്ത്യ' മേളയില്‍ പ്രകാശിപ്പിക്കും. പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള സാംസ്‌കാരിക വ്യക്തിത്വ പുരസ്‌കാരം ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന് ഷാര്‍ജ ഭരണാധികാരി സമ്മാനിച്ചു. മികച്ച പ്രസാധകര്‍ക്കുള്ള വിവിധ അവാര്‍ഡുകളും മേളയില്‍ വിതരണം ചെയ്തു.

മേളയോടനുബന്ധിച്ച് മലയാളത്തില്‍ നിന്നടക്കമുള്ള പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും അരങ്ങേറും. വിവിധ ഹാളുകളിലായി നടക്കുന്ന സെമിനാറുകളില്‍ സാഹിത്യ ലോകത്തെ പ്രമുഖര്‍ പങ്കെടുക്കും. സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒരോ വര്‍ഷവും ക്രമാതീതമായ വര്‍ദ്ദനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അവസാന വര്‍ഷം 14 ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തിയ മേളയില്‍ ഇത്തവണ 16 ലക്ഷം കവിയുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. കലാ, സാംസ്‌കാരിക, സാഹിത്യരംഗങ്ങളിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഇത്തവണയും മേളക്കത്തെുണ്ട്.
സുധാ മൂര്‍ത്തി, നിതാ മത്തേ, സുബ്രതോ ബാക്ച്ചി, രുചുത ദിവേകര്‍, സുസ്മിത ബാക്ച്ചി, ഗുര്‍ചരണ്‍ ദാസ്, ടി.എന്‍. മനോഹരന്‍, ദര്‍ജോയ് ദത്ത, വൈരമുത്തു, മലയാളത്തില്‍ നിന്നും ചെറുകഥാകൃത്ത് ടി. പത്മനാഭന്‍, കവി സച്ചിദാനന്ദന്‍, ഡി.ബാബുപോള്‍, എന്‍.എസ്. മാധവന്‍, ടി.പി. ശ്രീനിവാസന്‍, ടി.ഡി. രാമകൃഷ്ണന്‍, ഡോ. വി.പി. ഗംഗാധരന്‍, പി. സുരേന്ദ്രന്‍, മേള വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ബാലചന്ദ്രമേനോന്‍, പ്യഥ്വിരാജ്, പാര്‍വ്വതി മേനോന്‍ തുടങ്ങി നിരവധി പേര്‍ ഇത്തവണ മേളയിലെത്തും.












Click it and Unblock the Notifications