സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചു; സുനിത വില്യംസും ബുച്ച് വിൽമോർറും ദിവസങ്ങൾക്കുള്ളിൽ ഭൂമിയിലേക്ക്
വാഷിങ്ടൺ: ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ക്രൂ - 10 ദൗത്യം വിക്ഷേപിച്ചു. ഫാൽക്കൺ 9 റോക്കറ്റിൽ ഫ്ലോറിഡ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിച്ചത്. നാല് പുതിയ ബഹിരാകാശ സഞ്ചാരികളും പേടകത്തിലുണ്ട്. ഇന്ത്യൻ സമയം പുലർച്ചെ 4. 33 നാണ് വിക്ഷേപിച്ചത്. ക്രൂ - 10 ഭൂമി വിട്ട് 7 മിനിറ്റും 50 സെക്കന്റും കഴിഞ്ഞ് ഫാൽക്കൺ - 9 ന്റെ ആദ്യ ഘട്ട ബൂസ്റ്റർ ലാൻഡിംഗ് സോൺ 1 ൽ ലാൻഡ് ചെയ്തു.
ക്രൂ 9 വിക്ഷേപിച്ചതോടെ 9 മാസങ്ങളോളമായി രാജ്യാന്തര ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ച് വരവ് ഉടൻ ഉണ്ടാവും. ആനി മക്ലിൻ, നിക്കോളസ് അയേഴ്സ് ( നാസ ) ടക്കുയു ഒനീഷി ( ജപ്പാൻ ) കിറിൽ പെസ്കോവ് ( റഷ്യ ) എന്നിവരാണ് പേടകത്തിലുള്ള ബഹിരാകാശ സഞ്ചാരികൾ. ഇവർക്ക് ചുമതല കൈമാറിയ ശേഷമായിരിക്കും സുനിതയുടെയും ബുച്ച് വിൽമോറിന്റെയും മടക്കം.

ഹൈഡ്രോളിക് സംവിധാനത്തിൽ ഉണ്ടായ തകരാറിനെ തുടർന്നാണ സ്പേസ് എക്സ് ക്രൂ 10 പേടകത്തിന്റെ കഴിഞ്ഞ ദിവസം നടക്കേണ്ട വിക്ഷേപണം താത്ക്കാലികമായി മാറ്റിവെച്ചത്. റോക്കറ്റിനും പേടകത്തിനും തകരാറൊന്നും സംഭവിച്ചിട്ടില്ലെന്ന് നാസ വിശദീകരിച്ചു.
10 മണിക്കൂർ നേരത്തെ യാതരക്കൊടുവിൽ സ്പേസ് എക്സിന്റെ ക്രൂ - 10 ബഹിരാകാശത്ത് എത്തിച്ചേരുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസത്തെ ഹാൻഡ് ഓവർ പ്രക്രിയകൾക്ക് ശേഷം 19ാം തീയതിയോടെ സുനിതയയെും സംഘത്തെയും തിരികെ കൊണ്ടുവാരൻ സാധിക്കുമെന്നാണ് നാസ പറയുന്നത്.
വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ആണ് ബോയിംഗിന്റെ പരീക്ഷണ സ്റ്റാർലൈൻ പേടകത്തിൽ 2024 ജൂണിൽ ഭൂമിയിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വിൽമോറും 9 മാസത്തിൽ അധികമാഇ ബഹിരാകാശത്ത് തുടരുകയാണ്. സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണം ഇരുവർക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ എത്താൻ സാധിച്ചില്ല.
പലതവണ ഇരുവരുടെയും മടക്കി കൊണ്ടുവരാൻ നാസ ശ്രമിച്ചെങ്കിലും ഹീലിയം ചോർച്ചയും ത്രസ്റ്ററുകൾക്ക് തകരാറുമുള്ള സ്റ്റാർലൈനറിന്റെ അപകട സാധ്യത മുന്നിൽക്കണ്ട് മടക്കയാത്ര നീട്ടിവെയ്ക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാർലൈനർ ലാൻഡ് ചെയ്യിപ്പിക്കുകയാണ് നാസ ചെയ്തത്.












Click it and Unblock the Notifications