ഷെറിന്റെ മൃതദേഹം സംസ്കരിച്ചത് രഹസ്യമായി, ചടങ്ങിൽ പങ്കെടുത്തത് വളർത്തമ്മ മാത്രം, കാരണം...

  • Posted By:
Subscribe to Oneindia Malayalam

ഡാലസ്: യുഎസിൽ ദുരൂസാഹചര്യത്തിൽ മരണപ്പെട്ട ഷെറിൻ മാത്യൂസിന്റെ മൃതദേഹം സംസ്കരിച്ചു. വളർ‌ത്തമ്മ സിനിയും അടുത്ത ബന്ധുക്കളു മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കുടുംബത്തിന്റെ അഭ്യർഥനമാനിച്ച് കുട്ടിയെ അടക്കം ചെയ്ത സ്ഥലത്തിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരം അഭിഭാഷകരായ മിട്ചെൽ നോൾട്ടും ഗ്രെഗ് ഗിബ്സുമാണ് അറിയിച്ചത്.

രാഹുൽ ചോദിച്ചു മോദിയോട് ആ ചോദ്യം, പ്രധാനമന്ത്രിയുടെ ഉത്തരം മുട്ടിച്ച് രാഹുൽ ഗാന്ധി, ചോദ്യം?

തിങ്കളാഴ്ചയാണ് പോസ്റ്റ്മേർട്ടത്തിനു ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾ വിട്ടുകൊടുത്തത്. എന്നാൽ കുട്ടിയുടെ മൃതദേഹം ഏറ്റു വാങ്ങിയത് ആരാണെന്നു ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സുരക്ഷപ്രശ്നമാണ് കാരണമായി അധികൃതർ പറയുന്നത്.

സഹോദരന്റെ പ്രണയം പണി കിട്ടിയത് സഹോദരിക്ക്, വീട്ടിൽ അതിക്രമിച്ചു കയറി, പിന്നെ നടന്നത് ക്രൂരത

 സ്മരകമാക്കണം

സ്മരകമാക്കണം

ഷെറിന്റെ മൃതദേഹം കണ്ടെത്തിയ കലിങ്ക് സ്മരകമായി മാറ്റണമെന്ന് റിച്ചാർഡ്സമ്‍ സമൂഹം ആവശ്യപ്പെടുന്നുണ്ട്. ഷെറിനെ ഇറക്കി വിട്ടുവെന്ന് ആരോപിക്കുന്ന മരച്ചുവട്ടിലും മൃതദേഹം കണ്ടെത്തിയ കലിങ്കിലും ദിനംപ്രതി ഒട്ടേറെപ്പേരാണ് പ്രാർഥനയുമായി എത്തുന്നത്.

ഷെറിന്റെ മരണം

ഷെറിന്റെ മരണം

ഒക്ടോബർ 7 നാണ് ഷെറിനെ കാണാതാകുന്നത്. എന്നാൽ ദിവസങ്ങൾക്കു ശേഷം കൊല്ലപ്പെട്ട നിലയിൽ ഷെറിന്റെ മൃതദേഹം കലുങ്കിൽ നിന്ന് കണ്ടെത്തിയിരുന്നു.

 വളർത്തച്ഛനെ അറസ്റ്റ് ചെയ്തു

വളർത്തച്ഛനെ അറസ്റ്റ് ചെയ്തു

ഷെറിൻരെ മരണവുമായി ബന്ധപ്പെട്ട് വളർത്തച്ഛൻ വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലുകുടിക്കാത്തതിനെ തുടർന്നു പുറത്തിറക്കി നിർത്തിയെന്നും കുറച്ചുസമയത്തിനുശേഷം ചെന്നപ്പോള്‍ കാണാതായെന്നുമാണ് വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് ആദ്യം മൊഴി നൽകിയത്. എന്നാൽ പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ നിർബന്ധിപ്പിച്ചു പാലുകുടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഷെറിൻ മരിച്ചെന്നു ഇയാൾ മൊഴിമാറ്റി പറഞ്ഞിരുന്നു.

ഇന്ത്യ റിപ്പോർട്ട് തേടി

ഇന്ത്യ റിപ്പോർട്ട് തേടി

ഷെറിൻ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ഇന്ത്യ തേടി. ഇന്ത്യൻ ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി യുഎസ് സെൻട്രൽ അതോറ്റി ഫോർ ഹേഗ് അഡോപ്ഷന് കത്ത് നൽകിയിട്ടുണ്ട്.

സംഭവത്തിൽ സുഷമ സ്വരാജ് ഇടപെടുന്നു

സംഭവത്തിൽ സുഷമ സ്വരാജ് ഇടപെടുന്നു

അന്വേഷണം നടത്തും ഷെറിൽ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് . കൂടാതെ ഭാവിയിൽ ദത്തെടുക്കുന്ന കുട്ടികൾ പാസ്പോർട്ട് ലഭ്യമാകണമെങ്കിൽ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കൂടി അനുമതി വേണ്ടിവരുമെന്നും സുഷമ വ്യക്തമാക്കിയിട്ടുണ്ട്

ഓർഫണേജുകൾ നിരീക്ഷണത്തിൽ

ഓർഫണേജുകൾ നിരീക്ഷണത്തിൽ

ഷെറിൻ മാത്യൂസിന്റെ മരണത്തെ തുടർന്ന് ബീഹാറിലെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ പോലീസ് നിരീക്ഷണത്തിലാണ്. ഒരു മാസത്തിനും മുൻപ് ഷെറിനെ ദത്തു നൽകിയ ഓർഫണേജ് അടച്ചു പൂട്ടിയിരുന്നു

English summary
Sherin Mathews, a 3-year-old Indian girl who was found dead in a culvert after being reported missing by her foster father, has been laid to rest in a private ceremony, the family attorneys said today, citing intense media glare

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്