കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വീഡനും ഫിന്‍ലാന്റും നാറ്റോയിലേക്ക്; സഹായിക്കാന്‍ അമേരിക്കയും ബ്രിട്ടനും, റഷ്യയ്ക്ക് നിരാശ

Google Oneindia Malayalam News

ബ്രസല്‍സ്: നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകാന്‍ സ്വീഡനും ഫിന്‍ലാന്റും തീരുമാനിച്ചു. ഇരു രാജ്യങ്ങളും ഇതിന് വേണ്ടി പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു. സ്വീഡന്റെയും ഫിന്‍ലാന്റിന്റെയും നടപടിയെ സ്വാഗതം ചെയ്ത് അമേരിക്കയും ജര്‍മനിയും ബ്രിട്ടനം രംഗത്തുവന്നു. ഇരുരാജ്യങ്ങള്‍ക്കും എല്ലാ വിധ സഹായവും നല്‍കുമെന്ന് ഇവര്‍ വ്യക്തമാക്കി. എന്നാല്‍ റഷ്യയ്ക്ക് കടുത്ത നിരാശയാണ്. റഷ്യയുടെ എതിര്‍പ്പ് അവഗണിച്ചാണ് കൂടുതല്‍ രാജ്യങ്ങള്‍ നാറ്റോയില്‍ ചേരുന്നത്. യൂറോപ്പും അമേരിക്കയും ചേര്‍ന്ന് റഷ്യയെ വളയുകയാണ് എന്ന രീതിയിലാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

n

ഫിന്‍ലാന്റുമായും സ്വീഡനുമായും ചേര്‍ന്ന് യുദ്ധാഭ്യാസം നടത്തുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷൂള്‍സ് പറഞ്ഞു. ബാള്‍ടിക് രാജ്യങ്ങളുമായി സൈനിക സഹകരണം ശക്തമാക്കും. സൈനിക അഭ്യാസം നടത്തുകയും ചെയ്യും. രണ്ടു രാജ്യങ്ങള്‍ക്കും ഞങ്ങളുടെ സഹായം ഏത് സമയവും ഉറപ്പിക്കാം- ഷൂള്‍സിനെ ഉദ്ധരിച്ച് സ്വീഡിഷ് വാര്‍ത്താ ഏജന്‍സിയായ ദി ലോക്കല്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു രാജ്യങ്ങളുമായും സൈനികമായി സഹകരിക്കരുത് എന്നായിരുന്നു സ്വീഡന്റെയും ഫിന്‍ലാന്റിന്റെയും ഇതുവരെയുള്ള തീരുമാനം. ഈ നയത്തില്‍ മാറ്റം വരുത്തിയാണ് ഇവര്‍ നാറ്റോ സഖ്യത്തില്‍ ചേരുന്നത്.

ദിലീപ് കേസില്‍ സംശയം പ്രകടിപ്പിച്ച് രാജസേനന്‍; ഒരു സാമ്രാജ്യം പണിത വ്യക്തിയാണത്...ദിലീപ് കേസില്‍ സംശയം പ്രകടിപ്പിച്ച് രാജസേനന്‍; ഒരു സാമ്രാജ്യം പണിത വ്യക്തിയാണത്...

റഷ്യയുടെ അധിനിവേശം ഭയന്നാണ് ഇരുരാജ്യങ്ങളും പുതിയ തീരുമാനം എടുത്തതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈനെതിരെ റഷ്യ യുദ്ധം ആരംഭിച്ചതാണ് ഫിന്‍ലാന്റിനെയും സ്വീഡനെയും മാറ്റി ചിന്തിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. സ്വീഡനും ഫിന്‍ലാന്റും സമര്‍പ്പിച്ച അപേക്ഷയില്‍ നാറ്റോ അംബാസഡര്‍മാര്‍ ചര്‍ച്ച നടത്തിവരികയാണ്. ജര്‍മനിക്ക്് പിന്നാലെ ബ്രിട്ടനും അമേരിക്കയും ഇരുരാജ്യങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുന്നതിന് ഫിന്‍ലാന്റ് പ്രസിഡന്റ് സോലി നിനിസ്‌റ്റോയും സ്വീഡന്‍ പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്‌സണും ഉടന്‍ അമേരിക്കയിലെത്തും. പ്രസിഡന്റ് ജോ ബൈഡനുമായി ഇരുവരും ചര്‍ച്ച നടത്തും.

അമേരിക്ക ഇരുരാജ്യങ്ങളെയും അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് റിപബ്ലിക്കന്‍ നേതാവ് മിച്ച് മക് കേണല്‍ പറഞ്ഞിരുന്നു. ഫിന്‍ലാന്റ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിന് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ എത്തിയിട്ടുണ്ട്. യൂറോപ്പില്‍ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ഇതുവരെയുണ്ടായിരുന്ന നയങ്ങളും സൈനിക സഖ്യങ്ങളും പൊളിച്ചെഴുതുകയാണ്. അമേരിക്കയും സഖ്യരാജ്യങ്ങളും എല്ലാവിധ പിന്തുണയും ഇതിന് നല്‍കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലാകുന്നത് റഷ്യയാണ്. റഷ്യയ്‌ക്കെതിരെ സമീപ രാജ്യങ്ങള്‍ തിരിയുന്നതും നാറ്റോ ശക്തിയാര്‍ജിക്കുന്നതും റഷ്യ ആശങ്കയോടെയാണ് നോക്കുന്നത്.

അതേസമയം, ഫ്രാന്‍സിന്റെ 34 നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി. റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന പ്രചാരണത്തിന് മറുപടിയായിട്ടാണ് ഈ നീക്കം. രണ്ടാഴ്ച്ചയ്ക്കം 34 പേരോടും റഷ്യ വിട്ടുപോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. രണ്ടാഴ്ച കഴിഞ്ഞ് ഇവരെ റഷ്യയില്‍ കണ്ടാല്‍ അറസ്റ്റ് ചെയ്യും.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Sweden, Finland Submit Application For Join NATO; US, UK And Germany Assures All Support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X