പിണക്കം മറന്ന് ദക്ഷിണ കൊറിയ, ഉഭയകക്ഷി ചർച്ചയ്ക്ക് വേദിയൊരുങ്ങി; ഇനി വെറും ആറ് നാൾ മാത്രം

  • Posted By:
Subscribe to Oneindia Malayalam

സോൾ: ‌ ഉത്തര- ദക്ഷിണ കൊറിയൻ രജ്യങ്ങൾ തമ്മിലുള്ള മഞ്ഞ് ഒരുകുന്നു. മുഖ്യ ശത്രുവായ ഉത്തരകൊറിയയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നു ദക്ഷിണ കൊറിയ. ഇരു രാജ്യങ്ങൾ തമ്മിലുള്ള വെല്ലുലിളികൾ യുദ്ധത്തിന്റെ വക്കിൽ വരെ എത്തിയിരുന്നു. അതിനിടെയാണ് ഇത്തരത്തിലുള്ള കൂടിക്കാഴ്ച. ദക്ഷിണകൊറിയയുമായി കൂടിക്കാഴ്ചക്ക് തയ്യാറാണന്നു അറിയിച്ച് ഉത്തരകൊറിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയുടെ തീരുമാനം സ്വാഗതാർഗമാണന്നു ദക്ഷിണകൊറിയ അറിയിച്ചിട്ടുണ്ട്.

യുഎസ് തള്ളിപ്പറഞ്ഞെങ്കിലും കൈവിടാതെ ചൈന; പാകിസ്താൻ ഭീകരതയുടെ ഇര, ചെയ്ത നല്ലകാര്യങ്ങൾ മറക്കരുത്

അടുത്ത ആഴ്ച ഇരു രാജ്യങ്ങൾ തമ്മിലുള്ള ചർച്ച കൾ ആരംഭിക്കും. ജനുവരി 9 ന് പാൻമുൻജോം നഗരത്തിൽ വച്ചാകും ഉത്തരകൊറിയയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയെന്ന് ദക്ഷിണ കൊറിയൻ മന്ത്രി ചോ മൈയംഗ് ഗ്യേംഗ് അറിയിച്ചിട്ടുണ്ട്. ഇതൊരു നല്ലൊരു തുടക്കമായിട്ടാണ് കാണുന്നത്. കൂടിക്കാഴ്ചയിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുളള ബന്ധം മെച്ചപ്പെടുത്താൻ സാധിക്കുമെന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ‍ പറഞ്ഞു.

തനിക്ക് എങ്ങനെ ഇടപെടണമെന്ന് അറിയില്ല , മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ് രജനികാന്ത്

 പ്രശ്നങ്ങൾക്ക് പരിഹാരം

പ്രശ്നങ്ങൾക്ക് പരിഹാരം

ഉത്തര-ദക്ഷിണകൊറിയൻ രാജ്യങ്ങൾ ശത്രുത മറന്ന് ചർച്ചയ്ക്ക് തയ്യാറാവുന്നത് ശുഭ സൂചനയായിട്ടാണ് നയതന്ത്ര വിദഗ്ധർ കാണുന്നത്. ദക്ഷിണ കൊറിയയ്ക്കും അയൽ രാജ്യങ്ങൾക്കും നേരെ വാളോങ്ങി നിന്നിരുന്ന ഉത്തരകൊറിയൻ നേതാവ് കിങ് ജോങ് ഉൻ തന്നെ ചർച്ചയ്ക്ക് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. പല തവണ അമേരിക്കയും ദക്ഷിണ കൊറിയയും ചർച്ചയ്ക്കായി ഉത്തരകൊറിയയെ ക്ഷണിച്ചിരുന്നുവെങ്കിലും ഇതു സ്വീകരിക്കാൻ ഉൻ തയ്യാറായിരുന്നില്ല. ഇപ്പോൾ ഉൻ തന്നെ നേരിട്ടു വന്ന സ്ഥിതിയ്ക്ക് മേഖലയിലെ പ്രശ്നങ്ങൾ ഒരു പരിഹാരം ഉണ്ടാകും.

 ദക്ഷിണ കൊറിയ്ക്ക് ആശംസ

ദക്ഷിണ കൊറിയ്ക്ക് ആശംസ

ഫെബ്രുവരിയിൽ ദക്ഷിണകൊറിയയിൽ വെച്ചു നടക്കുന്ന വിന്റർ ഒളിമ്പിക്സിന് എല്ലാ വിധ ആശംസകളും ഉത്തരകൊറിയ അറിയിച്ചിട്ടുണ്ട്. ഒളിമ്പിക്സ് വൻ വിജയമാകട്ടെ എന്നാണ് ഉൻ ആശംസിച്ചിരിക്കുന്നത്. ഒളിമ്പിക്‌സിൽ ഉത്തര കൊറിയന്‍ സംഘത്തെ അയയ്ക്കുന്നത് പരിഗണിക്കുമെന്ന പറഞ്ഞ കിം, രാജ്യത്തിന്റെ അഭിമാനം കാണിക്കാനുള്ള വലിയ അവസരമാണ് പങ്കാളിത്തമെന്നു വ്യക്തമാക്കി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇരു കൊറിയയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ യോഗം ചേരണമെന്നും കിം ആവശ്യപ്പെട്ടു.

യുഎസ് ശത്രു പാളയത്തിൽ തന്നെ

യുഎസ് ശത്രു പാളയത്തിൽ തന്നെ

ദക്ഷിണകൊറിയയുമായി ഉത്തരകൊറിയ അടുക്കുമ്പോഴും അമേരിക്ക ശത്രുപാളയത്തിൽ തന്നെ . അമേരിക്കയ്ക്കെതിരെ വെല്ലുവിളി ഉയർത്തി ഉൻ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയെ നശിപ്പിക്കാനുള്ള ആണവ ബട്ടൻ ഇപ്പോഴും തങ്ങളുടെ കൈയിലുണ്ടെന്നും അതു അമേരിക്ക മനസിലാക്കുന്നത് നന്നായിരിക്കുമെന്നും ഉൻ പറഞ്ഞു. ആരുടേയും ഭീഷണികൾ വകവെയ്ക്കില്ലെന്നും അണവപരീക്ഷണവുമായി മുന്നോട്ടു പോകുമെന്നും ഉൻ വ്യക്തമാക്കിയിട്ടുണ്ട്.

സ്വാഗതം ചെയ്ത് ചൈന

സ്വാഗതം ചെയ്ത് ചൈന

ഉന്നിന്റെ നടപടിയെ സ്വാഗതം ചെയ്ത് ചൈന രംഗത്തെത്തിയിട്ടുണ്ട്. ഉത്തരകൊറിയയുടെ നിലപാടിന് പൂർണ്ണ പിന്തുണയും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരകൊറിയുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജ്യമാണ് ചൈന. അമേരിയ്ക്കയും യുഎന്നും ഉത്തരകൊറിയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിട്ടും ചൈന മൃദുസമീപനമാണ് സ്വീകരിച്ചത്. അമേരിക്ക നിലപാട് കടുപ്പിച്ചപ്പോഴാണ് ഉത്തരെകാറിയ്ക്ക് മേൽ ചൈന കടുത്ത നിലപാട് കൈക്കൊണ്ടത്. എന്തായാലും ഉത്തര കൊറിയയുടെ പുതിയ തീരുമാനം ചൈനയ്ക്ക് ആശ്വാസകരമാണ്.

 ഉപഭൂഖണ്ഢത്തിലെ സമാധാനം

ഉപഭൂഖണ്ഢത്തിലെ സമാധാനം

കൊറിയൻ ഉപഭൂഖണ്ഡത്തിലെ സമാധാനംവും സൈനിക സംഘർഷങ്ങളും ഒഴിവാക്കാനായി ദക്ഷിണ കൊറിയയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഉൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിസംബറിൽ നടന്നിരുന്ന സംയുക്ത സൈനികാഭ്യാസം മാറ്റിവെച്ചതായി ദക്ഷിണ കൊറിയൻ അറിയിച്ചിട്ടുണ്ട്. മേഖലയിൽ ഉത്തര കൊറിയ ഉയർത്തുന്ന വെല്ലുവിളിയെ തുടർന്നാണ് അമേരിക്കയുമായി ദക്ഷിണ കൊറിയ സൈനിക സഖ്യമണ്ടാക്കിയത്.‌

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
South Korea — South Korea on Tuesday responded to an overture from the North and proposed holding high-level talks between the countries on their border next week.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്