Get Updates
Get notified of breaking news, exclusive insights, and must-see stories!

131 പേര്‍ കൊല്ലപ്പെട്ട ദ്വീപില്‍ വീണ്ടും ഭൂകമ്പം; കെട്ടിടങ്ങള്‍ നിലംപൊത്തി!! ആയിരങ്ങള്‍ തെരുവില്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ ദ്വീപില്‍ വന്‍ ഭൂകമ്പം. നേരത്തെ ഇവിടെയുണ്ടായ ഭൂകമ്പത്തില്‍ ഒട്ടേറെ പേര്‍ മരിക്കുകയും നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തതിന് പിന്നാലെയാണ് അടുത്ത ദുരന്തം. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ആദ്യം ചെറിയ പ്രകമ്പനമുണ്ടായ ശേഷമാണ് ശക്തിയേറിയ ഭൂകമ്പമുണ്ടായത്. ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. ഒട്ടേറെ പേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ....

ഭൂമിക്കടിയില്‍ 12 കിലോമീറ്റര്‍

ഭൂമിക്കടിയില്‍ 12 കിലോമീറ്റര്‍

ലുംബോക്ക് ദ്വീപിലാണ് ഭൂകമ്പം. ദ്വീപിന്റെ വടക്ക് കിഴക്ക് ഭാഗത്തായി ഭൂമിക്കടിയില്‍ 12 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കൈലില്‍ 6.2 രേഖപ്പെടുത്തിയ ചലനം വ്യാപക നഷ്ടമുണ്ടാക്കിയെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

 ഞായറാഴ്ച മരിച്ചത് 131 പേര്‍

ഞായറാഴ്ച മരിച്ചത് 131 പേര്‍

ഞായറാഴ്ച ദ്വീപില്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. 131 പേരാണ് ഈ സംഭവത്തില്‍ മരിച്ചതായി കണക്കാക്കുന്നത്. ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. ഈ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നത് തുടരുന്നതിനിടെയാണ് അടുത്ത ഭൂകമ്പം.

ഒരാഴ്ചക്കിടെ മൂന്നാമത്തെ ഭൂകമ്പം

ഒരാഴ്ചക്കിടെ മൂന്നാമത്തെ ഭൂകമ്പം

ഒരാഴ്ചക്കിടെ മൂന്നാമത്തെ ശക്തിയേറിയ ഭൂകമ്പമാണ് ലുമ്പോക്ക് ദ്വീപിലുണ്ടാകുന്നത്. വ്യാഴാഴ്ചയുണ്ടായ സംഭവത്തില്‍ നിരവധി പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതേയുള്ളു. നിലവില്‍ സര്‍ക്കാര്‍ മരണം സ്ഥിരീകരിച്ചിട്ടില്ല.

ജനങ്ങള്‍ ഇറങ്ങിയോടി

ജനങ്ങള്‍ ഇറങ്ങിയോടി

ഞായറാഴ്ച ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. തുടര്‍ന്ന് ദ്വീപിലെ താന്‍ജുങ് ജില്ലയില്‍ പ്രത്യേക അഭയകേന്ദ്രം തുറന്നിരുന്നു. വ്യാഴാഴ്ച ഭൂകമ്പമുണ്ടായ ഉടനെ കേന്ദ്രത്തില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടി. പതിനായിരങ്ങള്‍ ഇപ്പോള്‍ ഗ്രൗണ്ടിലും റോഡിലുമായി നില്‍ക്കുകയാണ്.

റോഡുകളില്‍ വിള്ളല്‍

റോഡുകളില്‍ വിള്ളല്‍

റോഡിലൂടെ പോകുകയായിരുന്നു വാഹനങ്ങളിലുള്ളവര്‍ തിടുക്കത്തില്‍ വാഹത്തില്‍ നിന്ന് ഇറങ്ങിയോടി. ചിലയിടങ്ങളില്‍ റോഡിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. വാഹനത്തില്‍ നിന്നിറങ്ങിയവര്‍ റോഡിനോട് ചേര്‍ന്ന ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂട്ടംചേര്‍ന്ന് നില്‍ക്കുകയാണ്. ഇനിയും തുടര്‍ചലനമുണ്ടാകുമെന്നാണ് സൂചനകള്‍.

 1500 പേര്‍ക്ക് ഗുരുതര പരിക്ക്

1500 പേര്‍ക്ക് ഗുരുതര പരിക്ക്

ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 1500 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ പ്രത്യേകം സജ്ജമാക്കിയ ക്ലിനിക്കിലേക്ക് മാറ്റിയിരിക്കുകയാണ്. അധികമാളുകളും വീടുകളില്‍ താമസിക്കുന്നില്ല. അതുകൊണ്ടുതന്നെ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ ഉയര്‍ന്ന തോതില്‍ മരണം റിപ്പോര്‍ ചെയ്യാനിടയില്ലെന്നാണ് വിവരം.

പകര്‍ച്ചവ്യാധികള്‍

പകര്‍ച്ചവ്യാധികള്‍

അതേസമയം, ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 250 ആയെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരാണ് ഈ കണക്ക് പുറത്തുവിട്ടിട്ടുള്ളത്. എന്നാല്‍ ദുരന്തനിവാരണ വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ക്യാംപില്‍ കൂട്ടമായി കഴിയുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ പകരാനിടയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+