അവിവാഹിതരെ കെട്ടുകെട്ടിച്ച് ഷാര്‍ജ; ആളൊഴിഞ്ഞ സ്ഥലത്തേക്ക്!! പോലീസ് പിന്നാലെ, സുല്‍ത്താനും

  • Written By:
Subscribe to Oneindia Malayalam

ഷാര്‍ജയില്‍ അവിവാഹിതര്‍ക്ക് താമസം ഒരുക്കുന്നതിന് പ്രത്യേക ചട്ടങ്ങള്‍. കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ ഇനി അവിവാഹിതരെ താമസിപ്പിക്കില്ല. ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദേശം അധികൃതര്‍ നല്‍കി. ചട്ടം ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഷാര്‍ജ മുന്‍സിപ്പാലിറ്റി മേഖലയില്‍ തിരച്ചില്‍ വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

സൗദി നിയമങ്ങള്‍ വെട്ടിത്തിരുത്തി; സ്ത്രീകള്‍ വെട്ടിത്തിളങ്ങും!! മൂന്ന് നഗരങ്ങളില്‍ സംഭവിക്കുന്നത്

കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രമുണ്ട്; ഞെട്ടുന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി, എല്ലാത്തിനും മറ

കുടുംബങ്ങളുടെ പരാതികളുടെ എണ്ണം കുമിഞ്ഞുകൂടിയതിനെ തുടര്‍ന്നാണ് മുന്‍സിപ്പാലിറ്റി കടുത്ത തീരുമാനം കൈകൊണ്ടത്. കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ കഴിയുന്ന അവിവാഹിതര്‍ നിരന്തര ശല്യമുണ്ടാക്കുന്നുവെന്ന പരാതിയാണ് മുന്‍സിപ്പാലിറ്റിക്ക് ലഭിച്ചിട്ടുള്ളത്. പരാതികളുടെ എണ്ണം പരിധിവിട്ടതോടെ കടുത്ത നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു സുല്‍ത്താന്‍.

പോലീസ് പരിശോധന

പോലീസ് പരിശോധന

പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരമാണ് മുന്‍സിപ്പാലിറ്റി നടപടികള്‍ കര്‍ശനമാക്കിയത്.

മുന്‍സിപ്പിലാറ്റി നിര്‍ദേശം

മുന്‍സിപ്പിലാറ്റി നിര്‍ദേശം

കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ ഇനി അവിവാഹിതരായ പുരുഷന്‍മാരെ താമസിപ്പിക്കില്ല. ഇവര്‍ക്ക് മറ്റു പ്രദേശങ്ങളില്‍ താമസിക്കാം. ഇപ്പോള്‍ അത്തരക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ താമസം മാറ്റണമെന്നാണ് മുന്‍സിപ്പിലാറ്റി നിര്‍ദേശം.

1492 പേര്‍ താമസിക്കുന്നു

1492 പേര്‍ താമസിക്കുന്നു

ഒക്ടോബര്‍ ഒന്ന് മുതലാണ് മുന്‍സിപ്പാലിറ്റി ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചത്. ചട്ടം ലംഘിച്ച് 1492 പേര്‍ താമസിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ക്കെല്ലാം മുന്‍സിപ്പിലാറ്റി മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

നിയമനടപടി സ്വീകരിക്കും

നിയമനടപടി സ്വീകരിക്കും

എന്നാല്‍ 1143 പേര്‍ മാത്രമാണ് നിര്‍ദേശം പാലിച്ച് മാറിത്താമസിച്ചത്. 349 പേര്‍ ഇപ്പോഴും മാറാന്‍ തയ്യാറായിട്ടില്ല. ഇവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

ഉടമസ്ഥര്‍ക്ക് നിര്‍ദേശം

ഉടമസ്ഥര്‍ക്ക് നിര്‍ദേശം

അപ്പാര്‍ട്ട്‌മെന്റുകളുടെ ഉടമസ്ഥര്‍ക്ക് മുന്‍സിപ്പാലിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിയെടുക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. പരിധികഴിഞ്ഞിട്ടും നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ഉടമസ്ഥര്‍ക്കെതിരേ മുന്‍സിപ്പാലിറ്റി നടപടിയെടുക്കുമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ ഫലാഹ് അല്‍ സുവൈദി വ്യക്തമാക്കി.

കുടുംബങ്ങളുടെ സുരക്ഷ

കുടുംബങ്ങളുടെ സുരക്ഷ

ഷാര്‍ജയില്‍ വീടുകള്‍ നിര്‍മിക്കുന്നതിനും വാടകയ്ക്ക് കൊടുക്കുന്നതിനും പ്രത്യേക ചട്ടങ്ങള്‍ നിലവിലുണ്ട്. കുടുംബങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ശൈഖ് സുല്‍ത്താന്‍ പ്രത്യേക നിര്‍ദേശം നല്‍കിയത്. അത് പാലിക്കാത്തവര്‍ തീര്‍ച്ചയായും നടപടിക്ക് വിധേയരാകുമെന്നും അല്‍ സുവൈദി കൂട്ടിച്ചേര്‍ത്തു.

 ഷാര്‍ജ വ്യത്യസ്തം

ഷാര്‍ജ വ്യത്യസ്തം

യുഎഇയില്‍ കടുത്ത നിയമങ്ങളും അച്ചടക്ക നടപടികളും നിലനില്‍ക്കുന്ന എമിറേറ്റ്‌സ് ആണ് ഷാര്‍ജ. മറ്റു എമിറേറ്റ്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ കുറ്റകൃത്യങ്ങളും മറ്റു അതിക്രമങ്ങളും കുറവാണ്. ഈ സാഹചര്യം നിലനിര്‍ത്താന്‍ ഏതറ്റംവരെയും പോകുമെന്നാണ് സുവൈദി പറഞ്ഞത്.

അല്‍ സജ്ജയില്‍ താമസിക്കാം

അല്‍ സജ്ജയില്‍ താമസിക്കാം

അവിവാഹിതര്‍ക്ക് താമസിക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളികള്‍, ജീവനക്കാര്‍, പ്രൊഫഷണല്‍സ്, ടെക്‌നീഷ്യന്‍മാര്‍ എന്നിവരിലെ അവിവാഹിതര്‍ക്ക് അല്‍ സജ്ജയിലും ഇന്റസ്ട്രിയല്‍ മേഖലയിലും താമസിക്കാമെന്നും മുന്‍സിപ്പാലിറ്റി വ്യക്തമാക്കി.

മുതിര്‍ന്ന ജോലിക്കാര്‍ക്ക് ഇളവ്

മുതിര്‍ന്ന ജോലിക്കാര്‍ക്ക് ഇളവ്

അതേസമയം, കമ്പനി കളിലെ മുതിര്‍ന്ന ജോലിക്കാര്‍ക്ക് ചില ഇളവുകള്‍ കിട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഉടമസ്ഥരുടെ ഉറപ്പില്‍ ഇവര്‍ക്ക് കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ കഴിയുന്നതിന് അവസരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിശോധനകള്‍ ഇവിടെ

പരിശോധനകള്‍ ഇവിടെ

അല്‍ നസിരിയ്യ, മയ്‌സലോണ്‍, അല്‍ നബ്ബാഹ്, അല്‍ നഹ്ദ, അല്‍ മജാസ് എന്നീ മേഖലകളിലാണ് പരിശോധന കര്‍ശനമാക്കിയിട്ടുള്ളത്. വീടുകള്‍ക്ക് വാടക കുറവായതിനാല്‍ ഈ മേഖലകളില്‍ മറ്റു എമിറേറ്റ്‌സുകളില്‍ ജോലി ചെയ്യുന്നവരും താമസിക്കുന്നുണ്ട്.

English summary
Sharjah wants bachelors out of residential areas

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്