കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുതരാവസ്ഥയിലാണോ? രോഗാവസ്ഥ വെളിപ്പെടുത്തി നടി ശ്രുതി ഹാസന്‍, ഇത് എല്ലാ സ്ത്രീകള്‍ക്കും വരാം...

Google Oneindia Malayalam News

ചെന്നൈ: നടിയും കമല്‍ ഹാസന്റെ മകളുമായ ശ്രുതി ഹാസന്‍ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ കുറച്ച് ദിവസമായി കേള്‍ക്കുന്ന അഭ്യൂഹങ്ങളാണിത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. വിശദമായി തന്നെ എല്ലാ കാര്യങ്ങളും ശ്രുതി തുറന്ന് പറഞ്ഞു. തനിക്കൊരു രോഗമുണ്ടെന്ന കാര്യവും ശ്രുതി വെളിപ്പെടുത്തി.

ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത അസുഖം, ഇടതുകാലിന് 45 കിലോ ഭാരം, അറിയുമോ മഹാഗണി ഗേറ്ററെ

ഇത് സ്ത്രീകള്‍ക്ക് പൊതുവേ വരുന്ന അസുഖമാണെന്നും അവര്‍ പറയുന്നു. അതേസമയം വലിയ വേദന നിറഞ്ഞ അവസ്ഥയാണ് ഈ രോഗത്തിലൂടെ ഉണ്ടാവുക. അത് കടന്നുപോകുക ബുദ്ധിമുട്ടായിരിക്കും. പക്ഷേ താന്‍ ഗുരുതരാവസ്ഥയിലാണെന്ന വാദങ്ങളും റിപ്പോര്‍ട്ടുകളും ശ്രുതി ഹാസന്‍ തള്ളി.

1

തനിക്ക് ഗുരുതര രോഗമൊന്നുമില്ലെന്ന് ശ്രുതി പറയുന്നു. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം അഥവി പിസിഒഎസ്സും ഒപ്പം എന്‍ഡോമെട്രിയോസിസുമാണ് ഉള്ളതെന്ന് ശ്രുതി പറയുന്നു. ഇത് ഗര്‍ഭാശയ രോഗമാണ്. ലൈംഗിക ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ കാരണം പെണ്‍കുട്ടികളിലും സ്ത്രീകളിലും അണ്ഡാശയങ്ങളില്‍ നിരവധി കുമിളകള്‍ കാണപ്പെടുന്ന സ്ഥിതി വിശേഷമാണ് പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രം. അതേസമയം ഈ രോഗം കൊണ്ട് പേടിക്കാനില്ലെന്നും, പക്ഷേ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യും. ഈ രോഗത്തെ കുറിച്ച് വിശദീകരിക്കാനാണ് രണ്ട് ദിവസം മുമ്പ് താന്‍ രോഗകാര്യങ്ങളെ കുറിച്ച് പറഞ്ഞതെന്നും ശ്രുതി പറഞ്ഞു.

2

എന്റെ വര്‍ക്കൗട്ട് റോട്ടീനുകളെ കുറിച്ചും. എനിക്ക് പിസിഒഎസ് ഉള്ളതായും ഞാന്‍ പറഞ്ഞിരുന്നു. ഈ രോഗം വരുന്ന ആദ്യത്തെ വ്യക്തിയല്ല ഞാന്‍. നിരവധി സ്ത്രീകള്‍ക്ക് ഈ രോഗമുണ്ട്. അതെ ശരിക്കുമൊരു വെല്ലുവിളിയാണത്. പക്ഷേ അതിനര്‍ത്ഥം രോഗം ബാധിച്ച് ഞാനാകെ ഗുരുതരാവസ്ഥയില്‍ ആണെന്നല്ല. ഒരര്‍ത്ഥത്തിലും ഞാന്‍ ഗുരുതരാവസ്ഥയില്‍ അല്ല. എനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുമില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിച്ചാണ് പല മാധ്യമങ്ങളും അത് നല്‍കിയത്. എന്താണ് ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതെന്ന് അവര്‍ കൃത്യമായി വായിച്ചിട്ടില്ല. പോസിറ്റീവായിട്ടുള്ള ഒരു കാര്യമായിരുന്നു ഞാന്‍ പറഞ്ഞതെന്നും ശ്രുതി വ്യക്തമാക്കി.

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala
3

ഞാന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ അഡ്മിറ്റായി എന്നൊക്കെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പലരും അത് കണ്ട് എന്നെ വിളിച്ചു. ഒരിക്കലും ഞാന്‍ ആശുപത്രിയില്‍ അല്ല. എല്ലാ അര്‍ത്ഥത്തിലും ഞാന്‍ സുഖമായിരിക്കുന്നു. വര്‍ഷങ്ങളായി എനിക്ക് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രമുണ്ട്. എന്നിട്ടും പ്രശ്‌നങ്ങളുണ്ട്. ഞാന്‍ വളരെ നല്ലതാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. അതുകൊണ്ട് എല്ലാവരുടെയും ആശങ്കകള്‍ക്ക് നന്ദിയെന്നും ശ്രുതി കുറിച്ചു. തനിക്ക് ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ശ്രുതി ഹാസന്‍ നേരത്തെ വീഡിയോ പങ്കുവെച്ച് പറഞ്ഞത്. കൃത്യമായി ഭക്ഷണം കഴിച്ചും വിശ്രമിച്ചുമാണ് താന്‍ അതിനെ മറികടക്കുന്നതെന്നും നടി പറഞ്ഞിരുന്നു.

4

തനിക്കുണ്ടായിരുന്നത് വളരെ മോശം ഹോര്‍മോണല്‍ പ്രശ്‌നങ്ങളാണ്. സ്ത്രീകള്‍ക്കറിയാം, അതിനോട് എത്ര കഠിനമായി പോരാടേണ്ടി വരുമെന്ന്. ശാരീരികമായി വലിയ വെല്ലുവിളിയാണത്. എന്നാല്‍ അതൊരു പോരാട്ടമായി എടുക്കാതെ, സാധാരണ കാര്യമായി അംഗീകരിക്കുകയാണ് ചെയ്തത്. കൃത്യമായി ഭകഷണം കഴിക്കുകയും, ഉറങ്ങുകയും, വര്‍ക്കൗട്ടുകള്‍ എഞ്ചോയ് ചെയ്യുകയുമാണ് ഇതിന് ഞാന്‍ കണ്ടെത്തിയ പരിഹാര മാര്‍ഗം. എന്റെ ശരീരത്തില്‍ ഏറ്റവും പെര്‍ഫെക്ടല്ല ഇപ്പോള്‍. എന്നാല്‍ എന്റെ മനസ്സ് അതിനെ പെര്‍ഫെക്ടായി നിലനിര്‍ത്തുന്നു. ഇങ്ങനെ പറയുന്നതില്‍ തന്നെ ചില പ്രശ്‌നങ്ങള്‍ തോന്നാം. എന്നാല്‍ വെല്ലുവിളിയെ നേരിട്ടത് വലിയൊരു യാത്ര തന്നെയായിരുന്നുവെന്നും ശ്രുതി ഹാസന്‍ പറഞ്ഞു.

5

പിസിഒസ് അഥവാ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം ഹോര്‍മോണുകളിലെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ടും സംഭവിക്കാം. സ്ത്രീകളില്‍ സ്ഥിരമായി വരുന്നതാണെന്ന് ശ്രുതി പറഞ്ഞത് സത്യമാണ്. ആര്‍ത്തവ കാലയളവില്‍ വരെ ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആന്‍ഡ്രോജെന്‍ ലെവലിലും പ്രശ്‌നങ്ങളുണ്ടാവും. ഇത് പല രോഗാവസ്ഥയിലേക്കും നയിക്കും. വിഷാദം, അമിത വണ്ണം, വന്ധ്യത എന്നിവയ്ക്കും ഈ രോഗം വഴിവെക്കും. നേരത്തെ നടിമാരായ സോനം കപൂറും സാറാ അലി ഖാനും പിസിഒഎസ് ഉള്ളതായി വെളിപ്പെടുത്തിയിരുന്നു. എന്‍ഡോമെട്രിയോസിസ് കാരണം കടുത്ത വേദന പെല്‍വിക് മേഖലയില്‍ സ്ത്രീകള്‍ക്കുണ്ടാവും.

ഗുജറാത്തില്‍ മഹാരാഷ്ട്ര മോഡലിറക്കും.... കെജ്രിവാളിന്റെ ലക്ഷ്യം ബിജെപിയല്ല, പ്ലാന്‍ ഇതാണ്ഗുജറാത്തില്‍ മഹാരാഷ്ട്ര മോഡലിറക്കും.... കെജ്രിവാളിന്റെ ലക്ഷ്യം ബിജെപിയല്ല, പ്ലാന്‍ ഇതാണ്

English summary
actress shruti haasan reveals she is struggling with pcos and end the speculation of her bad health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X