പ്രതിസന്ധി മറികടക്കാൻ ശ്രീലങ്കയ്ക്ക് ആവശ്യം ആറ് മാസത്തിനുള്ളിൽ 3 ബില്യൺ ഡോളർ
കൊളംബോ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറണമെങ്കിൽ ശ്രിലങ്കക്ക് ആറ് മാസത്തിനുള്ളിൽ 3 ബില്യൺ ഡോളർ ആവശ്യമായി വരുമെന്ന് ശ്രീലങ്കൻ ധനമന്ത്രി അലി സാബ്രി. ഇന്ധനവും മരുന്നുകളും ഭക്ഷണവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം പുനഃസ്ഥാപിക്കാൻ ആയിരിക്കും ഈ തുക പ്രധാനമായും പ്രയോജനപ്പെടുത്തുക എന്നും മന്ത്രി കൂട്ടിച്ചേർത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുറച്ചു നാളുകളായി ശ്രീലങ്കയിൽ കലാപതുല്യമായ അന്തരീക്ഷമാണ്.
22 ദശലക്ഷം ജനങ്ങളുള്ള ദ്വീപിൽ നിലവിൽ മരുന്ന്, ഇന്ധനം, മറ്റ് ആവശ്യവസ്തുക്കൾ എന്നിവക്കെല്ലാം ഇവിടെ ക്ഷാമം നേരിടുന്നുണ്ട്. പത്ത് മണിക്കൂറിൽ അധികമാണ് ഇവിടെ പവർ കട്ട്. അന്താരാഷ്ട്ര പരമാധികാര ബോണ്ടുകൾ പുനഃക്രമീകരിക്കാനും പേയ്‌മെന്റുകൾക്ക് മൊറട്ടോറിയം തേടാനും ലങ്ക ശ്രമിക്കും, കൂടാതെ ജൂലൈയിൽ വരാനിരിക്കുന്ന 1 ബില്യൺ ഡോളറിന്റെ പേയ്‌മെന്റിനായി ബോണ്ട് ഹോൾഡർമാരുമായി ചർച്ച നടത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയുടെ മൊത്ത കടബാധ്യത ഈ വർഷം 7 ബില്യൺ ഡോളറും കറന്റ് അക്കൗണ്ട് കമ്മി ഏകദേശം 3 ബില്യൺ ഡോളറും ആണെന്നാണ് വിശകലന വിദഗ്ധർ ജെപി മോർ ഗൻ പറയുന്നത്.

സെൻട്രൽ ബാങ്ക് ഡാറ്റ പ്രകാരം രാജ്യത്തിന് 12.55 ബില്യൺ ഡോളറിന്റെ അന്താരാഷ്ട്ര സോവറിൻ ബോണ്ടുകളും മാർച്ച് അവസാനത്തോടെ 1.93 ബില്യൺ ഡോളറിന്റെ വിദേശ കരുതൽ ശേഖരവുമുണ്ട്. "രാജ്യത്തിന്റെ പ്രധാന വരുമാന മാർമായ ടൂറിസം കോവിഡ് പ്രതിസന്ധിയിൽ നിന്ന് പോയതാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. പ്രതിഷേധിക്കാനുള്ള നിങ്ങളുടെ അവകാശത്തെ ഞങ്ങൾ മാനിക്കുന്നു, പക്ഷേ അക്രമം പാടില്ല" എന്ന് മന്ത്രി പറഞ്ഞു. ഏപ്രിൽ 18 ന് ഐഎംഎഫുമായി ചർച്ചകൾ ആരംഭിക്കുന്നതിന് ശ്രീലങ്കൻ ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തെ വാഷിംഗ്ടണിലേക്ക് നയിക്കുമെന്നും. അന്താരാഷ്ട്ര കടം പുനഃക്രമീകരിക്കാൻ സർക്കാരിനെ സഹായിക്കുന്നതിന് സാമ്പത്തിക, നിയമ ഉപദേഷ്ടാക്കളെ 21 ദിവസത്തിനുള്ളിൽ തിരഞ്ഞെടുക്കുമെന്നും സാബ്രി കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച സെൻട്രൽ ബാങ്കിന്റെ പുതിയ ഗവർണർ പലിശനിരക്ക് 700 ബേസിസ് പോയിന്റുകൾ ഉയർത്തിയിരുന്നു. ഉയർന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്റെ ഭാ ഗമായാണ് ഈ നടപടി. ആറുമാസത്തിനകം നികുതിയും ഇന്ധനവിലയും വർധിപ്പിക്കുമെന്നും നഷ്ടം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുമെന്നും സാബ്രി പറഞ്ഞു. മാർച്ച് ആദ്യം പുറത്തിറക്കിയ ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഐഎംഎഫ് അവലോകനത്തിലെ പ്രധാന ശുപാർശകളിൽ ഈ നടപടികൾ ഉൾപ്പെടുന്നു. "ഇവ വളരെ ജനവിരുദ്ധമായ നടപടികളാണ്, എന്നാൽ രാജ്യം ഇതിൽ നിന്ന് കരകയറാൻ ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങളാണിവ," സാബ്രി പറഞ്ഞു
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications