Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചതായി റിപ്പോര്‍ട്ട്; നിഷേധിച്ച് ഓഫീസ്

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചതായി റിപ്പോര്‍ട്ട്. എല്ലാ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജിവച്ചെന്ന വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.

sri lanka

പ്രസിഡന്റ് ഗോതാബായ രജപക്‌സെയ്ക്ക് പ്രധാനമന്ത്രി രാജിക്കത്ത് നല്‍കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്കിടയില്‍ പ്രധാനമന്ത്രി പ്രസിഡന്റ് ഗോതബയ രാജപക്സെയെ കണ്ടേക്കുമെന്ന സൂചനയുണ്ട്.

വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, പ്രധാനമന്ത്രിയുടെ രാജിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ഈ കൂടിക്കാഴ്ച ആക്കം കൂട്ടി. അതേസമയം, ഈ യോഗത്തില്‍ നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് സൂചന. ഈ നിര്‍ണായക യോഗത്തിന് ശേഷം ക്യാബിനറ്റ് മന്ത്രിമാര്‍ രാജിവെക്കാന്‍ സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

അതേസമയം, ശ്രീലങ്കന്‍ മുന്‍ മന്ത്രി വിമല്‍ വീരവന്‍സയും രാഷ്ട്രപതിയെ കണ്ട് രാജ്യത്തെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷി ഇടക്കാല സര്‍ക്കാരിനെ നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കുതിച്ചുയരുന്ന പണപ്പെരുപ്പവും ദുര്‍ബലമായ കറന്‍സിയും ശ്രീലങ്കയില്‍ അടിസ്ഥാന വസ്തുക്കളുടെ വില കുതിച്ചുയരാന്‍ ഇടയാക്കി. സാമ്പത്തിക തകര്‍ച്ചയുടെ ദുരിതത്തില്‍, ദ്വീപ് രാഷ്ട്രത്തിലെ ആളുകള്‍ ഇന്ധനവും ഭക്ഷണവും മരുന്നുകളും വാങ്ങാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുന്നു.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. പ്രസിഡന്റ് ഗോതബയ രജപക്‌സെക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ രജപക്‌സെ കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതോടെ, ഭക്ഷണം, ഇന്ധനം, വൈദ്യുതി ക്ഷാമം എന്നിവയെച്ചൊല്ലിയുള്ള കൂടുതല്‍ പ്രതിഷേധങ്ങള്‍ തടയാന്‍ ശ്രീലങ്കന്‍ അധികൃതര്‍ 36 മണിക്കൂര്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു.

കൂടാതെ സോഷ്യല്‍ മീഡിയയ്ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാം അവഗണിച്ച് ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കുകയാണ്. വ്യാഴാഴ്ച രാത്രി പ്രസിഡന്റിന്റെ വീട്ടിലേക്കെത്തിയ പ്രതിഷേധം കലാപമോളമെത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഫെബ്രുവരിയില്‍ ശ്രീലങ്കയുടെ റീട്ടെയില്‍ പണപ്പെരുപ്പം ഇതിനകം 17.5 ശതമാനത്തിലെത്തി. ഭക്ഷ്യ പണപ്പെരുപ്പം 25 ശതമാനത്തിലധികം ഉയര്‍ന്നു. ഇത് ഭക്ഷണത്തിന്റെയും ധാന്യങ്ങളുടെയും വില ഉയര്‍ന്നതിലേക്ക് നയിച്ചു. മരുന്നിനും പാല്‍പ്പൊടിക്കും വലിയ ക്ഷാമവുമുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാകുകയാണ്. അവശ്യവസ്തുക്കളുടെ ക്ഷാമത്തിനും ദീര്‍ഘകാല വൈദ്യുതി തടസ്സത്തിനും രാജപക്‌സെ ഭരണകൂടത്തെ കുറ്റപ്പെടുത്തി പ്രക്ഷോഭകര്‍ തലസ്ഥാനം ഉള്‍പ്പെടെ രാജ്യത്തിന്റെ പല പോക്കറ്റുകളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+