കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയെ സൂര്യന്‍ ഇഞ്ചിഞ്ചായി കൊല്ലും; ഒരാഴ്ച്ചയ്ക്കിടെ ഭൂമിയിലെത്തിയത് 19 സൗര കൊടുങ്കാറ്റുകള്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭൂമിക്ക് ഭീഷണിയായി സൂര്യന്‍ മാറുന്നുവെന്ന് ശാസ്ത്ര ഏജന്‍സിയായ നാസ. നിരjavascript:void(0);ന്തരമായി സൂര്യനില്‍ നിന്ന് വരുന്ന തീജ്വാലകള്‍ ഭൂമിയെ ശരിക്കും ബാധിക്കുന്നുണ്ട്. ഇതിന്റെ തീക്ഷ്ണത ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. അതുകൊണ്ട് എങ്ങനെ ഇവയെ പ്രതിരോധിക്കും എന്ന് മാത്രമാണ് നാസ പരിശോധിക്കുന്നത്.

പക്ഷേ സോളാര്‍ സൈക്കിള്‍ പ്രക്രിയയുടെ ഭാഗമായിട്ടാണ് ഇങ്ങനെയുള്ള അപകടങ്ങള്‍ ഭൂമിയിലേക്ക് എത്തുന്നത്. എന്ത് വന്നാലും തടയാനാവില്ലെന്നാണ് നാസ പറയുന്നത്. എന്നാല്‍ അടുത്ത വര്‍ഷങ്ങളിലൊക്കെയായി വലിയ അപകടങ്ങള്‍ ഭൂമി നേരിടേണ്ടി വരുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഭൂമിയുടെ അവസാനം എന്ന് തന്നെ പറയാം. വിശദമായ വിവരങ്ങളിലേക്ക്....

1

ഭൂമിയെ സൂര്യന്‍ ഇഞ്ചിഞ്ചായി കൊല്ലുമെന്ന സൂചനയാണ് നാസ നല്‍കുന്നത്. ഒറ്റയടിക്ക് ഭൂമിയെ വിഴുങ്ങുകയല്ല, മറിച്ച് ഓരോ അപകടങ്ങള്‍ ഭൂമിയിലെത്തിക്കാന്‍ സൂര്യന് സാധിക്കും. കഴിഞ്ഞ ഒരാഴ്ച്ച തന്നെയുള്ള സൂര്യനിലെ താപനിലയും അത് ഭൂമിയിലേക്ക് തൊടുത്ത് വിടുന്ന സൗര കൊടുങ്കാറ്റുകളും വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്. ഓഗസ്റ്റ് പതിനഞ്ച് മുതല്‍ 21 വരെയുള്ള കാലയളവ് ഭയപ്പെടുത്തുന്നതാണ് നാസ പറയുന്നു. 19 സൗര ജ്വാലകള്‍ അഥവാ കൊടുങ്കാറ്റുകളാണ് ഭൂമിയിലേക്ക് എത്തിയത്. പതിനൊന്ന് സണ്‍സ്‌പോട്ടുകളും ഇതേ കാലയളവില്‍ ദൃശ്യമായി.

2

17 തവണയാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ നടന്നിരിക്കുന്നത്. സൂര്യനിലെ പ്രവര്‍ത്തനം ഏറ്റവും തീവ്രതയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നത്. ഇതിനേക്കാള്‍ തീവ്രമായ ആക്രമണം സൂര്യനില്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിലെത്തുമെന്ന് ഉറപ്പാണ്. ഓഗസ്റ്റ് 17ന് നടന്ന സൗര കൊടുങ്കാറ്റിന്റെ ദൃശ്യങ്ങള്‍ നാസ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ വരുന്നതിന്റെ പതിന്മടങ്ങായി സോളാര്‍ സ്‌പോട്ടുകളും സൗര കൊടുങ്കാറ്റുകളും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. സോളാര്‍ മാക്‌സിമത്തിലേക്ക് അടുക്കുന്നതോടെ ഇത് അതിതീവ്രമായി മാറും.

3

ഇതൊക്കെ എത്ര കണ്ടതാ; ഹര്‍ദിക് പാണ്ഡ്യയുടെ ആ എക്‌സ്പ്രഷന്‍ വൈറല്‍, കോണ്‍ഫിഡന്‍സെന്ന് ആരാധകര്‍

2025ലാണ് സോളാര്‍ മാക്‌സിമം സംഭവിക്കുക. ഇതോടെ ഭൂമിയിലെ ജീവജാലങ്ങളെയും സാങ്കേതിക വിദ്യയെയും ഇത് ശക്തമായി ബാധിച്ച് തുടങ്ങും. ഒപ്പം ഉപഗ്രഹങ്ങളെയും ബഹിരാകാശത്തെ ശാസ്ത്രജ്ഞരെയും ബാധിക്കും. സൂര്യന്റെ പ്രവര്‍ത്തനം ആ സമയം ഭയപ്പെടുത്തുന്ന രീതിയിലായിരിക്കും. സൂര്യന്‍ വന്‍ വിസ്‌ഫോടനങ്ങള്‍ക്കാണ് ഓഗസ്റ്റ് 14, 15 തിയതികള്‍ സാക്ഷ്യം വഹിച്ചത്. സൂര്യന്റെ പ്രതലത്തില്‍ പെട്ടെന്നുണ്ടായ വിസ്‌ഫോടനം ഭൂമിയെ ലക്ഷ്യമിട്ട് എത്തുകയായിരുന്നു. കാനിബാള്‍ സോളാര്‍ സ്‌റ്റോം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

4

ഈ ചിത്രത്തില്‍ സുന്ദരിമാര്‍ ഒളിഞ്ഞിരിപ്പുണ്ട്; അതിബുദ്ധിമാനാണെങ്കില്‍ 9 സെക്കന്‍ഡില്‍ കണ്ടെത്താംഈ ചിത്രത്തില്‍ സുന്ദരിമാര്‍ ഒളിഞ്ഞിരിപ്പുണ്ട്; അതിബുദ്ധിമാനാണെങ്കില്‍ 9 സെക്കന്‍ഡില്‍ കണ്ടെത്താം

കാനിബാള്‍ എന്നതിലൂടെ ആളെ കൊല്ലുന്ന സൗര കൊടുങ്കാറ്റാണ് ഇതെന്ന് ഉറപ്പായിരിക്കുകയാണ്. കൊറോണല്‍ മാസ് ഇജക്ഷന്റെ സാധാരണ ഗതിയിലുള്ള വേഗം സെക്കന്‍ഡില്‍ 400 കിലോമീറ്റര്‍ എന്ന നിരക്കിലാണ്. രണ്ടെണ്ണമാണ് ഭൂമിയിലേക്ക് എത്തിയത്. പാതി വഴിയില്‍ ഇവ രണ്ടും ഒന്നായിട്ടായിരുന്നു വരവ്. സൂര്യനില്‍ നിന്ന് വിസ്‌ഫോടനത്തെ തുടര്‍ന്ന് മാലിന്യങ്ങള്‍ അന്തരീക്ഷത്തിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. വലിയ തീഗോളമാണ് സൂര്യനില്‍ നിന്ന് വന്നത്. ഇരുപതിനായിരത്തോളം അടി ഉയരത്തിലായിരുന്നു ഇത്. നീളം ഇതിന്റെ അഞ്ചിരട്ടിയുണ്ടാവും.

5

ഭൂമിയെ വീഴുങ്ങാന്‍ ഈ തീഗോളത്തിന് സാധിക്കുമെന്ന് യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നു. കൊറോണല്‍ മാസ് ഇജക്ഷന്‍സാണ് ഭൂമിയിലെ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനവും റേഡിയോ സംവിധാനങ്ങളെയും താളം തെറ്റിക്കുക. ആദ്യ വന്ന തരംഗം ഭൂമിയുടെ കാന്തിക മണ്ഡലത്തെ കാര്യമായി ബാധിച്ചിട്ടില്ല. രണ്ടാമത്തേത് വീര്യം കൂടിയതായിരുന്നു. ജി1 ക്ലാസ് ഭൗമകാന്തിക കൊടുങ്കാറ്റിന്റെ വിഭാഗത്തിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌പേസ് വെതറിന്റെ കാര്യത്തില്‍ ശാസ്ത്രലോകം വളരെ പിറകിലാണെന്ന് എല്ലാവരും സമ്മതിക്കുന്നു. അടുത്ത കൊറോണല്‍ ഇജക്ഷന്‍ അറിയാതെ മുന്‍കരുതല്‍ എടുക്കാനാവില്ലെന്ന് ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു.

സൊനാലി ഫോഗട്ടിന് അവര്‍ മയക്കുമരുന്ന് കലര്‍ത്തിയ പുഡ്ഡിംഗ് നല്‍കി; ബന്ധുക്കളുടെ വെളിപ്പെടുത്തല്‍സൊനാലി ഫോഗട്ടിന് അവര്‍ മയക്കുമരുന്ന് കലര്‍ത്തിയ പുഡ്ഡിംഗ് നല്‍കി; ബന്ധുക്കളുടെ വെളിപ്പെടുത്തല്‍

English summary
sun will torture earth with solar flares, nasa's new data is horryfying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X