• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ കോട്ട വീണു, പരാജയപ്പെട്ട നേതാവിനെ പുറത്താക്കണം, പ്രതിഷേധക്കാര്‍ക്കെപ്പം ചേര്‍ന്ന് ജയസൂര്യ

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ അതിരൂക്ഷമായി കലാപം. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ അടക്കം പ്രക്ഷോഭകാരികള്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. കൊളംബോയിലെ രജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകാരികള്‍ ഇരച്ച് കയറിയിരിക്കുകയാണ്. അതേസമയം ഇതുവരെ രാജ്യം ഇത്തരത്തില്‍ ഒത്തുച്ചേര്‍ന്നിരിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. ഒരു പരാജയപ്പെട്ട നേതാവിനെ അധികാരത്തില്‍ നിന്ന് പുറത്തെറിയാന്‍ വേണ്ടിയാണ് അവര്‍ ഇത് ചെയ്തതെന്നും ജയസൂര്യ പറഞ്ഞു. ഇതിന് പിന്നാലെ പ്രക്ഷോഭകാരികള്‍ക്കൊപ്പം ജയസൂര്യയും ചേര്‍ന്നത്.

ശ്രീലങ്ക തകരുന്നു; പ്രക്ഷോഭകര്‍ വളഞ്ഞതോടെ പ്രസിഡന്റ് ആംബുലന്‍സില്‍ രക്ഷപ്പെട്ടുശ്രീലങ്ക തകരുന്നു; പ്രക്ഷോഭകര്‍ വളഞ്ഞതോടെ പ്രസിഡന്റ് ആംബുലന്‍സില്‍ രക്ഷപ്പെട്ടു

Recommended Video

cmsvideo
  74,000 ടൺ ഇന്ധനം നൽകി ഇന്ത്യ, ശ്രീലങ്കൻ അഭയാർഥികൾ ഇന്ത്യയിലേക്ക് | Oneindia Malayalam

  ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്ന് ജയസൂര്യ പ്രക്ഷോഭകാരികളോട് വ്യക്തമാക്കി. താന്‍ വൈകാതെ തന്നെ വിജയം ആഘോഷിക്കും. പക്ഷേ അക്രമസംഭവങ്ങളൊന്നുമില്ലാതെ ഈ പ്രക്ഷോഭം നമ്മള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപരോധം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ കോട്ട വീണിരിക്കുന്നു രജപക്‌സെ. ജനങ്ങളാണ് വിജയിച്ചത്. ഇനിയെങ്കിലും രാജിവെക്കാനുള്ള അന്തസ്സ് കാണിക്കണമെന്നും ജയസൂര്യ ട്വീറ്റ് ചെയ്തു. ജയസൂര്യ മാത്രമല്ല, മുന്‍ താരങ്ങളായ കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന തുടങ്ങിയവരെല്ലാം രജപക്‌സെയെ പരസ്യമായി എതിര്‍ത്തവരാണ്. ഇവരെല്ലാം പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

  അതേസമയം പലയിടത്തും പോലീസ് പ്രക്ഷോഭകാര്‍ക്കൊപ്പമാണ്. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകാരികളാണ് പ്രസിഡന്റിന്റെ വസതി വളഞ്ഞത്. ഇതോടെ രജപക്‌സെ വസതി വിട്ടതായിട്ടാണ് സൂചന. പ്രസിഡന്റ് രാജ്യം വിട്ടെന്നും സൂചനയുണ്ട്. സൈനിക ആസ്ഥാനത്ത് പ്രസിഡന്റുണ്ടെന്നും സൂചനയുണ്ട്. പ്രസിഡന്റിന്റെ വസതിയുടെ കിടപ്പുമുറിയും അടുക്കളയും പ്രതിഷേധക്കാര്‍ കൈയ്യേറി. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തിനിടെ 33 പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. മുന്‍ മന്ത്രിക്കും പരിക്കേറ്റിട്ടുണ്ട്.

  കൂടുതല്‍ പ്രക്ഷോഭകാരികള്‍ ട്രെയിനില്‍ കൊളംബോയിലേക്ക് തിരിച്ചതായും വിവരമുണ്ട്. കാന്‍ഡി റെയില്‍വേ സ്‌റ്റേഷന്‍ സമരക്കാര്‍ പൂര്‍ണമായും പിടിച്ചെടുത്തു. ട്രെയിന്‍ നിര്‍ത്താന്‍ സൈന്യം ഉത്തരവിട്ടെങ്കിലും പ്രക്ഷോഭകാരികള്‍ നിരസിച്ചു. കരുതിയിരിക്കാന്‍ നാവിക സേനയ്ക്കും വ്യോമസേനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലങ്കയുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് കുമാര്‍ സംഗക്കാര്‍ പറഞ്ഞു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചു. പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി സ്പീക്കര്‍ക്ക് കത്ത് നല്‍കി.

  റോബിനുമായുള്ള വിവാഹം നടക്കുമോ? ബ്ലെസ്ലിയുടേത് ബാഡ് ടച്ചോ? ദില്‍ഷയുടെ പ്രതികരണം വൈറല്‍റോബിനുമായുള്ള വിവാഹം നടക്കുമോ? ബ്ലെസ്ലിയുടേത് ബാഡ് ടച്ചോ? ദില്‍ഷയുടെ പ്രതികരണം വൈറല്‍

  English summary
  srilanka protest: sanath jayasurya join with protesters asks rajapakse to resign with dignity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X