Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതിയും അധികാര ദുർ‌വിനിയോ​ഗവും, ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു

സോൾ: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ഹൈയെ പുറത്താക്കാനുള്ള ഇംപീച്ച്മെൻറ് ​പ്രമേയം പാര്‍ലമെന്റ് പാസാക്കി. ഭരണഘടനാ ലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നാരോപിച്ചാണ് നടപടി. ദേശീയ അസംബളിയിൽ 234 ​അംഗങ്ങൾ പാര്‍കിനെതിരെ വോട്ട്​ ചെയ്​തു. 56 വോട്ടുകൾ മാത്രമാണ്​ പാര്‍കിന്​ അനുകൂലമായി ലഭിച്ചത്​.

ഭരണഘടന കോടതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. 180 ദിവസത്തിനുള്ളിൽ കോടതിക്ക് തീരുമാനമെടുക്കാം. പ്രസിഡൻറിനെതിരെ ഇംപീച്ച്​മെൻറ്​ പ്രമേയം പാസായ ശേഷം അധികാരം പ്രധാനമന്ത്രി ഹുവാൻ ക്യോയാന്​ കൈമാറിയിട്ടുണ്ട്.

 south-korean-president-park-geun-hye

ബാല്യകാല സുഹൃത്ത് ചോയ് സൂന്‍ സിലിന്‍െറ അഴിമതിക്ക് കൂട്ടുനിന്നെന്ന ആരോപണമാണ് പാര്‍കിന് തിരിച്ചടിയായത്. പാര്‍കിന്‍െറ രാജിക്കായി ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. കഴിഞ്ഞ ഒന്നര മാസമായി പാര്‍ക്കിനെതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+