കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയക്കെതിരെ കുരുക്കു മുറുകുന്നു, ധന സഹായം നൽകുന്നവരെ പിടിക്കും, പിന്നിൽ അമേരിക്കയല്ല

ഉത്തരകൊറിയ്ക്ക് നേരെ ഉപരോധം ശക്തിപ്പെടുത്താൽ തയ്യാറെടുത്തു ദക്ഷിണ കൊറിയയയും ശത്രു രാജ്യങ്ങളും. ഇക്കൂറി ഉത്തരകൊറിയ്ക്ക് സഹായം ചെയ്യുന്ന ഗ്രൂപ്പുകളേയും വ്യക്തികളേയും കേന്ദ്രീകരിച്ച് തിരിച്ചടിക്കാനാ

  • By Ankitha
Google Oneindia Malayalam News

സിയോൾ: ഉത്തരകൊറിയ്ക്ക് നേരെ ഉപരോധം ശക്തിപ്പെടുത്താൽ തയ്യാറെടുത്തു ദക്ഷിണ കൊറിയയയും ശത്രു രാജ്യങ്ങളും. ഇക്കൂറി ഉത്തരകൊറിയ്ക്ക് സഹായം ചെയ്യുന്ന ഗ്രൂപ്പുകളേയും വ്യക്തികളേയും കേന്ദ്രീകരിച്ച് തിരിച്ചടിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ചില വ്യക്തികളേയും ഗ്രൂപ്പുകളേയും ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്. ഈ പ്രവർത്തിയിലൂടെ ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തിനുളള ധനസഹായം ലഭിക്കുന്നത് ഇല്ലാതാക്കാൻ കഴിയുമെന്നു ദക്ഷിണ കൊറിയ വ്യക്തമാക്കിയിട്ടുണ്ട്.

 ഇപ്പോൾ ചന്ദ്രൻ, ശേഷം ചൊവ്വ പിന്നീട്....പുതിയ ബഹിരാകാശ നയത്തിന് ട്രംപിന്റെ അനുമതി, ലക്ഷ്യം വേറെ ഇപ്പോൾ ചന്ദ്രൻ, ശേഷം ചൊവ്വ പിന്നീട്....പുതിയ ബഹിരാകാശ നയത്തിന് ട്രംപിന്റെ അനുമതി, ലക്ഷ്യം വേറെ

un

വിവിധ ബാങ്കുകളും കമ്പനികളും ഉൾപ്പെടെ 20 ഓളം സ്ഥാപനങ്ങളേയും 12 ഓളം വ്യക്തികളേയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധം വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ചതാണ്.

ബ്ലാക്ക് ലിസ്റ്റിൽ വമ്പൻ കമ്പനികൾ

ബ്ലാക്ക് ലിസ്റ്റിൽ വമ്പൻ കമ്പനികൾ

ഉത്തരകൊറിയയ്ക്ക് സഹായം നൽകുന്നത് വമ്പൻ കമ്പനികളാണ്. ദക്ഷിണ കൊറിയയുടെ ബ്ലാക്ക് ലിസ്റ്റിൽ റാസൽ ഇന്റർനാഷണൽ കൊമേഴ്സ്യൽ ബാങ്ക്, കൊറിയൻ സിങ്ക് ഇൻഡസ്ട്രിയൽ ഗ്രൂപ്പ് എന്നിവയും ഉൾപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഉപരോധം ഏർപ്പെടുത്തുന്നതിലൂടെ ഗ്രൂപ്പുകളും വ്യക്തികളുമായുള്ള ഇടപാടുകൾ നടത്തുന്നതിന്റെ അപകടങ്ങൾ അന്തരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയാണെന്നും ദക്ഷിണ കൊറിയൻ വക്താവ് ബെയ്ക് ടെ ഹിയൂൺ പറഞ്ഞു.

 ഉന്നിനെതിരെ ആയുധം മൂർച്ച കൂട്ടി ശത്രുക്കൾ

ഉന്നിനെതിരെ ആയുധം മൂർച്ച കൂട്ടി ശത്രുക്കൾ

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിന് തിരിച്ചടി കൊടുക്കാൻ തയ്യാറെടുക്കുകയാണ് അമേരിക്ക, ജപ്പാൻ , ദക്ഷിണ കൊറിയൻ രാജ്യങ്ങൾ. ഇതിന്റെ ഭാഗമായി മൂന്നു രാജ്യങ്ങളും സംയുക്ത മിസൈൽ പരീശീലനം നടത്തുകയാണ്. കൂടാതെ ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷമത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി സൈനികാഭ്യാസം നടത്തിയിരുന്നു. 5 ദിവസം നീണ്ടു നിന്ന സൈനിക പരിശീലനത്തിനെതിരെ ഉത്തരകൊറിയ രംഗത്തെത്തിയിട്ടുണ്ടായിരുന്നു.

യുദ്ധ മുന്നറിയിപ്പ്

യുദ്ധ മുന്നറിയിപ്പ്

അമേരിക്ക- ദക്ഷിണ കൊറിയൻ സൈനികാഭ്യാസത്തിനെതിരെ ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. സൈനികാഭ്യാസം യുദ്ധ മുന്നറിയിപ്പിന്റെ ഭാഗമാണെന്നാണ് ഉത്തരകൊറിയയുടെ വാദം. ഇനി യുദ്ധം എന്ന് എന്നുള്ള ചോദ്യത്തിന് മാത്രം മറുപടി നൽകിയാൽ മതിയെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. എന്നാൽ യുദ്ധത്തിന് തങ്ങൾക്ക് താൽപര്യമില്ലെന്നും തങ്ങളുടെ മൗനത്തെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കേണ്ടെന്നും ഉത്തരകൊറിയ അറിയിച്ചിരുന്നു.

ഉന്നിനെ പ്രതിരോധത്തിലാക്കാനുളള പദ്ധതി

ഉന്നിനെ പ്രതിരോധത്തിലാക്കാനുളള പദ്ധതി

പുതിയ ഉപരോധ നടപടി ഉത്തരകൊറിയയേയും ഉന്നിനേയും കൂടുതൽ പ്രതിരോധത്തിലാക്കുമെന്നാണ് ദക്ഷിണ കൊറിയയുടെ വാദം. ഉപരോധം പൂർണ്ണമായും വിജയിച്ചാൽ ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ പൂർണ്ണമായും പിൻവലിക്കുമെന്നാണ് ദക്ഷിണകൊറിയയുടെ കണക്കു കൂട്ടൽ. എന്നാൽ എത് സമയം തങ്ങൾ യുദ്ധത്തിന് തയ്യാറാണെന്നാണ് ഉത്തരകൊറിയൻ നേതാവ് കിങ് ജോങ് ഉൻ പറഞ്ഞിരുന്നു. എന്നാൽ തങ്ങൾക്ക് യുദ്ധത്തിന് താല്പര്യമില്ലെന്നും യുദ്ധമുണ്ടായാൽ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നു പറഞ്ഞിരുന്നു

യുഎൻ പ്രതിനിധി ഉത്തരകൊറിയയിൽ

യുഎൻ പ്രതിനിധി ഉത്തരകൊറിയയിൽ

യുഎൻ പ്രതിനിധിയുടെ ഉത്തരകൊറിയൻ സന്ദർശനത്തിനു ശേഷമാണ് അമേരിക്ക- ഉത്തരകൊറിയൻ ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്. യുഎൻ പ്രതിനിധിയായ ജെഫ്രി ഫെൽറ്റ്മാനാണ് പ്യോങ്യാങിലെത്തിയ്ത്. ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റി യോങ് ഹോയുമായി ചർച്ച നടത്തിയിരുന്നു. ആറു വർഷത്തിനു ശേഷമാണ് യുഎൻ പ്രതിനിധി ഉത്തരകൊറിയയിലെത്തുന്നതെന്നത് ശ്രദ്ധേയമാണ്.

English summary
South Korea added several North Korean groups and individuals to its sanctions list Monday in a largely symbolic move that is part of efforts to cut off funding for the North’s weapons programs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X