കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖത്ത് വെടിവെച്ചു, ജീവനോടെ കുഴിച്ചിട്ടു; റഷ്യൻ സൈനികരുടെ ക്രൂരതയിൽ നിന്ന് രക്ഷപെട്ട് യുക്രൈൻ യുവാവ്

  • By Akhil Prakash
Google Oneindia Malayalam News

കിയെവ്; റഷ്യ യുക്രൈൻ യുദ്ധത്തിൽ മരണത്തെ മറികടന്ന് ജീവതത്തിലേക്ക് തിരിച്ചെത്തിയ യുവാവ് ലോക ശ്രദ്ധ നേടുന്നു. റഷ്യൻ പട്ടാളം മുഖത്ത് വെടിവെച്ച് ജീവനോടെ കുഴിച്ചുമൂടിയ മൈക്കോള കുലിചെങ്കോ എന്ന മുപ്പത്തിമൂന്നുകാരനാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. റഷ്യൻ പട്ടാളത്തിന്റെ ക്രൂരതകൾ ഇദ്ദേഹം സിഎൻഎൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ലോകത്തിന് മുന്നിൽ തുറന്നുകാണിച്ചു.

യുദ്ധം ആരംഭിച്ച് മൂന്ന് ആഴ്ചകൾക്ക് ശേഷം മാർച്ച് 18നായിരുന്നു റഷ്യൻ പട്ടാളം കുലിചെങ്കോവിന്റെ വീട് ആക്രമിക്കുന്നത്. അവർക്കെതിരെ ബോംബെറിഞ്ഞ സംഘത്തിനെ അന്വേഷിച്ചെത്തിയതായിരുന്നു റഷ്യൻ സൈന്യം. എന്നാൽ കുലിചെങ്കോവിന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മുത്തച്ഛന്റെ സൈനിത മെഡലും പാരാട്രൂപ്പറായിരുന്ന സഹോദരന്റെ ഒരു സൈനിക ബാഗും കണ്ടെത്തിയതോടെ സംശയം തോന്നിയ റഷ്യൻ സൈന്യം കുലിചെങ്കോവിനെയും ഇദ്ദേഹത്തിന്റെ രണ്ട് സഹോദരൻമാരെയും കസ്റ്റഡിയിലെടുത്തു. കൊലപ്പെടുത്തുന്നതിന് മുമ്പ് ഇവരെ റഷ്യൻ സൈന്യം മൃ ഗീയമായി ഉപദ്രവിച്ചു. തന്റെ രണ്ട് സഹോദരൻമാരെ ഇവർ ഒരു ബേസ്മെന്റിൽ എത്തിച്ച് മൂന്ന് ദിവസത്തോളം ചോദ്യം ചെയ്തു.

 ukrainerussiawar

സൈന്യം ഇവരെ ലോഹദണ്ഡുകൊണ്ട് അടിക്കുകയും ഒരു തോക്കിന്റെ ബാരൽ വായിൽ കുത്തിക്കടത്തുകയും ചെയ്തതായി കുലിചെങ്കോ വെളിപ്പെടുത്തി. താനും സഹോദരന്മാരും ബോധം മറയും വരെ പീഡിപ്പിക്കപ്പെട്ടുവെന്ന് 33കാരൻ പറഞ്ഞു. പിന്നീട് ഇവർ ഞങ്ങളെ കണ്ണ്കെട്ടി സൈനിക വാഹനത്തിൽ കയറ്റി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെ ഞങ്ങളെ അവർ മുട്ട് കുത്തിച്ച് ഇരുത്തി. അൽപ സമയത്തിനകം ഒരു വെടിയൊച്ച കേട്ടു. മൂത്ത സഹോദരൻ ദിമിട്രോ നിലത്തുവീണു. അടുത്തതായി മറ്റൊരു സഹോദരനും തന്റെ അരികിൽ വീഴുന്നതായി അയാൾക്ക് തോന്നി. പിന്നാലെ തനിക്കും വെടിയേറ്റതായി കുലിചെങ്കോക്ക് പറഞ്ഞു.

തദ്ദേശത്തില്‍ മിന്നിച്ച് എല്‍ഡിഎഫ്; 24 ഇടത്ത് തേരോട്ടം, അടി കിട്ടിയത് തൃപ്പൂണിത്തുറയില്‍തദ്ദേശത്തില്‍ മിന്നിച്ച് എല്‍ഡിഎഫ്; 24 ഇടത്ത് തേരോട്ടം, അടി കിട്ടിയത് തൃപ്പൂണിത്തുറയില്‍

എന്നാൽ ബുള്ളറ്റ് തന്റെ കവിളിൽ പ്രവേശിച്ച് വലത് ചെവിക്ക് അടുത്തായി പുറത്തേക്ക് പോയി ആയതിനാൽ മരണത്തെ അതിജീവിക്കാൻ തനിക്ക് സാധിച്ചു. എന്നിരുന്നാലും സൈന്യത്തിന് മുന്നിൽ താൻ മരിച്ചതായി അഭിനയിക്കുകയായിരുന്നു എന്നും കുലിചെങ്കോക്ക് കൂട്ടിച്ചേർത്തു. പിന്നീട് ഇവർ മൃതദേഹങ്ങൾ കുഴിയിലേക്ക് ചവിട്ടുകയും ചെളിയിൽ പൊതിഞ്ഞ് വെക്കുകയും ചെയ്തു. സൈന്യം പോയി എന്ന് ഉറപ്പാക്കിയതിന് ശേഷം താൻ രക്ഷപെടുകയായിരുന്നു. ആദ്യം കണ്ട വീട്ടിൽ അഭയം പ്രാപിച്ചു ഇവിടെ ഉണ്ടായിരുന്ന സ്ത്രീ തന്നെ പരിചരിച്ചു എന്നും ഇയാൾ പറഞ്ഞു. "ഞാൻ ഭാഗ്യവാനാണ് എനിക്ക് ഇനിയും തുടർന്ന് ജീവിക്കണം. എന്റെ കഥ യുക്രൈൻ മാത്രമല്ല ലോകമെമ്പാടുമുള്ള എല്ലാവരും കേൾക്കേണ്ടതുണ്ട്. കാരണം ഇത്തരത്തിലുള്ള കാര്യങ്ങൾ ഇപ്പോഴും സംഭവിക്കുന്നുണ്ടെന്ന് ആളുകൾ അറിയണം" കുലിചെങ്കോ പറഞ്ഞു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Shot in the face and buried alive; A young Ukrainian man escapes the brutality of Russian soldiers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X