ഇറാഖില്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 45 മരണം
ബാഗ്ദാദ്: ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 35 പേര്‍ മരിച്ചു. ബാഗ്ദാദിലെ തിരക്കേറിയ ഒരു റസ്റ്റോറന്റിന് മുന്നില്‍ ആയിരുന്നു സ്‌ഫോടനം. ആത്മഹത്യ സ്‌ക്വാഡ് ആണ് സ്‌ഫോടനം നടത്തിയതെന്ന് സംശയിക്കുന്നു. മറ്റ് ഇടങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ 15 പേര്‍ കൂടി മരിച്ചിട്ടുണ്ട്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ റസ്റ്റോറന്റുകളില്‍ ഒന്നായിരുന്നു സ്‌ഫോടനത്തില്‍ തകര്‍ന്നത്. യുവാക്കളുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്. റസ്‌റ്റോറന്റിനടുത്തുള്ള ജ്യൂസ് കടയും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. 35 പേര്‍ മരിച്ചതിന് പുറമേ 45 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

സുന്നികളുടെ കേന്ദ്രത്തിലേക്ക് ഏപ്രില്‍ മാസത്തില്‍ സൈന്യം നടത്തിയ ആക്രമണത്തെതുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് സ്‌ഫോടനങ്ങള്‍. 2013 ഒക്ടോബര്‍ മാസത്തില്‍ 21 ദിവസം കൊണ്ട് 385 പേരാണ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.
ബാഗ്ദാദ് പട്ടണത്തില്‍ നിന്ന് മാറി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് മുന്നിലും കാര്‍ ബോബ് സ്‌ഫോടനും ഉണ്ടായിട്ടുണ്ട്. ഇവിടെ അഞ്ച് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മറ്റൊരിടത്ത് സ്‌ഫോടനം നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. ഇവിടെ നടന്ന ഏറ്റമുട്ടലില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മറ്റൊരിടത്ത് നടന്ന സ്ഫോടനത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചിട്ടുണ്ട്.












Click it and Unblock the Notifications