500ഓളം ഇന്ത്യക്കാര്‍ സുഡാന്‍ തുറമുഖത്ത്; ഓപ്പറേഷന്‍ കാവേരിക്ക് തുടക്കം, എല്ലാവരെയും നാട്ടിലെത്തിക്കും
ദില്ലി: സംഘര്‍ഷത്തെ തുടര്‍ന്ന് സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാനുള്ള ദൗത്യം നടക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. 500 ഓളം ഇന്ത്യക്കാരെ സുഡാനിലെ തുറമുഖത്ത് എത്തിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന രക്ഷാ ദൗത്യത്തിന് ഓപ്പറേഷന്‍ കാവേരി എന്നാണ് പേരിട്ടിരിക്കുന്നത്.
സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന നമ്മുടെ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ഓപ്പറേഷന്‍ കാവേരി ആരംഭിച്ചിരിക്കുന്നു. അഞ്ഞൂറോളം ഇന്ത്യക്കാര്‍ പോര്‍ട്ട് സുഡാനിലെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ഉടന്‍ എത്തും. നമ്മുടെ കപ്പലുകളും വിമാനങ്ങളും അവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ സജ്ജമാണ്. സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ പൗരന്മാരെയും സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് എസ് ജയ്ശങ്കര്‍ അറിയിച്ചു.

എയര്‍ഫോഴ്സ് സി -1 30 ജെ ജിദ്ദയില്‍ സജ്ജമാണെന്നും ഐ എന്‍ എസ് സുമേധ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ പോര്‍ട്ട് സുഡാനിലെത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ശനിയാഴ്ച സൗദി നടത്തിയ ഒഴിപ്പിക്കല്‍ നടപടികളില്‍ 150 ഓളം വിദേശ പൗരന്മാരെ എത്തിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഇന്ത്യക്കാരമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സുഡാനില്‍ നിന്നും വെടിയേറ്റ സൗദിയ വിമാനത്തിലെ ക്രൂ അംഗങ്ങളായ മൂന്ന് ഇന്ത്യക്കാരെയാണ് സൗദി രക്ഷിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 388 പേരെ ഒഴിപ്പിച്ചിരുന്നു. ഇക്കൂട്ടത്തിലും ഇന്ത്യക്കാരുണ്ടായിരുന്നു. 28 ഓളം രാജ്യങ്ങളിലുള്ള പൗരന്മാര്‍ ഈ സംഘത്തിലുണ്ടായിരുന്നു. സൈന്യത്തിന്റെ രണ്ട് വിമാനങ്ങളിലാണ് ഫ്രാന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ത്യയിലെ ഫ്രാന്‍സ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ യു എസ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിച്ചതായും ഖാര്‍ത്തൂമിലെ യു എസ് എംബസിയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ അറിയിച്ചു. ഏപ്രില്‍ 15 ന് തലസ്ഥാനമായ ഖാര്‍ത്തൂമിലും സുഡാനിലെ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ സേനയും അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്റെ കമാന്‍ഡര്‍ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
സംഘര്‍ഷത്തില്‍ മലയാളിയായ യുവാവ് കൊല്ലപ്പെട്ടിരുന്നു. കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്ത ഭടനുമായ അല്‍ബര്‍ട്ട് അഗസ്റ്റിനാണ് കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടത്. വീടിനുള്ളിള്‍ ഫോണ്‍ ചെയ്യുന്നതിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേല്‍ക്കുന്നത്. വീട്ടിലുണ്ടായിരുന്ന ഭാര്യയും മകളും രക്ഷപ്പെട്ടിരുന്നു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു.
ഇതിനിടെ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ വിദേശകാര്യമന്ത്രാലയത്തോട് സഹായം അഭ്യര്‍ത്ഥിച്ച് വീഡിയോ പങ്കുവച്ചിരുന്നു. താനും മകളും കാര്‍ട്ടൂമിലെ അപ്പാര്‍ട്ട്മെന്റ് ബേസ്മെന്റില്‍ വെള്ളമോ ഭക്ഷണമോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണെന്ന് വീഡിയോയില്‍ പറഞ്ഞു. വീടിനുള്ളിള്‍ ഫോണ്‍ ചെയ്യുന്നതിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേല്‍ക്കുന്നത്.ഈ സമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കണ്ണീരോടെയാണ് സൈബെല്ല അഗസ്റ്റിന്‍ സഹായം അഭ്യര്‍ത്ഥിച്ചത്.












Click it and Unblock the Notifications