വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇയിൽ;കിരീടാവകാശിയുമായി നിർണായക കൂടിക്കാഴ്ച..പ്രതീക്ഷയോടെ പ്രവാസികൾ
അബുദാബി; അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേന ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്‌ശങ്കറുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ അൽ ശതി കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മേയ് 25 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും നടത്തിയ സംഭാഷണത്തിന്റെ തുടർച്ചയായിട്ടായിരുന്നു കൂടിക്കാഴ്ച
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന മേഖലകൾ സംബന്ധിച്ചുള്ള ചർച്ചകൾ ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ നടത്തി.ഇന്ത്യ- യുഎഇ സൗഹൃദത്തെ മുന്നോട്ടുകൊണ്ടു പോകേണ്ട സാഹചര്യത്തെ കുറിച്ചും ഉഭയകക്ഷി സഹകരണം,രാഷ്ട്രീയ, നിക്ഷേപ, സാമ്പത്തിക മേഖലകളിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.
കോവിഡ് മൂലം രാജ്യാന്തര ബന്ധങ്ങളിലുണ്ടായ താൽക്കാലിക തടസ്സം പരിഹരിക്കാനും ഏറ്റവും പുതിയ വെല്ലുവിളികളെ നേരിടുന്നതിൽ ഇരു രാജ്യങ്ങളുടെയും സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ നേതാക്കൾ വിശദീകരിച്ചു.പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും അന്തർദ്ദേശീയവുമായ വിഷയങ്ങളിൽ ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ ജയ്ശങ്കർ കൂടിക്കാഴ്ചയിൽ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു.
യോഗത്തിൽ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗാർഗാഷ്, അബുദാബി എക്സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയർമാൻ ഖൽദൂൺ ഖലീഫ അൽ മുബാറക്, ഇ.എൻ.എ, അബുദാബി ക്രൗൺ പ്രിൻസ് കോടതിയുടെ അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് അൽ മസ്രൂയി എന്നിവർ പങ്കെടുത്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രിയ്‌ക്കൊപ്പമുള്ള പ്രതിനിധി സംഘത്തിലെ അംഗങ്ങളും കൂടിക്കാഴ്ചയുടെ ഭാഗമായി.
'അമ്മായി അമ്മയ്ക്ക് അടുപ്പിലുമാവാം മരുമകൾക്ക് വളപ്പിലും പാടില്ലെന്ന കടുംപിടിത്തം ഉപേക്ഷിക്കൂ';ഷമ്മി
'ആർക്കുവേണ്ടിയാണ് ഈ വിഡ്ഢിവേഷം കെട്ടൽ?..ഇതൊരു പാഠമാകട്ടെ'..; മാധ്യമങ്ങൾക്കെതിരെ തോമസ് ഐസക്
വടകരയിൽ ഒറ്റപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ..കെപിസിസി അധ്യക്ഷനെ തള്ളി ലീഗും, പിന്തുണ ആർഎംപിക്ക്