കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16കാരനായ വിദ്യാര്‍ഥി 21 സഹപാഠികളെ കുത്തി

  • By Meera Balan
Google Oneindia Malayalam News

Crime
പിറ്റ്‌സ്ബര്‍ഗ്: അമേരിയ്ക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥി സഹപാഠികള്‍ ഉള്‍പ്പടെ 22 പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച (ഏപ്രില്‍ 9) പുലര്‍ച്ചെ 7.15 ഓടെയാണ് 16 കാരനായ വിദ്യാര്‍ഥി സ്‌കൂളില്‍ അക്രമം നടത്തിയത്. പിറ്റ്‌സ്ബര്‍ഗിനടുത്തുള്ള ഫ്രാങ്ക്‌ലിന്‍ റീജയണല്‍ സീനിയര്‍ ഹൈസ്‌ക്കൂളിലാണ് സംഭവം നടക്കുന്നത്.

രണ്ടോളം കറിക്കത്തികള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥി അക്രമം നടത്തിയത്. അലക്‌സ് ഹിബ്രാള്‍ എന്ന വിദ്യാര്‍ഥിയാണ് അക്രമം നടത്തിയത്. പരിക്കേറ്റവരില്‍ 21 പേരും വിദ്യാര്‍ഥികളാണ്. ഓരാള്‍ സ്‌കൂള്‍ ജീവനക്കാരനും. ഇതില്‍ നാല് വിദ്യാര്‍ഥികളുടെ നില അതീവ ഗുരുതരമാണ്.

പരിക്കേറ്റ വിദ്യാര്‍ഥികളെ ഹെലികോപ്ടറിലേയ്ക്കാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നതിന് മുന്പ് തന്നെ അക്രമിയെ കീഴടക്കാന്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞു. അക്രമിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളില്‍ രണ്ട് പേരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. പിടിയിലായ വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അക്രമത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ക്ക് എല്ലാ സഹായവും പ്രഡിഡന്റ് ബരാക്ക് ഒബാമ വാഗ്ദാനം ചെയ്തിട്ടുണ്ട്.

English summary
Stabbings at Pennsylvania high school; 22 injured, suspect is 16-year-old student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X