കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലെപ്പോയെ അസദിന്റെ സൈന്യം ചുട്ടെരിക്കുന്നു... സിറിയയില്‍ ഇനി എന്ത് സംഭവിക്കും?

  • By Desk
Google Oneindia Malayalam News

ആലെപ്പോ: സിറിയന്‍ നഗരമായ ആലപ്പോ അക്ഷരാര്‍ത്ഥത്തില്‍ കത്തിയെരിയുകയാണ്. വിമതരുടെ കൈവശമുള്ള സ്ഥലങ്ങളില്‍ അസദിന്റെ സൈന്യം നടത്തിയ വ്യോമാക്രമണം വലിയ പ്രത്യാഘാതങ്ങള്‍ തന്നെ സൃഷ്ടിച്ചേക്കാം.

ഒരുകാലത്ത് സിറിയയുടെ വാണിജ്യ തലസ്ഥാനമായിരുന്നു ആലെപ്പോ. എന്നാല്‍ ഇപ്പോഴിവിടെ ദുരന്തക്കാഴ്ചയാണ്. 2012 ല്‍ ആലെപ്പോ രണ്ടായി വിഭജിക്കപ്പെട്ടതിന് ശേഷം നടന്ന ഏറ്റവും ഭീകരമായ ആക്രമണങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്.

അസദിന്റെ സൈന്യം ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചു എന്നാണ് വിമതരുടെ ആക്ഷേപം. 45 പേര്‍ കൊല്ലപ്പെട്ടുവെന്നും ഇവര്‍ പറയുന്നു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെട്ട് 13 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍.

ബുസ്താന്‍

ബുസ്താന്‍

ആലെപ്പോയിലെ ബുസ്താന്‍ അല്‍ ഖാസറിലെ തെരുവുകള്‍ കത്തിയെരിയുന്നതായാണ് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതി ശക്തമായ വ്യോമാക്രമണമാണ് സിറിയ ഇവിടെ നടത്തിയത്.

14 തവണ

14 തവണ

ബുസ്താന്‍ അല്‍ ഖാസറിന് മുകളിലൂടെ 14 തവണ സിറിയന്‍ യുദ്ധ വിമാനങ്ങള്‍ പറന്നു എന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ക്ക് രക്ഷപ്പെടാനാകത്ത വിധം ബോംബ് വര്‍ഷിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുഎന്‍ സഹായം

യുഎന്‍ സഹായം

ഐക്യരാഷ്ട്രസഭയുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് കഴിഞ്ഞ ദിവസം ആക്രമണം നടന്നതോടെ അവര്‍ സിറിയയിലെ എല്ലാ സഹായ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. അതുകൊണ്ട് ആലെപ്പോയില്‍ സഹായമെത്തിക്കാനും കഴിയാത്ത സ്ഥിതിയാണ്.

സൈന്യത്തെ നേരിടാന്‍

സൈന്യത്തെ നേരിടാന്‍

സൈന്യം ആലെപ്പോയെ വളഞ്ഞ നിലയിലാണ് ഇപ്പോഴുള്ളത്. സൈന്യത്തിന്റെ പ്രതിരോധം മറികടക്കാന്‍ തെക്കന്‍ മേഖലയില്‍ വിമതര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നും ഉണ്ട്.

എത്ര മരണം

എത്ര മരണം

മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് സിറിയന്‍ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ 45 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിമതര്‍ പറയുന്നത്.

ബോംബ്?

ബോംബ്?

ഫോസ്ഫറസ് ബോംബുകളാണ് സിറിയന്‍ സൈന്യം ആലെപ്പോയില്‍ ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടില്ല.

അതിന് പിന്നില്‍

അതിന് പിന്നില്‍

ഐക്യരാഷ്ട്രസഭയുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് ആക്രമണം നടത്തിയത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം മുറുകുകയാണ്. റഷ്യയുടെ യുദ്ധ വിമാനങ്ങള്‍ ആ സമയം ആകാശത്ത് ഉണ്ടായിരുന്നു എന്നാണ് അമേരിക്ക വാദിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ ഡ്രോണ്‍ ആണ് ആക്രമണം നടത്തിയതെന്ന് റഷ്യയും വാദിക്കുന്നു.

അമേരിക്ക

അമേരിക്ക

സിറിയന്‍ സൈന്യത്തിന് നേര്‍ക്ക് അമേരിക്ക നടത്തിയ ആക്രമണമാണ് ഇപ്പോള്‍ സ്ഥിതി വഷളാക്കിയത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ മനപ്പൂര്‍വ്വം ആക്രമിച്ചതാണെന്ന് അസദ് ആരോപിക്കുന്നു.

English summary
Rebel-held areas of the northern Syrian city of Aleppo saw the heaviest air strikes in months overnight, activists say, as a week-old truce collapsed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X