കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലാസ്സില്‍ കയറുന്ന തെരുവ് നായയെ കൊന്നു, കുട്ടികള്‍ക്ക് ദു:ഖം

  • By Soorya Chandran
Google Oneindia Malayalam News

യാങ്‌ലിന്‍(ചൈന): നമ്മുടെ നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ പോലും സ്ഥിരമായി ക്ലാസ്സില്‍ കയറാറില്ല. എന്നാല്‍ ചൈനയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ ഒരു നായ ഉണ്ടായിരുന്നു. മുഴുവന്‍ സമയവും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമയം ചെലവഴിച്ചിരുന്ന ഒരു തെരുവ് നായ.

കുട്ടികള്‍ ക്ലാസ്സില്‍ കയറുമ്പോള്‍ നായയും കൂടെ കയറും. എന്നിട്ട് ബഹളമുണ്ടാക്കാതെ ശ്രദ്ധയോടെ ഇരിക്കും. വിദ്യാര്‍ത്ഥികള്‍ ഇവന് ഒരു പേരും ഇട്ടിരുന്നു. കാസ്പര്‍.

Dog Casper

കാസ്പറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് ഇതത്ര പിടിച്ചില്ല. ക്ലാസ്സില്‍ തെരുവ് നായ പോലും കയറിയിരിക്കും എന്ന് വന്നാല്‍ യൂണിവേഴ്‌സിറ്റിക്ക് ചീത്തപ്പേരാണല്ലോ എന്നാണ് അവര്‍ ചിന്തിച്ചത്. തുടര്‍ന്ന് കാസ്പറിനെ അവര്‍ വിഷംകൊടുത്ത് കൊന്നു.

വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ എ എന്‍ഡ് എഫ് യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. കാമ്പസിന്റെ ഭാഗ്യ ചിന്ഹം എന്നതുപോലെ ആയിരുന്നു വിദ്യാര്‍ത്ഥികള്‍ കാസ്പറിനെ കൊണ്ടു നടന്നിരുന്നത്. ഒരു ദിവസം നോക്കുമ്പോള്‍ ചവറ് കൂനയില്‍ ചത്ത് കിടക്കുന്നതാണ് കണ്ടത്. അന്വേഷിച്ചപ്പോള്‍ കോളേജ് അധികൃതര്‍ തന്നെ 'കൊലക്കുറ്റം' ഏറ്റെടുത്തു. കാമ്പസിനകത്ത് തെരുവ്‌നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കുറേ എണ്ണത്തിനെ കൊന്നിട്ടുണ്ടെന്നായിരുന്നു മറുപടി.

English summary
Stray dog who attended Chinese students lectures is poisoned by University officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X