Get Updates
Get notified of breaking news, exclusive insights, and must-see stories!

കപ്പല്‍അപകടം:ദക്ഷിണകൊറിയന്‍പ്രധാനമന്ത്രി രാജിവച്ചു

സിയോള്‍: യാത്രാ കപ്പല്‍ മുങ്ങി മുന്നൂറിലധികം യാത്രക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രി രാജിവച്ചു. അപകടം ഒഴിവാക്കാന്‍ കഴിയാതിരുന്നതും കൃത്യമായ രക്ഷാ പ്രവര്‍ത്തനം നടത്താനാവാതിരുന്നതിനും താന്‍ ബാധ്യസ്ഥനാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി ചുങ് ഹോങ് വോണ്‍ രാജിവച്ചത്.

ഒരു പ്രധാനമന്ത്രി എന്ന നിലത്ത് തനിക്ക് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും ചുങ് ഹോങ് വോണ്‍ പറഞ്ഞു. അപകടം നടന്ന ഉടന്‍ തന്നെ താന്‍ രാജി വക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ആ സമയം അടിയന്തര നടപടികള്‍ എടുക്കുകയായിരുന്നു എന്റെ ഉത്തരവാദിത്തം. അതിന് ശേഷമാണ് ഇപ്പോള്‍ രാജിവക്കുന്നത്- അദ്ദേഹം പറഞ്ഞു.

Chung Hong Won

11 ദിവസങ്ങള്‍ക്ക് മുമ്പാണ് 476 പേരുമായി പുറപ്പെട്ട ചെറു യാത്രാ കപ്പല്‍ മുങ്ങിയത്. അപകടം നടന്ന ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും കപ്പലില്‍ ഉണ്ടായിരുന്ന ഭൂരിപക്ഷം പേരേയും രക്ഷപ്പെടുത്താനായില്ല. വിനോദ സഞ്ചാരത്തിനെത്തിയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു കപ്പലിലെ യാത്രക്കാരില്‍ ഭൂരിപക്ഷവും. 325 വിദ്യാര്‍ത്ഥികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

ഇപ്പോഴും കപ്പലിലെ യാത്രക്കാര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 187 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. മോശം കാലാവസ്ഥ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

അപകടത്തെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് തുടക്കം മുതലേ ആക്ഷേപം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ രാജിയെന്നും വാര്‍ത്തകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+