സമുദ്രാതിര്‍ത്തി ലംഘനം:മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍..

Subscribe to Oneindia Malayalam

ചെന്നൈ: മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റിലായതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ ബോട്ടും ശ്രീലങ്കന്‍ നാവിക സേന പിടിച്ചെടുത്തു. പാക് കടലിടുക്കില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തി എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

ശ്രീലങ്കന്‍ നാവിക സേനയുടെ നേവല്‍ കമാന്‍ഡിന്റെ ഭാഗമായുള്ള ആദ്യ അറ്റാക്ക് ആണ് സേന നടത്തിയത്. ഇവരുടെ പതിവ് പട്രോളിങ്ങിനിടെയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കണ്ടത്. ഇവരെ നിയമനടപടികള്‍ക്ക് വിധേയരാക്കും.

fisherman

സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് ഈ വര്‍ഷം ഇതിനു മുന്‍പും ഇന്ത്യയില്‍ നിന്നുള്ള മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 6 ന് ഇന്ത്യയില്‍ നിന്നുള്ള 8 മത്സ്യത്തൊഴിലാളികളാണ് ഇതേ കാരണത്തിന് അറസ്റ്റിലായത്.

ഈ വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാനാകില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി പറഞ്ഞു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പളനിസ്വാമി കത്തയച്ചിട്ടുമുണ്ട്.

English summary
Sri Lanka detains three Tamil Nadu fishermen for intruding into territorial waters
Please Wait while comments are loading...