കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയക്ക് മറുപടിയായി ദക്ഷിണ കൊറിയ - യുഎസ് സൈന്യം; പത്ത് മിനിറ്റിൽ വിക്ഷേപിച്ചത് എട്ട് മിസൈലുകൾ

  • By Akhil Prakash
Google Oneindia Malayalam News

വാഷിം ഗ്ടൺ; യുഎസും ദക്ഷിണ കൊറിയൻ സൈന്യവും ചേർന്ന് തിങ്കളാഴ്ച എട്ട് ബാലിസ്റ്റിക് മിസൈലുകൾ കടലിലേക്ക് വിക്ഷേപിച്ചതായി റിപ്പോർട്ട്. ദക്ഷിണ കൊറിയയുടെ കിഴക്കൻ ഭാ ഗത്തെ കടലിലേക്ക് 10 മിനിറ്റിനുള്ളിൽ എട്ട് ആർമി ടാക്‌റ്റിക്കൽ മിസൈൽ പതിച്ചതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. ഉത്തരകൊറിയൻ ആക്രമണങ്ങളെ പ്രതിരോധിക്കാനും കീഴ്പ്പെടുത്താനും ഉള്ള ശേഷി തങ്ങൾക്ക് ഉണ്ടെന്ന് അറിയിക്കാനുള്ള ശക്തി പ്രകടനമാണ് മിസൈൽ വിക്ഷേപണത്തിലൂടെ ഉദ്ദേശിച്ചതെന്ന് ഇവർ പറയുന്നു.

കഴിഞ്ഞ ദിവസം ഉത്തര കൊറിയയും ഇത്തരത്തിൽ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. പടിഞ്ഞാറൻ, കിഴക്കൻ തീരപ്രദേശങ്ങളിൽ നിന്നും തലസ്ഥാനമായ പ്യോങ്‌യാങ്ങിന് വടക്കും സമീപമുള്ള രണ്ട് ഉൾനാടൻ പ്രദേശങ്ങളിൽ നിന്നും ഉൾപ്പെടെ കുറഞ്ഞത് നാല് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായിരുന്നു ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചത് ഉൾപ്പെടുന്ന 2022 ൽ മാത്രം 18 റൗണ്ട് മിസൈൽ പരീക്ഷണങ്ങൾ ഉത്തരകൊറിയ നടത്തിയിട്ടുണ്ട്. അതേ സമയം ഉത്തര കൊറിയ ആണവ പരീക്ഷണം നടത്താൻ തയ്യാറാകുകയാണെങ്കിൽ അതിന് തക്കതായ നയങ്ങൾ രൂപികരിക്കുമെന്ന് ദക്ഷിണ കൊറിയൻ, യുഎസ് ഉദ്യോഗസ്ഥർ പറയുന്നു.

 missile

മെയ് 25 ന് ഉത്തരകൊറിയയുടെ മുൻ ബാലിസ്റ്റിക് വിക്ഷേപണങ്ങളെത്തുടർന്നും യുഎസും ദക്ഷിണ കൊറിയൻ സേനയും സമാനമായ ലൈവ്-ഫയർ ഡ്രിൽ നടത്തിയിരുന്നു. അടുത്തിടെ യുഎസ് പ്രസിഡന്റ് ജോബൈഡൻ ദക്ഷിണ കൊറിയയും ജപ്പാനും സന്ദർശിച്ചിരുന്നു. രണ്ട് സഖ്യകക്ഷികളെയും ശത്രുക്കളിൽ നിന്ന് പ്രതിരോധിക്കാനുള്ള യുഎസ് പ്രതിബദ്ധത സന്ദർശനത്തിൽ അദ്ദേഹം ആവർത്തിച്ചു. തുടർന്ന് യുഎസ് വിമാനവാഹിനിക്കപ്പൽ റൊണാൾഡ് റീഗൻ ഫിലിപ്പൈൻ കടലിൽ ദക്ഷിണ കൊറിയയുമായി മൂന്ന് ദിവസത്തെ നാവിക അഭ്യാസവും നടത്തിയിരുന്നു. 2017 നവംബറിന് ശേഷം ഇവർ നടത്തുന്ന ആദ്യത്തെ സംയുക്ത അഭ്യാസമായിരുന്നു ഇത്.

വേദിയിലും കൈകോര്‍ത്ത്...; ഒരുമിച്ച് പാടിയും ആടിയും ഗോപി സുന്ദറും അമൃതയും

ഉത്തരകൊറിയൻ വിക്ഷേപണത്തിന് മണിക്കൂറുകൾക്ക് ശേഷം, ജപ്പാനും അമേരിക്കയും സംയുക്ത ബാലിസ്റ്റിക് മിസൈൽ അഭ്യാസം നടത്തി. പ്രതിരോധശേഷിയും ആക്രമണശേഷിയും കാണിക്കാനാണ് അഭ്യാസം നടത്തിയതെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയാൽ കൂടുതൽ അന്താരാഷ്ട്ര ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്ക അറിയിച്ചു. എന്നാൽ യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ഭിന്നിച്ചതോടെ പുതിയ ശിക്ഷാ നടപടികൾക്കുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. റഷ്യയും ചൈനയും ചേർന്ന് യുഎസ് സ്പോൺസർ ചെയ്ത പ്രമേയം വീറ്റോ ചെയ്തിരുന്നു. പ്യോങ്‌യാങ്ങുമായുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതിൽ വാഷിംഗ്ടൺ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇവർ നിർബന്ധിച്ചു.

Recommended Video

cmsvideo
ക്ഷമ ചോദിക്കുന്നു, സർക്കാരിനെതിരെ പറഞ്ഞിട്ടില്ല.നടി പറയുന്നു

English summary
They say the missile launch was intended to show that they have the capability to repel and subdue North Korean attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X