• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാസയ്‌ക്കൊപ്പം ചേര്‍ന്ന് എലോണ്‍ മസ്‌ക്, ശാസ്ത്രജ്ഞരെ ചന്ദ്രനിലെത്തിക്കും, 2.9 മില്യണ്‍ പദ്ധതി

വാഷിംഗ്ടണ്‍: നാസയ്‌ക്കൊപ്പം പുതിയ പദ്ധതിക്കായി ചേര്‍ന്ന് സ്‌പേസ് എക്‌സ് സ്ഥാപകന്‍ എലോണ്‍ മസ്‌ക്. അദ്ദേഹത്തിന്റെ സ്‌പേസ് കമ്പനി ബഹിരാകാശ ശാസ്ത്രജ്ഞരെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. 2.9 മില്യണിന്റെ കരാറാണ് നാസ മസ്‌കിന് നല്‍കിയിരിക്കുന്നത്. 2024ഓടെ ബഹിരാകാശ ശാസ്ത്രജ്ഞരെ ചന്ദ്രനിലെത്തിക്കാന്‍ പാകത്തില്‍ ഒരു ബഹിരാകാശ വാഹനം സ്‌പേസ് എക്‌സ് സജ്ജമാക്കും. ടെസ്ല ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനെയും പ്രതിരോധ ഇടപാടുകാരന്‍ ഡൈനെറ്റിക്‌സ് ഐഎന്‍സിയെയും മറികടന്നാണ് ഈ നേട്ടം സ്‌പേസ് എക്‌സ് സ്വന്തമാക്കുന്നത്.

ബഹിരാകാശ മേഖലയിലെ വന്‍ കുതിച്ച് ചാട്ടത്തിനാണ് എലോണ്‍ മസ്‌ക് ഒരുങ്ങുന്നത്. നാസയ്ക്കും സ്‌പേസ് എക്‌സിനും ഇത് വലിയ കുതിപ്പാകും. ജെഫ് ബെസോസും എലോണ്‍ മസ്‌കും ലോകത്ത് ഒന്നാമതും മൂന്നാമതും നില്‍ക്കുന്ന കോടീശ്വരന്മാരാണ്. അതുകൊണ്ട് തന്നെ നാസയുടെ കരാര്‍ ആര് സ്വന്തമാക്കുമെന്ന കാര്യത്തില്‍ ഒരു ആകാംക്ഷയുണ്ടായിരുന്നു. 1972ന് ശേഷം നാസ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ശ്രമം വീണ്ടും ആരംഭിക്കുകയാണ്. അതുകൊണ്ട് ഏറ്റവും പുതിയ സാങ്കേതികവിദ്യകളുമായിട്ടായിരിക്കും സ്‌പേസ് എക്‌സ് ചന്ദ്രനിലേക്ക് ശാസ്ത്രജ്ഞരെ എത്തിക്കുക.

ലേലത്തില്‍ ഒറ്റയ്ക്ക് പങ്കെടുത്തത് മസ്‌ക് മാത്രമാണ്. ബ്ലൂ ഒറിജിന്‍, ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പുമായി ചേര്‍ന്നാണ് ലേലത്തിനെത്തിയത്. ഡയനെറ്റിക്‌സിനും പാര്‍ട്ണര്‍മാരുണ്ടായിരുന്നു. നാസാ റൂള്‍സ് എന്നാണ് കരാര്‍ ലഭിച്ച ശേഷം മസ്‌ക് ട്വീറ്റ് ചെയ്തത്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന മനുഷ്യ പേടകമാണ് സ്‌പേസ് എക്‌സ് നിര്‍മിക്കുക. നാസയുടെ ആര്‍ട്ടെമിസ് പ്രോഗ്രാം പ്രകാരമാണ് ഇതിന്റെ നിര്‍മാണം. രണ്ട് അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞരാണ് ഈ വാഹനത്തിലുണ്ടാവുക. എത്രയും പെട്ടെന്ന് ഈ മിഷന്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമമമെന്ന് നാസയുടെ ആക്ടിംഗ് അഡ്മിനിസ്‌ട്രേറ്റര്‍ സ്റ്റീവ് ജൂറിസിക്ക് പറഞ്ഞു.

നടൻ വിവേകിന് ആദരാഞ്ജലികൾ- അപൂർവ ചിത്രങ്ങൾ കാണാം

2024 ആണ് നാസ ബഹിരാകാശ വാഹനത്തെ ചന്ദ്രനിലെത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നത്. ഒരു ക്യാബിനും രണ്ട് എയര്‍ലോക്കുകളും അടങ്ങിയതാണ് സ്‌പേസ് എക്‌സിന്റെ ബഹിരാകാശ വാഹനം. ചന്ദ്രനില്‍ കൂടുതല്‍ സമയം ചെലവിടാനാണ് നാസ ശ്രമിക്കുന്നത്. സ്വകാര്യ കമ്പനികളെ ഇതിനായി കൂട്ടുപിടിച്ച് ബഹിരാകാശ വിവരങ്ങളെ കൂടുതല്‍ ലഭ്യമാക്കാനാണ് നാസ ശ്രമിക്കുന്നത്. സ്‌പേസ് എക്‌സിന്റെ വരവ് അത്തരത്തിലുള്ളതാണ്. മനുഷ്യരെ കൊണ്ടുപോകുന്നതിന് മുമ്പ് ടെസ്റ്റ് ഫ്‌ളൈറ്റ് നടത്താന്‍ സ്‌പേസ് എക്‌സ ്ശ്രമിച്ചേക്കും. ചന്ദ്രനിലേക്ക് സ്ഥിരമായി സര്‍വീസ് നടത്തുന്ന പ്ലാനാണ് നേരത്തെ സ്‌പേസ് എക്‌സ് വിഭാവനം ചെയ്തത്.

നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  Ananthapuri election result prediction| Oneindia Malayalam

  English summary
  spacex will send astronauts to moon, elon musk wins nasa's 3 million contract
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X