കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലയാളി ആദ്യ ലക്ഷ്യമിട്ടത് ആബെയെ അല്ല, മറ്റൊരാളെ, കൈയ്യില്‍ നാടന്‍ തോക്ക്, പോലീസ് റിപ്പോര്‍ട്ട്!!

Google Oneindia Malayalam News

ടോക്യോ: ലോകത്തെ മുഴുവന്‍ ഞെട്ടിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കൊലയാളിയുടെ ആദ്യ ലക്ഷ്യം ഷിന്‍സോ ആബെയായിരുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.

ഗുരുതരാവസ്ഥയിലാണോ? രോഗാവസ്ഥ വെളിപ്പെടുത്തി നടി ശ്രുതി ഹാസന്‍, ഇത് എല്ലാ സ്ത്രീകള്‍ക്കും വരാം...

മറ്റൊരു വലിയ മതനേതാവിനെയാണ് ഇയാള്‍ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്. പോലീസിന് വീഴ്ച്ച സംഭവിച്ചോ എന്ന ചോദ്യങ്ങളാണ് ഇതിനിടെ ഉയരുന്നത്. ഇതിനെല്ലാം അന്വേഷണത്തിലൂടെ വിവരം ലഭിച്ചേക്കും. വിശദമായ വിവരങ്ങളിലേക്ക്....

1

ഒരു മതനേതാവിനെ വധിക്കാനാണ് ഷൂട്ടറായ തെത്സുയ യമാഗാമി ലക്ഷ്യമിട്ടതെന്നാണ് വിവരം. പോലീസിന് ഇതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. തന്റെ അമ്മ സംഭാവനകളിലൂടെ കടക്കാരിയായതിന് കാരണം ഈ നേതാവിന്റെ മതസംഘടന കാരണമാണെന്ന് ഷൂട്ട് വിശ്വസിച്ചിരുന്നു. അതാണ് ആബെയെ കൊല്ലുന്നതിന് മുമ്പ് ഈ നേതാവിനെ കൊല്ലാന്‍ തീരുമാനിച്ചത്. ഷിന്‍സോ ആബെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പുകള്‍ കാരണമാണ് അദ്ദേഹത്തെ വധിച്ചതെന്ന കാരണങ്ങളെ യമാഗാമി ഇതിനോടകം തള്ളിയിട്ടുണ്ട്.

2

ആബെയുടെ മരണത്തിന് യഥാര്‍ത്ഥ കാരണം ഇയാള്‍ക്കുള്ള മറ്റ് പല വിരോധങ്ങളുമാണെന്ന് ഇതോടെ ഉറപ്പാവുകയാണ്. ഷൂട്ടര്‍ക്ക് ഒരു പ്രത്യേക സംഘടനയ്‌ക്കെതിരെ വലിയ വിദ്വേഷമുണ്ടായിരുന്നു. ഇതൊരു മതസംഘടന തന്നെയാണെന്ന് പോലീസ് പറയുന്നു. ഈ സംഘടനയ്ക്ക് ഷിന്‍സോ ആബെയുമായി ബന്ധമുണ്ട്. അതേസമയം കൊലയാളിയുടെ വിദ്യാഭ്യാസ കാലവും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഡിഗ്രി പഠനത്തിന് ശേഷം ജീവിതത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലെന്നാണ് ഇയാള്‍ കുറിച്ചിരിക്കുന്നത്. ഇയര്‍ബുക്കിലാണ് ഇക്കാര്യം എഴുതിയിരിക്കുന്നത്. ഭാവിയില്‍ എന്താണ് വേണ്ടതെന്നതിനെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും ഇയാള്‍ പറയുന്നു.

3

രണ്ട് മാസം മുമ്പാണ് ഇയാള്‍ ഉണ്ടായിരുന്നൊരു ജോലിയില്‍ നിന്ന് രാജിവെച്ചത്. ഈ ജോലി ചെയ്ത് ശരിക്കും തളര്‍ന്നുവെന്ന് യമാഗാമി ജോലി വിടാനുള്ള കാരണമായി പറഞ്ഞത്. ആബെയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിന്നില്‍ നിന്നാണ് വെടിവെച്ച് ഇയാള്‍ കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇയാളുടെ കൈവശം നാടന്‍ തോക്കുമുണ്ടായിരുന്നു. യമാഗാമിയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡയില്‍ സ്‌ഫോടക വസ്തുക്കളും തോക്കുകളും പോലീസ് കണ്ടെടുത്തു.

4

ജപ്പാനില്‍ ശക്തമായ തോക്ക് നിയന്ത്രണ നിയമമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഒരു തോക്ക് പൗരന്റെ കൈയ്യില്‍ കിട്ടുക അത്യന്തം ദുഷ്‌കരമാണ്. എന്നിട്ടും ഇയാള്‍ എങ്ങനെ തോക്കുണ്ടാക്കി എന്നതാണ് പോലീസിനെ അമ്പരപ്പിക്കുന്നത്. 2005ല്‍ സെല്‍ഫ് ഡിഫന്‍സ് ഓഫീസറായിരുന്നു ഇയാള്‍. ഹിരോഷിമയിലെ കുറെ ബേസിലായിരുന്നു മൂന്ന് വര്‍ഷത്തോളം യമാഗാമി. ഇതിന് ശേഷം കന്‍സായ് മേഖലയിലെ നിര്‍മാണ കമ്പനിയിലായിരുന്നു ഇയാളുടെ ജോലി. മെയ് മാസത്തിലാണ് യമാഗാമി ഈ ജോലി ഉപേക്ഷിച്ചത്.

5

തന്റെ അമ്മയെ വഴിയാധാരമാക്കിയത് ആബെയും അദ്ദേഹവുമായി ബന്ധമുള്ള മതസംഘടനയുമാണെന്ന് യമാഗാമി പറയുന്നു. മാസങ്ങളോളം പ്ലാന്‍ ചെയ്താണ് ഇയാള്‍ ആബെയെ വധിക്കാനെത്തിയത്. അതിനായി നാടന്‍ തോക്കും നിര്‍മിച്ചു. ഇയാളുടെ വീഡിയോകള്‍ നിരന്തരം ജപ്പാനിലെ ടിവിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വളരെ ശാന്തനായി ഇയാള്‍ ആബെയ്ക്ക് അടുത്തേക്ക് നടന്ന് വരികയും, പിന്നില്‍ നിന്ന് വെടിവെക്കുകയുമായിരുന്നു. രണ്ട് തവണയാണ് വെടിവെച്ചത്. പോലീസ് ഇയാളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. യമാഗാമി ഒറ്റയ്ക്ക് മാത്രം താമസിച്ചിരുന്ന വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു.

6

അതേസമയം ഏതാണ് മതസംഘടനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സംഘടനയ്ക്ക് സംഭാവന നല്‍കി തന്റെ അമ്മ കടക്കെണിയിലായി എന്ന് ഇയാള്‍ വിളിച്ച് പറയുന്നുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ തോക്കിന് വേണ്ട പാര്‍ട്‌സ് വാങ്ങിയത്. ആബെയുടെ മറ്റ് പ്രചാരണങ്ങളിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഒരു ക്യാമ്പയിന്‍ ആബെ കൊല്ലപ്പെടുന്നതിന് തലേദിവസം നടന്നിരുന്നു. അതിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. ആദ്യം ബോംബ് ആക്രമണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പിന്നീടാണ് തോക്കിലേക്ക് മാറിയത്.

റോബിനുമായുള്ള വിവാഹം നടക്കുമോ? ബ്ലെസ്ലിയുടേത് ബാഡ് ടച്ചോ? ദില്‍ഷയുടെ പ്രതികരണം വൈറല്‍റോബിനുമായുള്ള വിവാഹം നടക്കുമോ? ബ്ലെസ്ലിയുടേത് ബാഡ് ടച്ചോ? ദില്‍ഷയുടെ പ്രതികരണം വൈറല്‍

English summary
shinzo abe's killer initially planned to assasinate another leader says police, details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X