കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഭീകരാക്രമണം; സൈനികന്‍ കൊല്ലപ്പെട്ടു, ഭീകരര്‍ എത്തിയത് റോക്കറ്റുമായി, സൈന്യം വളഞ്ഞു

അല്‍ മന്‍സൂറയിലും സമീപ പ്രദേശങ്ങളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടയുകയായിരുന്നു അക്രമികളുടെ ലക്ഷ്യം.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ ഭീകരാക്രമണം. പ്രത്യേക സേനയിലെ സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ ആര്‍പിജി റോക്കറ്റ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖത്തീഫ് പ്രവിശ്യയിലെ അല്‍ മന്‍സൂറയിലാണ് സംഭവം. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. ഗത്യാന്‍ അല്‍ ശിബാനി എന്ന സൈനികനാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ ഭരണകൂടം പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു.

റോക്കറ്റുകളും സ്‌ഫോടക വസ്തുക്കളും

റോക്കറ്റുകളും സ്‌ഫോടക വസ്തുക്കളും

റോക്കറ്റുകളും സ്‌ഫോടക വസ്തുക്കളുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അല്‍ മന്‍സൂറയിലും സമീപ പ്രദേശങ്ങളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടയുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. ആക്രമണം നടന്ന പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വികസന പ്രവര്‍ത്തനങ്ങള്‍ തടയുക

വികസന പ്രവര്‍ത്തനങ്ങള്‍ തടയുക

വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജോലിക്കാരെയും സൈനികരെയുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. മേഖലയില്‍ പലയിടത്തും സംഘം കുഴി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യസുരക്ഷയും സുസ്ഥിരതയും നശിപ്പിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഹംദാന്‍ അല്‍ ശെഹ്രി പറഞ്ഞു.

ഭരണകൂടത്തിന് ആശങ്ക

ഭരണകൂടത്തിന് ആശങ്ക

ആര്‍പിജി റോക്കറ്റുകള്‍ ഭീകരര്‍ ഉപയോഗിച്ചുവെന്ന ഏറെ ആശങ്കയോടെയാണ് സൗദി ഭരണകൂടം കാണുന്നത്. ഇത്തരത്തിലുള്ള ആയുധങ്ങള്‍ മുമ്പ് മേഖലയില്‍ അക്രമികള്‍ ഉപയോഗിച്ചിട്ടില്ല. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് വ്യക്തമല്ല. അവര്‍ക്ക് വിദേശ സഹായമുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം സംശയം പ്രകടിപ്പിക്കുന്നത്.

ക്രിമിനല്‍ സംഘങ്ങള്‍

ക്രിമിനല്‍ സംഘങ്ങള്‍

ഖത്തീഫിന്റെ ചില ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്ന് പ്രമുഖ കോളമിസ്റ്റ് ആയ ഹസന്‍ മുസ്തഫ പറഞ്ഞു.

കഴിഞ്ഞാഴ്ചയും ഖത്തീഫില്‍ ആക്രമണം

കഴിഞ്ഞാഴ്ചയും ഖത്തീഫില്‍ ആക്രമണം

കഴിഞ്ഞാഴ്ച ഖത്തീഫില്‍ ഒരു സംഘം ആക്രമണം നടത്തിയിരുന്നു. ഒരു കുട്ടിയും പാകിസ്താന്‍ പൗരനും സംഭവത്തില്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റ ആക്രമണം വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കമ്പനിയിലെ ജോലിക്കാര്‍ക്ക് നേരെ ആയിരുന്നു.

 ഭീതി വളര്‍ത്താന്‍ ശ്രമം

ഭീതി വളര്‍ത്താന്‍ ശ്രമം

സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ട അക്രമികളുടെ ലക്ഷ്യം ഭീതി വളര്‍ത്തുക എന്നതാണെന്ന് പോലീസ് പറയുന്നു. മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടയാനാണ് അവരുടെ ശ്രമം. എന്നാല്‍ സൗദി ഭരണകൂടം തുടങ്ങിവച്ച ഒരു പദ്ധതികളും നിര്‍ത്തിവയ്ക്കില്ലെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് എത്താനിരിക്കെ

അമേരിക്കന്‍ പ്രസിഡന്റ് എത്താനിരിക്കെ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയിലേക്ക് എത്താനിരിക്കെയാണ് തുടര്‍ച്ചയായി ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിന് പിന്നില്‍ ഇറാനാണെന്ന സൂചനയാണ് സൗദി ഭരണകൂടം നല്‍കുന്നത്. എന്നാല്‍ ഇക്കാര്യം അവര്‍ തുറന്നുപറഞ്ഞിട്ടില്ല. സൗദിയെ അസ്ഥിരപ്പെടുത്തുന്ന ഏത് നീക്കങ്ങള്‍ക്ക് പിന്നിലും ഇറാനാണെന്ന് സൗദി ആരോപിക്കുന്നു.

സൗദി ആയുധം വാങ്ങിക്കൂട്ടുന്നു

സൗദി ആയുധം വാങ്ങിക്കൂട്ടുന്നു

അതിനിടെ മേഖലയില്‍ യുദ്ധ ഭീതിക്ക് ആക്കംകൂട്ടി സൗദി അറേബ്യ ആയുധം വാങ്ങിക്കൂട്ടുന്നു. അമേരിക്കയില്‍ നിന്നു ശതകോടി ഡോളറിന് ആയുധം വാങ്ങാനാണ് ആലോചന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ആഴ്ച സൗദി സന്ദര്‍ശിക്കുമ്പോള്‍ കരാറില്‍ ഒപ്പുവയ്ക്കും. മുസ്ലിം രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനവും ഈ വേളയില്‍ സൗദിയില്‍ നടക്കും.

ട്രംപിന്റെ ആദ്യ യാത്ര

ട്രംപിന്റെ ആദ്യ യാത്ര

പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഡൊണാള്‍ഡ് ട്രംപ് വിദേശ യാത്രക്ക് ഒരുങ്ങുന്നത്. ആദ്യ യാത്രയ്ക്ക് തന്നെ അദ്ദേഹം തിരഞ്ഞെടുത്തത് സൗദി അറേബ്യയെ ആണ്. ഗള്‍ഫ് മേഖലയില്‍ അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വലിയ രാജ്യമാണ് സൗദി.

ആശങ്കയോടെ ഇറാന്‍

ആശങ്കയോടെ ഇറാന്‍

യമനിലും സിറിയയിലും ആ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്ന സൗദി ഇത്രയധികം ആയുധങ്ങള്‍ വാങ്ങിക്കുന്നത് ആശങ്കയോടെയാണ് മറ്റു രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. പ്രത്യേകിച്ച് ഇറാന്‍. ഇറാനും യമനും സൗദിയുടെ നീക്കങ്ങളില്‍ അമ്പരപ്പുണ്ട്.

ആയുധങ്ങള്‍ കൂടുതലും അമേരിക്കയില്‍ നിന്ന്

ആയുധങ്ങള്‍ കൂടുതലും അമേരിക്കയില്‍ നിന്ന്

സൗദി അറേബ്യ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത് അമേരിക്കയില്‍ നിന്നാണ്. എഫ്-15 യുദ്ധ വിമാനം മുതല്‍ മിസൈല്‍ കവചങ്ങള്‍ വരെ അമേരിക്കയില്‍ നിന്നു സൗദി വാങ്ങിയിട്ടുണ്ട്. അമേരിക്കയുടെ വിദേശ വ്യാപാരം ശക്തിപ്പെടുത്തുക കൂടിയാണ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി യാത്രയുടെ ലക്ഷ്യം.

സൗദിയുടെ ഉദ്ദേശം

സൗദിയുടെ ഉദ്ദേശം


ടെര്‍മിനല്‍ ഹൈ ആള്‍ട്ടിട്ടൂഡ് ഏരിയ ഡിഫന്‍സ് (താഡ്)മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ സൗദി ആലോചിക്കുന്നുണ്ട്. കൂടാതെ ഉപഗ്രഹ സര്‍വേയും നിയന്ത്രണവും സാധ്യമാകുന്ന സി2 ബിഎംസി എന്ന സോഫ്റ്റ് വെയറും അമേരിക്കയില്‍ നിന്നു സൗദി വാങ്ങുമെന്നാണ് വിവരം. ബ്രാഡ്‌ലി ഫൈറ്റിങ് വെഹ്ക്കിള്‍, എം109 ആര്‍ട്ടിലെറി വെഹ്ക്കിള്‍ തുടങ്ങി യുദ്ധമുഖത്ത് ഉപയോഗിക്കുന്ന വാഹനങ്ങളും വാങ്ങും.

യുദ്ധക്കപ്പലുകള്‍

യുദ്ധക്കപ്പലുകള്‍

വര്‍ഷങ്ങളായി ചര്‍ച്ചകളിലുള്ളതും എന്നാല്‍ ഇതുവരെ സൗദി കൈവശപ്പെടുത്തിയിട്ടില്ലാത്തതുമായ ആയുധങ്ങളാണ് ഇപ്പോള്‍ സൗദി വാങ്ങാന്‍ ഒരുങ്ങുന്നത്. യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാന്‍ 2015 അമേരിക്കന്‍ വിദേശകാര്യ വകുപ്പുമായി ധാരണയുണ്ടാക്കിയിരുന്നെങ്കിലും കരാറില്‍ സൗദി ഒപ്പുവച്ചിരുന്നില്ല. ഉടന്‍ തന്നെ ഈ കരാറും നിലവില്‍ വരും.

ഇസ്രായേലിന്റെ സുരക്ഷ

ഇസ്രായേലിന്റെ സുരക്ഷ

ഡൊണാള്‍ഡ് ട്രംപ് സൗദിയില്‍ എത്തിയാല്‍ യുദ്ധക്കപ്പല്‍ വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകും. അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന ലിറ്ററല്‍ കോംമ്പാറ്റ് ഷിപ്പിന്റെ മാതൃകയിലുള്ളതാണ് സൗദി സ്വന്തമാക്കുക. എന്നാല്‍ ഇസ്രായേലിന്റെ സുരക്ഷ പരിഗണിച്ച് മാത്രമേ അമേരിക്ക ഈ കരാറിന് ഒരുങ്ങൂവെന്നാണ് വിവരം.

ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനം

ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനം

അതേസമയം, ട്രംപിന്റെ സന്ദര്‍ശന വേളയില്‍ അറബ് ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനം ലക്ഷ്യമിടുന്നുണ്ട്. ജിസിസി രാഷ്ട്രത്തലവന്‍മാരുടെ പ്രത്യേക ഉച്ചകോടിയും നടക്കും. ഭീകരത, ഇറാന്‍, യമന്‍ എന്നീ കാര്യങ്ങളായിരിക്കും ഈ യോഗങ്ങളിലെ പ്രധാന ചര്‍ച്ച. സല്‍മാന്‍ രാജാവുമായും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ട്രംപ് കൂടിക്കാഴ്ച നടത്തും.

English summary
The Interior Ministry announced on Tuesday that a Special Forces soldier was killed as a security patrol came under attack by an RPG rocket fired by terrorists in Al-Masoura district in Qatif province.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X